ന്യൂഡൽഹി: രാജ്യസഭാ ഉപാദ്ധ്യക്ഷനെ അപമാനിച്ചതിന് കേരളത്തിൽ നിന്നുള്ള എളമരം കരീം അടക്കം 8 എംപിമാർക്ക് സസ്പെൻഷൻ. ഈ സമ്മേളന കാലാവധി തീരുന്നത് വരെയാണ് സസ്പെൻഷൻ. ഉപാദ്ധ്യക്ഷനെതിരായ പ്രതിപക്ഷത്തിന്റെ അവിശ്വാസവും തള്ളി. ഇവ അംഗീകരിക്കാൻ സാധിക്കില്ല. അംഗങ്ങൾ ആത്മവിമർശനം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തൃണമൂല്‍ എംപി ഡെറക് ഒബ്രയനെ പേരെടുത്ത് പറഞ്ഞ് താക്കീതു ചെയ്തു.
സഞ്ജയ് സിങ്, രാജു സതവ്, കെ.കെ. രാഗേഷ്, റിപുൺ ബോറ, ഡോല സെൻ, സയ്യിദ് നസീർ ഹുസൈൻ, എളമരം കരീം എന്നിവരെയുമാണ് സസ്പെൻഡ് ചെയ്തത്. ഒരാഴ്ചത്തേക്കാണ് സസ്പെന്‍ഷന്‍. ഇവർ പുറത്തേക്ക് പോകണമെന്നും ഉപരാഷ്ട്രപതി ആവശ്യപ്പെട്ടു. എന്നാല്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എംപിമാര്‍ സഭ വിടാന്‍ വിസമ്മതിച്ചതോടെ രാജ്യസഭ നിര്‍ത്തിവച്ചു. രാജ്യസഭാ ഉപാധ്യക്ഷനെതിരായ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം തള്ളുകയും ചെയ്തു.