ക്രിസോസ്റ്റം തിരുമേനിയോട് ആദരം; ക്രിസോസ്റ്റം ചെയറിന് 50 ലക്ഷം അനുവദിച്ചു! ഗൗരിയമ്മയ്ക്കും ബാലകൃഷ്ണപിള്ളയ്ക്കും സ്മാരകങ്ങൾക്കായി 2 കോടി രൂപ.

തിരുവനന്തപുരം: കഴിഞ്ഞയിടെ അന്തരിച്ച ആത്മീയാചാര്യൻ ആയ ക്രിസോസ്റ്റം തിരുമേനിയോടുള്ള ആദരസൂചകമായി ക്രിസോസ്റ്റം ചെയർ ആരംഭിക്കും. മഹാത്മാഗാന്ധി സർവകലാശാലയിൽ ക്രിസോസ്റ്റം ചെയറിനായി 50 ലക്ഷം രൂപ വകയിരുത്തി. അതേസമയം, ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയ്ക്ക് പത്തുകോടി അനുവദിച്ചു.

അന്തരിച്ച മുൻ മന്ത്രിയായി കെ ആർ ഗൗരിയമ്മയുടെ സ്മാരകം നിർമിക്കാനായി ബജറ്റിൽ രണ്ടു കോടി വകയിരുത്തി. വിട പറഞ്ഞ മുൻമന്ത്രി ആർ ബാലകൃഷ്ണ പിള്ളയ്ക്ക് കൊട്ടാരക്കരയിൽ സ്മാരകം നിർമിക്കാനായി ബജറ്റിൽ രണ്ടുകോടി രൂപ വകയിരുത്തി.അന്തരിച്ച മുൻ മന്ത്രിമാരായാ കെ ആർ ഗൗരിയമ്മ, ആർ ബാലകൃഷ്ണ പിള്ള എന്നിവർക്ക് സ്മാരകങ്ങൾ നിർമിക്കാൻ ബജറ്റിൽ രണ്ടു കോടി രൂപ വീതം അനുവദിച്ചു. ധനമന്ത്രി കെ എൻ ബാലഗോപാൽ ഇന്ന് അവതരിപ്പിച്ച രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ആദ്യ ബജറ്റിലാണ് ഈ തുക വകയിരുത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top