നടി മീര നന്ദന്‍ വിവാഹിതയാവുന്നു; വരന്‍ ശ്രീജു

നടി മീര നന്ദന്‍ വിവാഹിതയാവുന്നു. ശ്രീജുവാണ് വരന്‍. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു. മീര നന്ദന്‍ തന്നെയാണ് നിശ്ചയം കഴിഞ്ഞ വിവരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ചിത്രങ്ങളും അവര്‍ പങ്കുവച്ചിട്ടുണ്ട്. എന്‍ഗേജ്ഡ്, ലവ് എന്നീ ഹാഷ് ടാഗുകളോടെയാണ് മീര ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.

ചടങ്ങിന്റെ ഫോട്ടോഗ്രഫി നിര്‍വ്വഹിച്ച ലൈറ്റ്‌സ് ഓണ്‍ ക്രിയേഷന്‍സിന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ വിവാഹത്തിലേക്ക് എത്തിയ ഇരുവരുടെയും പരിചയത്തെക്കുറിച്ച് കുറിച്ചിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

മാട്രിമോണിയല്‍ സൈറ്റില്‍ നിന്നാണ് ഇരുവരും പരിചയപ്പെട്ടത്. രക്ഷിതാക്കള്‍ പരസ്പരം സംസാരിച്ചതിന് ശേഷം മീരയെ കാണാനായി ശ്രീജു ലണ്ടനില്‍ നിന്ന് ദുബൈയില്‍ എത്തുകയായിരുന്നു.

മുല്ല എന്ന ചിത്രത്തിലൂടെയാണ് മീര നന്ദന്‍ മലയാള സിനിമയില്‍ നായികയായി അരങ്ങേറിയത്. ഇതിന് മുന്‍പ് ഗായികയായും ആര്‍ജെ ആയുമൊക്കെ തിളങ്ങിയിരുന്നു മീര. പുതിയ മുഖത്തിലെ പ്രിഥ്വിരാജിനൊപ്പമുള്ള വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നിലവില്‍ ദുബായില്‍ ആണ് മീര നന്ദന്‍.

Top