മെല്‍ബണ്‍:പുരുഷന്റെ ലൈംഗിക ആസ്കത്തി നിയത്രിക്കാനാകാത്തത് .അതിനാൽ സ്ത്രീകൾ നിയത്രിക്കണം . പുരുഷന് അവന്റെ ലൈംഗിക ആസക്തി അടക്കിവെക്കാന്‍ ബുദ്ധിമുട്ടായത്കൊണ്ട് അതുകൊണ്ട് തന്നെ സ്ത്രീകള്‍ ഹിജാബ് ധരിച്ച് പുറത്തിറങ്ങണമെന്ന ഉപദേശവുമായി ഓസ്‌ട്രേലിയന്‍ ഇമാം ഷെയ്ഖ് സിനദീന്‍ ഇസ്ലം ജോണ്‍സണ്‍.പുരുഷന്‍മാര്‍ സ്വയം നിയന്ത്രിക്കാന്‍ വേണ്ടിയാണ് സ്ത്രീകളോട് ഹിജാബ് ധരിക്കാന്‍ മതം ആവശ്യപ്പെടുന്നതെന്നും ഇതിനോട് താന്‍ പൂര്‍ണമായും യോജിക്കുകയാണെന്നും ഇദ്ദേഹം പറയുന്നു.
പുരുഷന്‍മാര്‍ അവരുടെ ലൈംഗിക ആസക്തികള്‍ നിയന്ത്രിച്ചേ തീരൂ. എന്നാല്‍ പലര്‍ക്കും അതിന് സാധിച്ചോളണമെന്നില്ല. അതുകൊണ്ടാണ് സ്ത്രീകള്‍ നിര്‍ബന്ധമായും ഹിജാബ് ധരിച്ചിരിക്കണമെന്ന് പറയുന്നത്. – ഇദ്ദേഹം പറയുന്നു.പൊതുയിടങ്ങളില്‍ വരുമ്പോള്‍ സ്ത്രീകള്‍ കൈയില്‍ ബ്രെയിസ് ലറ്റ് ധരിക്കരുതെന്നാണ് ശരിഅത്ത് നിയമം അനുശാസിക്കുന്നതെന്നും ഇദ്ദേഹം പറയുന്നു.സ്ത്രീകള്‍ കൈയില്‍ സ്വര്‍ണ ബ്രയ്‌സ്‌ലറ്റ് ധരിക്കുന്നതുകൊണ്ട് വലിയ പ്രശ്‌നമൊന്നുമില്ല. പക്ഷേ അത് സ്വന്തം വീടുകളില്‍ നില്‍ക്കുമ്പോഴും സ്വന്തം ഭര്‍ത്താവിന് മുന്നിലും മതി. പൊതിയിടങ്ങളില്‍ ഇത്തരത്തിലുള്ള ആഭരണങ്ങള്‍ ധരിച്ച് ഇറങ്ങരുതെന്നും ഇദ്ദേഹം പറയുന്നു.
നേരത്തെ പുരുഷന്‍മാര്‍ കൈച്ചങ്ങലകള്‍ ധരിച്ച് പുറത്തിറങ്ങുന്നതിനേയും ഇദ്ദേഹം എതിര്‍ത്തിരുന്നു. ‘പുരുഷന്‍മാരെ സംബന്ധിച്ച് ബ്രെയ്‌സ് ലെറ്റ് ഹറാമാണ്. എങ്ങനെയാണ് ഇത് ഹറാമാകുന്നത്? സ്ത്രീകളില്‍ നിന്നും പകര്‍ത്തിയതുകൊണ്ടാണ് ഹറാമാകുന്നത്. ബ്രെയ്‌സ് ലെറ്റും, നെക് ലേസും, കമ്മലും മൂക്കുത്തിയും അങ്ങനെ എല്ലാ റിങ്ങുകളും സ്ത്രീകളില്‍ നിന്നും പുരുഷന്‍മാര്‍ പകര്‍ത്തുകയാണ്. അതുകൊണ്ട് തന്നെയാണ് പുരുഷന് ഇത് ഹറാമാകുന്നത്. സ്ത്രീകളെപ്പോലെ പുരുഷന്‍മാരും ഇതിന് അടിമപ്പെടുന്നത് തെറ്റാണെന്നും ഇദ്ദേഹം പറഞ്ഞിരുന്നു.