തിരുവനന്തപുരം: കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. അന്തരിച്ച കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ എംഐ ഷാനവാസിന്റെ മകളെ വയനാട് മണ്ഡലത്തില്‍ മത്സരിപ്പിക്കാന്‍ നിര്‍ത്താന്‍ കോണ്‍ഗ്രസ്. സിഎന്‍ ബാലകൃഷ്ണന്റെ മകള്‍ക്ക് കെപിസിസി ജനറല്‍ സെക്രട്ടറി സ്ഥാനം നല്‍കാനും പാര്‍ട്ടിക്കുള്ളില്‍ ധാരണയായെന്ന് വാര്‍ത്തകള്‍. എന്നാല്‍ ഇതിനെതിരെ ശക്തമായി യൂത്ത് നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്്.അന്തരിച്ച നേതാക്കളുടെ മക്കള്‍ക്ക് സീറ്റ് നല്‍കരുതെന്ന ആവശ്യവുമായി യൂത്ത് കോണ്‍ഗ്രസ് മുന്‍ ഭാരവാഹികള്‍ കെപിസിസി പ്രസിഡന്റിന് കത്ത് നല്‍കി.
മുന്‍ ജനറല്‍ സെക്രട്ടറി ആര്‍ എസ് അരുണ്‍രാജിന്റെ നേതൃത്വത്തില്‍ ആണ് കത്ത് നല്‍കിയിരിക്കുന്നത്. എംഐ ഷാനവാസിന്റെ മകളെ വയനാട് സീറ്റില്‍ മത്സരിപ്പിക്കാന്‍ ഒരു വിഭാഗത്തിന് ആലോചനയുണ്ടെന്ന സൂചന പുറത്ത് വന്നതിന് പിന്നാലെയാണ് മുന്‍ഭാരവാഹികല്‍ കെപിസിസി പ്രസിഡന്റിന് കത്ത് നല്‍കിയത്. ഇതിന് പിന്നാലെ കെപിസിസി ജനറല്‍ സെക്രട്ടറി സ്ഥാനവും അന്തരിച്ച സിഎന്‍ ബാലകൃഷ്ണന്റെ മകള്‍ക്ക് നല്‍കിയേക്കുമെന്ന വാര്‍ത്തകള്‍ വന്നതോടെ രണ്ട് ശ്രമങ്ങളും മുന്നില്‍ കണ്ടാണ് യൂത്ത് കോണ്‍ഗ്രസ് മുന്‍ഭാരവാഹികള്‍ പരാതിയുമായി രംഗത്തെത്തിയത്.