തിരുവനന്തപുരം: ദി ഹിന്ദു ദിനപത്രത്തിന്റെ മുന്‍ കേരള റസിഡന്റ് എഡിറ്ററായ ഗൗരിദാസന്‍ നായര്‍ക്കെതിരെ മീടൂവിലൂടെ ഇത്രയും വെളിപ്പെടുത്തലുകള്‍ ഉണ്ടായിട്ടും മുഖ്യധാരാ മാധ്യമങ്ങള്‍ മൗനം പാലിക്കുകയാണ്. വനിതകളുടെ സുരക്ഷിതത്വത്തിനും ക്ഷേമത്തിനും വനിതകള്‍ക്കെതിരെ നടക്കുന്ന അക്രമം തടയുന്നതിനായും അക്ഷീണം പ്രവര്‍ത്തിക്കുന്നു എന്ന് വാദിക്കുന്ന നാട്ടിലെ വനിതാ ആക്ടിവിസ്റ്റുകളെയും ഈ വിഷയത്തില്‍ പ്രതികരിച്ച് കാണുന്നില്ല.
ആദ്യം യാമിനി നായര്‍ എന്ന യുവതിയാണ് ഗൗരിദാസന്‍ നായരില്‍ നിന്നും തനിക്കുണ്ടായ ദുരനുഭവം തുറന്നു പറഞ്ഞ് രംഗത്തെത്തിയത്. യാമിനിയുടെ അധ്യാപകനായിരുന്നു ഇദ്ദേഹം. തന്റെ ബ്ലോഗിലൂടെ യാമിനി പേര് പറയാതെ അനുഭവം വെളിപ്പെടുത്തിയപ്പോള്‍ താഴെ കമന്റായാണ് മറ്റ് പലരും ഇത് ഗൗരിദാസന്‍ നായരാണെന്ന് പറഞ്ഞത്. പിന്നീടാണ് യാമിനി തന്റെ ഫേസ്ബുക്കിലൂടെ അന്ന് താന്‍ ബ്ലോഗില്‍ പരാമര്‍ശിച്ചത് ഗൗരിദാസന്‍ നായരെക്കുറിച്ചാണ് എന്ന് വ്യക്തമാക്കിയത്.
യാമിനിയും മറ്റ് പലരും ഗൗരിദാസന്‍ നായര്‍ക്കെതിരെ വെളിപ്പെടുത്തലുകളുമായി വന്നിട്ടും ഹിന്ദു അധികൃതര്‍ നടപടി കൈക്കൊള്ളാന്‍ തയ്യാറായില്ല. ഇത് സംബന്ധിച്ച് ആരും ചോദ്യം ചെയ്തതുമില്ല. പിന്നീട് കഴിഞ്ഞ 17ന് ഹിന്ദുവില്‍ നിന്നും രാജിവെക്കുന്നു എന്ന് ഗൗരിദാസന്‍ നായര്‍ വ്യക്തമാക്കി. എങ്കില്‍ കൂടിയും അതിന്മേല്‍ ഹിന്ദു അധികൃതര്‍ ഒരു തരത്തിലുള്ള വിശദീകരണവും നല്‍കിയില്ല. ഇപ്പോള്‍ ഗൗരിദാസന്‍ നായര്‍ക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ വരികയാണ്.
ഏറ്റവുമൊടുവില്‍ പേര് വെളിപ്പെടുത്താതെ ഒരു യുവതി ഇന്ത്യാ പ്രൊട്ടസ്റ്റ്‌സ് എന്ന വെബ്‌സൈറ്റില്‍ തന്റെ അനുഭവം പറഞ്ഞിരിക്കുന്നു. തനിക്ക് 17 വയസുള്ളപ്പോള്‍ അച്ഛന്റെ സുഹൃത്തായ ഗൗരിദാസന്‍ നായരില്‍ നിന്നും തനിക്കുണ്ടായ അനുഭവം. ഇത്രയേറെ വെളിപ്പെടുത്തലുകള്‍ തുടര്‍ച്ചയായി ഒരാള്‍ക്ക് എതിരെ ഉയര്‍ന്നിട്ടും മാധ്യമങ്ങള്‍ തുടരുന്ന മൗനം ചോദ്യം ചെയ്യപ്പെടേണ്ടതാണ്.
ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെയും അലന്‍സിയറിനെതിരെയും കാണിച്ച അതേ ശൗര്യം ഗൗരിദാസന്‍ നായരോട് കാണിക്കാന്‍ മലയാള മാധ്യമങ്ങള്‍ മടിക്കുന്നതെന്തിന്? സ്ത്രീകള്‍ എവിടെ പീഡിപ്പിക്കപ്പെട്ടാലും ചാനല്‍ മുറിയില്‍ നിലവിളിച്ച് സംസാരിക്കുന്നവരെയും സോഷ്യല്‍ മീഡിയയില്‍ നെടുനീളന്‍ പോസ്റ്റിടുന്നവരെയും ഈ വിഷയത്തില്‍ സംസാരിച്ച് കാണാത്തതെന്ത്? ഒരേ മേഖലയിലുള്ളവരുടെ ഒത്തൊരുമ ഇതാണോ?
മാധ്യമ മേഖലയില്‍ നിന്നുള്ള ഒരാള്‍..സമൂഹത്തില്‍ ഉയര്‍ന്ന സ്ഥാനത്തുള്ള ഒരാള്‍..പ്രായപൂര്‍ത്തിയാകാത്ത ഒരു കുട്ടിയെപ്പോലും ‘ഇര’യാക്കിയ ഒരാള്‍..അങ്ങനെയുള്ള ഒരാളെ സംരക്ഷിക്കുന്നതെന്തിന്?