
കോട്ടയം: ലക്ഷക്കണക്കിന് വരുന്ന മലയാളികളായ ലയണൽ മെസ്സി ആരാധകർ അസൂയയോടെയാണ് കോട്ടയം സ്വദേശിയായ അഭിജിത് പി കുമാറിനെ കാണുന്നത്. അതിന് വ്യക്തമായ ഒരു കാരണവുമുണ്ട്. ലക്ഷക്കണക്കിന് വരുന്ന ആരാധകരാണ് ഫുട്‌ബോൾ ഇതിഹാസം മെസിയെ പിന്തുടരുന്നത്. എന്നാൽ മെസി പിന്തുടരുന്നത് ഒരു മലയാളിയെയാണ്. എന്നാൽ മെസ്സിയുടെ മൂത്ത മകൻ പറ്റിച്ച പണിയാണെന്നാണ് ഇത് കണ്ട് അസൂയയിലായിരിക്കുന്ന മെസിയുടെ ആരാധകർ പറയുന്നത്. കോട്ടയംകാരനായ അഭിജിത് പി കുമാറിനാണ് ആ ഭാഗ്യം ലഭിച്ചത്. മെസ്സിയുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജാണ് അപ്രതീക്ഷിതമായി അഭിജിതിനെ ഫോളോ ചെ്തത്. ഇത് സോഷ്യൽ മീഡിയിയൽ വൻ ചർച്ചയായി. എന്നാൽ അബദ്ധം മനസ്സിലാക്കിയ ലയണൽ മെസ്സിയുടെ പേജ് ഒരു മിനിറ്റിനുള്ളിൽ തന്നെ അഭിജിതിനെ അൺഫോളോ ചെയ്തു. അക്കൗണ്ടുണ്ട് എന്നല്ലാതെ അഭിജിത് ഇൻസ്റ്റഗ്രാമിൽ ആക്ടീവല്ല. മെസ്സിയുടെ മൂത്ത മകൻ തിയാഗോയാകും പണി പറ്റിച്ചതെന്നാണ് ആരാധകർ തമാശയായി പറയുന്നത്. മെസ്സിയുടെ മൊബൈലെടുത്ത് കളിക്കുന്ന തിയാഗോയുടെ പഴയ ഫോട്ടോയും ആരാധകർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ഇത് വ്യാജമാണോ എന്ന സംശയത്തിലാണ് ചില ആരാധകർ. എന്തായാലും എന്താണ് സംഭവിച്ചതെന്ന് അറിയാതെ അമ്പരപ്പിലാണ് അഭിജിത്. മെസ്സി ഫോളോ ചെയ്തതിന് പിന്നാലെ നിരവധി പേർ അഭിജിതിനെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യാൻ തുടങ്ങി. അതിന് ശേഷം അഭിജിത് ഇൻസ്റ്റയിൽ പോസ്റ്റ് ചെയ്ത മെസ്സിയുടെ ചിത്രത്തിന് ആയിരത്തിലധികം പ്രതികരണമാണ് ലഭിച്ചത്.