സൈന്യത്തിനുള്ള ഭക്ഷ്യവസ്തുക്കളിൽ വിഷം കലർത്താൻ ഐഎസ്ഐ ശ്രമിക്കുമെന്ന് ഇന്റലിജൻസ്

ന്യൂഡൽഹി:ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള അതിർത്തി സംഘർഷം തുടരുമ്പോൾ ഭക്ഷ്യ വസ്‍‍തുക്കളിൽ വിഷം കലർത്തി ഇന്ത്യൻ സൈനികരെ അപായപ്പെടുത്താൻ പാക് ചാരസംഘനയായ ഐഎസ്ഐ പദ്ധതിയിടുന്നതായി രഹസ്യാന്വേഷണ വിഭാഗം. ജമ്മു കശ്‍മീരിലെ സൈനികരെ ലക്ഷ്യമിടുന്നതായാണ് സൂചന. പാകിസ്ഥാൻ മിലിറ്ററി ഇന്‍ലിജൻസുമായി ചേർന്ന് ഇതിനായി ഗൂഢാലോചന നടത്തുന്നതായാണ് റിപ്പോർട്ട്.

കശ്മീര്‍ താഴ്‌വരയില്‍ സൂക്ഷിച്ചിരിക്കുന്ന റേഷന്‍ ശേഖരത്തില്‍ വിഷം കലര്‍ത്താനാണ് ഇവര്‍ പദ്ധതിയിടുന്നതെന്ന് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത്തരത്തില്‍ സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും ഇത് നടക്കാതിരിക്കാന്‍ സുരക്ഷ നല്‍കണമെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ടിൽ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം, അതിർത്തിയിൽ പാകിസ്ഥാൻ പ്രകോപനം തുടരുകയാണ്. പൂഞ്ചിലെ കൃഷ്ണഘാട്ടി സെക്ടറിൽ പാക് ഷെല്ലാക്രമണത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. ഒൻപത് മാസം പ്രായമുള്ള കുഞ്ഞടക്കമാണ് മരിച്ചത്. ഇന്ത്യൻ സേന ശക്തമായി തിരിച്ചടിച്ചു.

അതേസമയം ഇന്ത്യൻ വ്യോമസേന നടത്തിയ മിന്നലാക്രമണത്തിൽ ജയ്ഷെ മുഹമ്മദിന്റെ നാലു കെട്ടിടങ്ങൾ തകർന്നതായി സ്ഥിരീകരിച്ചു . റഡാർ ചിത്രങ്ങളുടെ അടിസ്ഥാനത്തിലാണ് സ്ഥിരീകരണം.

ജയ്ഷെ മുഹമ്മദ് നടത്തുന്ന മദ്രസയ്ക്കകത്തുള്ള കെട്ടിടങ്ങളാണ് തകർന്നത്. ഈ ഭാഗത്താണ് ഇന്ത്യ ആക്രമണം നടത്തിയതെന്ന് പാകിസ്ഥാൻ സ്ഥിരീകരിച്ചിരുന്നു.എന്നാൽ ഭീകര കേന്ദ്രങ്ങൾ ഉണ്ടെന്ന് സമ്മതിക്കാൻ തയ്യാറായിരുന്നില്ല.

വ്യോമസേന മിറാഷ് 2000 പോർവിമാനങ്ങൾ ഉപയോഗിച്ച് നടത്തിയ മിന്നലാക്രമണത്തിൽ നാലു കെട്ടിടങ്ങൾ തകർന്നതിന്റെ ചിത്രങ്ങളും,തെളിവുകളും ഉദ്യോഗസ്ഥരുടെ പക്കലുണ്ട്.മിന്നലാക്രമണത്തിനു ശേഷം പാക് സൈന്യം മദ്രസ മുദ്ര വച്ചതും,മാദ്ധ്യമപ്രവർത്തകർ മദ്രസ സന്ദർശിക്കാൻ അനുവദിക്കാതിരുന്നതും ഇതുമൂലമാണെന്നും ഇന്ത്യൻ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

തകർന്ന കെട്ടിടങ്ങളിലൊന്ന് മസൂദ് അസറിന്റെ അതിഥി കേന്ദ്രമായിരുന്നു,മറ്റൊന്ന് സെമിനാരിയിൽ പ്രവേശിക്കുന്ന വിദ്യാർത്ഥികൾക്കുള്ളതും,മറ്റൊന്ന് പരിശീലനം നടത്തുന്നവർക്കുള്ളതും,നാലാമത്തേത് പരിശീലനം നേടുന്നവർക്കുള്ളതുമായിരുന്നുവെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Top