വിവാദമായി സിഖ് തലപ്പാവ് !! , ഒടുവില്‍ തലപ്പാവിനും ഹിജാബിനും അനുവാദം !!

ബെംഗളൂരുവിലെ മൗണ്ട് കാര്‍മല്‍ പ്രീ യൂണിവേഴ്‌സിറ്റി കോളേജില്‍ തലപ്പാവ് അണിഞ്ഞ് എത്തിയ സിഖ് വിദ്യാര്‍ഥികളോട് തലപ്പാവ് അഴിക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ആവശ്യം ഉന്നയിക്കപ്പെട്ടതോടെ രക്ഷിതാക്കള്‍ പ്രതിഷേധവുമായി എത്തി. ഹിജാബ് വിവാദത്തെ തുടര്‍ന്നുണ്ടായ കോടതി ഇടക്കാല വിധിയില്‍ സിഖ് തലപ്പാവിനെക്കുറിച്ച് പരാമര്‍ശമില്ലെന്ന് പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടുകയായിരുന്നു.

ഇതിനെ തുടര്‍ന്ന് വിദ്യാര്‍ഥിയെ ക്ലാസില്‍ പ്രവേശിപ്പിച്ചു. ഇതിനെ ചോദ്യം ചെയ്ത് ഹിജാബ് അണിഞ്ഞവര്‍ രംഗത്തെത്തി. അതോടെ പ്രതിസന്ധിയിലായ അധികൃതര്‍ അവരെയും ക്ലാസില്‍ പ്രവേശിപ്പിക്കാന്‍ അനുവദിച്ചു. ആരെയും തടയില്ലെന്നും കോളേജ് അധികൃതര്‍ വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വീഡിയോ വാര്‍ത്ത :

Top