ഓപ്പറേഷൻ തിയേറ്ററിനുള്ളിൽ ഹിജാബ് ധരിക്കണം! രോഗിയിലും രോഗത്തിലും മതം കുത്തി നിറക്കാൻ ചിലരെത്തുന്നു.ആവശ്യത്തെ പിന്തുണച്ച് എംഎസ്എഫ്.ഓപ്പറേഷൻ തിയേറ്ററിൽ മതം ആനുശാസിക്കുന്നതരത്തിൽ, തലയും കൈയും മൂടുന്ന വസ്ത്രം ധരിക്കാൻ അനുമതി തേടി വിദ്യാർത്ഥിനികളുടെ ആവശ്യം.രോഗികൾക്ക് അണുബാധ വരാതിരിക്കാൻ ആഗോളതലത്തിൽ സ്വീകരിക്കപ്പെട്ട ചില പ്രോട്ടോക്കോളുകൾ ഓപ്പറേഷൻ തിയേറ്ററുകളിലുണ്ട്; അത് കാത്തുസൂക്ഷിച്ച് മുന്നോട്ട് പോകണമെന്ന് ഐഎംഎ.

തിരുവനന്തപുരം: ഓപ്പറേഷൻ തിയേറ്ററിൽ മതം ആനുശാസിക്കുന്നതരത്തിൽ, തലയും കൈയും മൂടുന്ന വസ്ത്രം ധരിക്കാൻ അനുമതി നൽകണമെന്ന തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഏഴ് വിദ്യാർത്ഥിനികളുടെ ആവശ്യത്തെ പിന്തുണച്ച് എംഎസ്എഫ്. ന്യായമായ ആവശ്യമാണെന്നും വിഷയം ചർച്ചയാക്കുന്നത് സംഘപരിവാറാണെന്നും എംഎസ് എഫ് സംസ്ഥാന സെക്രട്ടറി അഡ്വ. കെ തൊഹാനി പ്രതികരിച്ചു. അതേസമയം ഓപ്പറേഷൻ തീയറ്ററിൽ ഹിജാബ് അനുവദിക്കണമെന്ന എംബിബിസ് വിദ്യാർത്ഥികളുടെ ആവശ്യത്തിനെതിരെ ഐഎംഎ രംഗത്തെത്തി.

തിയേറ്ററിൽ പാലിക്കേണ്ടത് അന്താരാഷ്ട്ര മാനദണ്ഡങ്ങളാണെന്നും മുൻഗണന നൽകേണ്ടത് രോഗിയുടെ സുരക്ഷക്കാണെന്നും ഐഎംഎ വ്യക്തമാക്കി. അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ട സ്ക്രബ് ജാക്കറ്റുകളാണ് ഡോക്ടര്‍മാര്‍ ഓപ്പറേഷൻ തിയറ്ററുകളിൽ ധരിക്കുന്നത്. രോഗിയെ പരിചരിക്കുമ്പോൾ കൈകൾ ഇടക്കിടെ വൃത്തിയാക്കാനുള്ള സൗകര്യം കൂടി കണക്കിലെടുത്താണ് മുട്ടിന് മുകളിൽ കയ്യിറക്കമുള്ള ജാക്കറ്റുകളുടെ രൂപകൽപ്പന. ഇത് മാറ്റി കയ്യിറക്കമുള്ള സ്ക്രബ് ജാക്കറ്റുകൾ വേണമെന്നും ശിരസുമൂടുന്ന വിധത്തിലുള്ള വസ്ത്രം ധരിക്കാൻ അനുവദിക്കണമെന്നുമാണ് ഏഴ് എംബിബിഎസ് വിദ്യാര്‍ത്ഥിനികൾ ഒപ്പിട്ട് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന് നൽകിയ കത്തിൽ ആവശ്യപ്പെടുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഓപ്പറേഷൻ തിയേറ്ററിൽ രോഗികളുടെ സുരക്ഷയാണ് പ്രധാന്യം. ആഗോളതലത്തിൽ സ്വീകരിക്കപ്പെട്ട മാനദണ്ഡങ്ങളാണ് ഓപ്പറേഷൻ തിയേറ്ററിൽ പാലിക്കുന്നത്. ഇത് തുടർന്നുപോകണമെന്നാണ് തങ്ങളുടെ അഭിപ്രായമെന്ന് ഐ.എം.എ. സംസ്ഥാന പ്രസിഡന്റ് ഡോ. സുൾഫി നൂഹു പ്രതികരിച്ചു. ‘ലോകത്ത് എല്ലായിടത്തും ആശുപത്രികളിൽ ഓപ്പറേഷൻ തിയേറ്ററിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തി രോഗിയാണ്. രോഗികൾക്ക് അണുബാധ വരാതിരിക്കാൻ ആഗോളതലത്തിൽ സ്വീകരിക്കപ്പെട്ട ചില പ്രോട്ടോക്കോളുകൾ ഓപ്പറേഷൻ തിയേറ്ററുകളിലുണ്ട്. അത് കാത്തുസൂക്ഷിച്ച് മുന്നോട്ട് പോകണമെന്നാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന് ഇക്കാര്യത്തിലുള്ള അഭിപ്രായം’, ഡോ. സുൾഫി നൂഹു വിശദീകരിച്ചു.

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വിവിധ ബാച്ചുകളിൽ പഠിക്കുന്ന ഏഴ് വിദ്യാർത്ഥികളാണ് മുഴുക്കൈ ജാക്കറ്റ് അടക്കമുള്ള വസ്ത്രം ധരിക്കാൻ അനുമതി തേടിയത്. തിയേറ്ററിനുള്ളിൽ തലയും കഴുത്തും മൂടുന്നവിധമുള്ള ഹുഡ് ധരിക്കാൻ അനുവദിക്കണമെന്നാണ് കത്തിൽ ആവശ്യപ്പെടുന്നത്. കത്ത് ലഭിച്ചെന്നും വിദ്യാർത്ഥികളുടെ ആവശ്യം പരിശോധിക്കാൻ വിദഗ്ധരുടെ യോഗം വിളിക്കുമെന്നുമായിരുന്നു കത്തിനോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ലിനെറ്റ് ജെ. മോറിസിന്റെ പ്രതികരണം. രണ്ടാഴ്ചയ്ക്കകം മറുപടിനൽകാമെന്ന് വിദ്യാർത്ഥികളെ അറിയിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞിരുന്നു.

വിവിധ ബാച്ചുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളാണ് മുഴുക്കൈ ജാക്കറ്റ് (സ്‌ക്രബ് ജാക്കറ്റ്) അടക്കമുള്ള വസ്ത്രംധരിക്കാൻ അനുമതിതേടിയത്. തിയേറ്ററിനുള്ളിൽ തലയും കഴുത്തും മൂടുന്നവിധമുള്ള ഹുഡ് ധരിക്കാൻ അനുവദിക്കമെന്നാണ് കത്തിൽ ആവശ്യപ്പെട്ടത്. ഇത് അനുവദിച്ചേക്കും. കൂട്ടായ തീരുമാനം എടുക്കാനാണ് സാധ്യത. കത്ത് ലഭിച്ചിട്ടുണ്ടെന്നും വിദ്യാർത്ഥികളുടെ ആവശ്യം പരിശോധിക്കാൻ വിദഗ്ധരുടെ യോഗം വിളിക്കുമെന്നും കോളേജ് പ്രിൻസിപ്പൽ ഡോ. ലിനെറ്റ് ജെ. മോറിസ് പറഞ്ഞു.

തനിക്ക് ഒറ്റയ്ക്ക് ഇക്കാര്യത്തിൽ തീരുമാനമെടുക്കാനാകില്ല. സർജറി, അനസ്‌തേഷ്യാ തുടങ്ങിയ വകുപ്പുതലവന്മാർ, ഇൻഫെക്ഷൻ കൺട്രോൾ വിഭാഗം പ്രതിനിധികൾ തുടങ്ങിയവരുടെ യോഗംവിളിച്ച് തീരുമാനമെടുക്കാനാണ് ആലോചിച്ചിട്ടുള്ളത്. രണ്ടാഴ്ചക്കകം മറുപടിനൽകാമെന്ന് വിദ്യാർത്ഥികളെ അറിയിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു. മെഡിക്കൽ ആരോഗ്യ വകുപ്പുമായി കൂടിയാലോചിച്ചാകും തീരുമാനം. അനാവശ്യ വിവാദങ്ങളൊഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കും. ഒരു മതവിഭാഗത്തിനും എതിരാകുന്നില്ലെന്നും ഉറപ്പിക്കും.

ഓപ്പറേഷൻ തിയേറ്ററിനുള്ളിൽ ധരിക്കേണ്ട വസ്ത്രങ്ങളെക്കുറിച്ചും ഓരോഘട്ടത്തിലും പാലിക്കേണ്ട രീതികളെക്കുറിച്ചും അന്താരാഷ്ട്ര മാനദണ്ഡങ്ങളുണ്ട്. ഓപ്പറേഷൻ തിയേറ്റർ നിയന്ത്രിത മേഖലയാണ്. തിയേറ്ററിനുള്ളിൽ കയറുന്നതിനുമുമ്പ് കൈമുട്ടിന് താഴേക്ക് വിരൽത്തുമ്പുവരെ ഒഴുകുന്ന വെള്ളത്തിൽ കഴുകി അണുവിമുക്തമാക്കേണ്ടതുണ്ട്. പിന്നീട് ആഭരണത്തിൽപ്പോലും തൊടാൻ പാടില്ലെന്നതാണ് ചട്ടം. തിയേറ്ററിൽ ഉപയോഗിക്കുന്ന വസ്തുക്കളും അണുവിമുക്തമാക്കിയിട്ടുള്ളതാകും. ഇതെല്ലാം രോഗിക്ക് അണു ബാധയുണ്ടാകാതിരിക്കാനാണെന്നതാണ് വസ്തുത. ഇതെല്ലാം പരിഗണിച്ചാകും അന്തിമ തീരുമാനം കത്തിൽ എടുക്കുക.

ജൂൺ 26നാണ് വിവിധ ബാച്ചുകളിലെ വിദ്യാർത്ഥികളുടെ ഒപ്പുകൾ അടങ്ങിയ കത്ത് മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന് ലഭിച്ചത്. ഈ കത്ത് സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്.ഓപ്പറേഷൻ തിയറ്ററിനുള്ളിൽ തല മറയ്ക്കാൻ തങ്ങളെ അനുവദിക്കാറില്ല. മതവിശ്വാസമനുസരിച്ച് മുസ്ലിം സ്ത്രീകൾക്ക് എല്ലാ സാഹചര്യങ്ങളിലും തല മറയ്ക്കുന്ന ഹിജാബ് നിർബന്ധമാണ്. ആശുപത്രിയുടേയും, ഓപ്പറേഷൻ റൂം ചട്ടങ്ങൾ പാലിക്കുന്നതിനോടൊപ്പം ഹിജാബ് ധരിക്കുന്ന സ്ത്രീകൾക്ക് അതിന് അനുസരണമുള്ള മതപരമായ വസ്ത്രങ്ങൾ ധരിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. ഈ സാഹചര്യത്തിൽ തലയും കൈകളും മറയ്ക്കുന്ന തരത്തിലുള്ള വസ്ത്രം ധരിക്കാൻ അനുമതി വേണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം.

ഫുൾ സ്ലീവ് വസ്ത്രം ധരിക്കുമ്പോൾ ഓപ്പറേഷൻ തീയറ്ററിൽ ചെയ്യേണ്ടുന്ന കാര്യങ്ങളിൽ ബുദ്ധിമുട്ടുണ്ടാകും. കൈകൾ ഇടക്കിടെ കഴുകേണ്ടതുണ്ട്. രോഗികളെ ശുശ്രൂഷിക്കുമ്പോൾ കൈകൾ വൃത്തിയാക്കി വെക്കേണ്ടതുണ്ട്. അല്ലാത്ത പക്ഷം അണുബാധയടക്കമുള്ള പ്രശ്‌നങ്ങളുണ്ടാകാനിടയുണ്ട്. ഇത്തരം കാര്യങ്ങൾ ഉള്ളതുകൊണ്ട് കൈകൾ മറയ്ക്കുന്ന തരത്തിലുള്ള വസ്ത്രം ധരിക്കുന്നത് ബുദ്ധിമുട്ടാകുമെന്ന് വിദ്യാർത്ഥികളോട് വിശദീകരിച്ചിട്ടുണ്ടെന്നും ഡോ. ലിനറ്റ് ജെ.മോറിസ് പറഞ്ഞു. അത് അവർക്ക് മനസിലായിട്ടുമുണ്ട്.

അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ട ധാരണകളാണ് തങ്ങളും പിന്തുടരുന്നത്. കത്തിന്റെ അടിസ്ഥാനത്തിൽ വിദ്യാർത്ഥികളുടെ ആവശ്യം ഒരു കമ്മിറ്റി വിളിച്ചുകൂട്ടി പരിശോധിക്കാനാണ് തീരുമാനം. ഇക്കാര്യം വിദ്യാർത്ഥികളെ അറിയിച്ചിട്ടുണ്ടെന്നും പ്രിൻസിപ്പൽ വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് ഓപ്പറേഷൻ തിയറ്ററിനുള്ളിൽ തലമറയുന്ന തരത്തിലുള്ള ശിരോവസ്ത്രവും നീളൻ കൈയുള്ള സ്‌ക്രബ് ജാക്കറ്റുകളും ധരിക്കാൻ അനുവദിക്കണമെന്ന് ആശ്യപ്പെട്ട് ഒരു കൂട്ടം എംബിബിസ് വിദ്യാർത്ഥികൾ നൽകിയ കത്ത് പുറത്ത് വന്നത്. 2020 എംബിബിഎസ് ബാച്ചിലെ വിദ്യാർഥിയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ലിനറ്റ് ജെ.മോറിസിന് കത്ത് നൽകിയത്. കത്തിൽ 2018, 2021, 2022 ബാച്ചിലെ 7 വിദ്യാർഥിനികളുടെ ഒപ്പുകളുണ്ട്.

Top