എതിരാളികളെ പോലും ആരാധകരാക്കി മാറ്റുന്നതില്‍ മിടുക്കനാണ് താരം. തന്റെ മക്കളായ തിയോഗോ, മത്തിയാവു, സിറോ എന്നിവരെ പോലെ തന്നെയാണ് താരം മറ്റു കുഞ്ഞുങ്ങളേയും കാണുന്നത്. അതുകൊണ്ട് തന്നെ ഏത് കുട്ടികളേയും പെട്ടെന്ന കയ്യിലെടുക്കാനും താരത്തിന് അധികം സമയം വേണ്ട. മെസിയുടെ ഏറ്റവും വലിയ കുഞ്ഞ് ആരാധകനുവമായുള്ള നിമിഷങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ആമസോണ്‍ തയ്യാറാക്കുന്ന സിക്‌സ് ഡ്രീംസ് എന്ന ഡോക്യുമെന്ററിയില്‍ നിന്നുള്ള ഭാഗമാണിത്.
ലാ ലിഗയിലെ ആറു താരങ്ങളുടെ ജീവിതം അടിസ്ഥാനമാക്കിയാണ് ഈ ഡോക്യുമെന്ററി ഒരുക്കുന്നത്. ജനുവരി 21ന് ബാഴ്‌സലോണയോട് റയല്‍ ബെറ്റിസ് 5-0ത്തിന് പരാജയപ്പെട്ട ശേഷം ഡ്രസ്സിങ് റൂമിന് പുറത്തുനിന്നെടുത്ത വീഡിയോ ആണ് ഇത്. മെസിയുടെ കടുത്ത ആരാധകനായ ഗോര്‍ഡാഡോയുടെ മകന്‍ മാക്‌സിമോയ്ക്ക് മെസിയെ കാണിച്ചുകൊടുക്കാന്‍ കൊണ്ടുവന്നതായിരുന്നു.
മെസിയെ മുന്നില്‍ കണ്ടതോടെ മാക്‌സിമോ ആ തോളിലേക്ക് ചാഞ്ഞു. മെസിയുടെ കയ്യിലിരുന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്തു. വളരെ മനോഹരമായ നിമിഷങ്ങളാണ് വീഡിയോ വഴി പ്രചരിച്ചത്. ലക്ഷകണക്കിന് പേരാണ് നിമിഷങ്ങള്‍കൊണ്ട് വീഡിയോ കണ്ടത്. ഇതോടെ ആരാധകരുടെ മനസില്‍ വീണ്ടും മിശിഹ എന്ന പേര് അര്‍ത്ഥവത്തായി മാറ്റിയിരിക്കുകയാണ് ലയണല്‍ മെസി.
https://twitter.com/natxinho/status/1023668221147328512