കാവ്യയും ദിലീപും ചേര്‍ന്ന് മീനാക്ഷിയുടെ ജന്മദിനാഘോഷം പൊടിപൊടിച്ചു; പിണക്കത്തിലാണെന്ന ഗോസിപ്പുകള്‍ക്ക് അവസാനമിട്ട് ചിത്രങ്ങള്‍ കഥപറയുന്നു

തമ്മില്‍ പിണക്കത്തിലാണെന്നും രണ്ട് വീട്ടില്‍ താമസമാക്കി എന്നുമൊക്കെയാണ് കാവ്യാ മാധവനെയും മീനാക്ഷിയെയും പറ്റി പുറത്ത് വന്ന വാര്‍ത്തകള്‍. ഇത്തരം ഗോസിപ്ുകള്‍ക്കെല്ലാം അവസാനമിട്ടിരിക്കുകയാണ് ഈ താര കുടുംബം. മകള്‍ മീനാക്ഷിയുടെ ജന്മദിനം ആഘോഷിച്ചാണ് ദിലീപും കാവ്യമാധവനും കള്ളവാര്‍ത്തകള്‍ക്ക് താഴിട്ടത്.

meenakshi-1

ഇരുവരുടെയും ബന്ധുക്കളും സുഹൃത്തുക്കളും ആഘോഷത്തില്‍ പങ്കെടുത്തു. കാവ്യയുടെ വീട്ടുകാരും ആഘോഷത്തില്‍ പങ്കെടുത്തു. ഇന്നലെയായിരുന്നു ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകളായ മീനാക്ഷിയുടെ പിറന്നാള്‍. ദിലീപിന്റെ ആലുവയിലെ വീട്ടില്‍ വെച്ചായിരുന്നു ആഘോഷങ്ങള്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

meenakshi4

മകളെ പറഞ്ഞ് മനസ്സ് മാറ്റിയല്ല താന്‍ വിവാഹം കഴിച്ചതെന്ന് കഴിഞ്ഞ ദിവസം ദിലീപ് ഒരു ഇന്റര്‍വ്യൂവില്‍ പറഞ്ഞിരുന്നു. അവള്‍ക്ക് അവളുടേതായ സ്റ്റാന്‍ഡ് ഉണ്ട്. ഞാന്‍ തന്നെ ബഹുമാനിക്കുന്ന ഒരാളാണ് മീനാക്ഷി. എന്റെ വീട്ടില്‍ ഞങ്ങളെക്കാള്‍ കൂടുതല്‍ താമസിക്കുന്നത് മഞ്ഞപത്രക്കാരാണ്. അവര്‍ പറയുന്നത് കാവ്യയും മീനാക്ഷിയും തമ്മില്‍ വഴക്കിട്ട് പിരിഞ്ഞു എന്നൊക്കെയാണ്. ഞാന്‍ ഇപ്പോള്‍ സമാധനത്തോടെ ജീവിതം നയിക്കുകയാണ്. അവര്‍ രണ്ടുപേരും നല്ല സുഹൃത്തുക്കളായിട്ട് എന്റെ കുടുംബത്തില്‍ ഉണ്ട്.

meenakshi3

പറഞ്ഞ് പറഞ്ഞ് ഒരെണ്ണം ഒരു വഴിക്കാക്കി. ഇനി ഇതെങ്കിലും കുഴപ്പിക്കരുതെന്ന് ഞാന്‍ അപേക്ഷിക്കുന്നു.കാരണം എനിക്ക് പ്രായമായി വരുകയാണ്. ഇനി ഒരു അംഗത്തിന് ബാല്യമില്ലെന്നും ദിലീപ് വ്യക്തമാക്കിയിരുന്നു. നേരത്തെ കാവ്യയും മീനാക്ഷിയും തമ്മില്‍ വഴക്കായെന്നും രണ്ട് വീടുകളിലായാണ് ഇരുവരും താമസിക്കുന്നതെന്നും തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കാവ്യയും വീട്ടുകാരും പങ്കെടുത്ത് മീനാക്ഷിയുടെ പിറന്നാള്‍ ആഘോഷം നടക്കുന്നത്.

Top