മിനറല്‍ വാട്ടറുകള്‍ കുടിക്കുന്നവര്‍ ശ്രദ്ധിക്കുക; ശുദ്ധജലമെന്ന പേരില്‍ നാം വാങ്ങി കുടിക്കുന്നത് വിഷവെള്ളമാണ്

കൊച്ചി: വേനല്‍കാലത്തെ ചുട്ടുപൊള്ളുന്ന ചൂടില്‍ പുറത്തേക്കിറങ്ങുമ്പോള്‍ ഏക ആശ്വാസം കുപ്പിയില്‍ കിട്ടുന്ന മിനറല്‍ വാട്ടറാണ് പാലിനേക്കാളും വില നല്‍കി വാങ്ങുന്ന ഈ വെള്ളം എത്രത്തോളം ശുദ്ധമാണെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ..? വേണ്ട പരിശോധനകള്‍ക്ക് ശേഷമാണോ ഈ വെള്ളം വിപണിയിലെത്തുന്നത്… എന്നാല്‍ നാം കുടിക്കുന്ന മിനറല്‍ വാട്ടര്‍ അത്ര ശുദ്ധമല്ല എന്നാണ് വിദഗ്ദര്‍ പറയുന്നത്.

നമ്മള്‍ വളരെ സുരക്ഷിതമായി കരുതുന്ന ‘മിനറല്‍ വാട്ടര്‍’ എന്ന് പൊതുവായി വിളിക്കുന്ന പാക്കേജ്ഡ് ഡ്രിങ്കിങ് വാട്ടര്‍ രാസവസ്തുക്കള്‍ ചേര്‍ത്ത് അണുമുക്തമാക്കുന്നതാണ്. അതായത് ഈ വെള്ളം സത്യത്തില്‍ വെള്ളം മാത്രമല്ല ഒരു രാസപാനീയം കൂടിയാണ് എന്ന് വേണമെങ്കില്‍ പറയാം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇക്കാര്യം മലയാളികള്‍ ഗൗരവാമായിത്തന്നെ കാണണമെന്നാണു പുനലൂര്‍ സ്വദേശിയും കൃഷിഭൂമി എന്ന ഫേസ്ബുക്ക് കൂട്ടായ്മയിലെ സജീവാംഗവുമായ കിരണ്‍ കെ കൃഷ്ണ പറയുന്നത്. ഇന്നത്തെ മാര്‍ക്കറ്റില്‍ ലഭ്യമാകുന്ന കുടിവെള്ളത്തെക്കുറിച്ചു മാദ്ധ്യമങ്ങള്‍ പരിശോധന നടത്തണമെന്നും അധികൃതര്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നുമാണു കിരണ്‍ ആവശ്യപ്പെടുന്നത്.

കത്തിക്കാളുന്ന ഈ ചൂടില്‍ ദാഹിച്ചുവരളുന്ന തൊണ്ടനനയ്ക്കാന്‍ ലഭിക്കുന്ന വെള്ളം എത്ര ശുദ്ധമെന്ന് ആരും നോക്കാറില്ലെന്നു കിരണ്‍ പറയുന്നു. സ്വന്തം വീട്ടിലെ കിണറിലെ വെള്ളം പോലും ശുദ്ധമല്ല എന്ന സ്ഥിതിയാണ്. കടുത്ത രാസവള/രാസകീടനാശിനി പ്രയോഗങ്ങള്‍ മണ്ണിനെയും ജലത്തെയും ഒരുപോലെ വിഷലിപ്തമാക്കുന്നു.
ഇതേ അവസ്ഥ തന്നെയാണ് മാര്‍ക്കറ്റില്‍ ലഭ്യമാകുന്ന കുടിവെള്ളത്തിനും. അണുവിമുക്തമാക്കാന്‍ പയറ്റുന്ന സംഗതികള്‍ മനുഷ്യന് അപകടകരമായാണു ഭവിക്കുന്നതെന്നു കിരണ്‍ ചൂണ്ടിക്കാട്ടുന്നു. അണുനാശിനി ആയി കാത്സ്യം ഹൈപ്പോക്ലോറേറ്റ്, വെള്ളം തെളിയാന്‍ ‘ആലം’ അഥവാ ഇരട്ട സല്‍ഫേറ്റുകള്‍, സോഡിയം ഹൈഡ്രോക്‌സൈഡ് അഥവാ കാസ്റ്റിക് സോഡാ തുടങ്ങിയവയാണു പാക്കേജ്ഡ് വാട്ടറില്‍ ഉപയോഗിക്കുന്നത്. ഇതു മാത്രമല്ല, അണുനാശിനി ആയി ഉപയോഗിക്കുന്ന ക്ലോറിന്‍ അളവ് പലപ്പോഴും ഔട്ട്പുട്ടില്‍ വരുന്ന വെള്ളത്തില്‍ അനുവദനീയ അളവിലും കൂടിയ നിലയിലാകുമെന്നും കിരണ്‍ വ്യക്തമാക്കുന്നു. അപ്പോള്‍ ക്ലോറിന്‍ അംശം ടെസ്റ്റില്‍ കിട്ടാതിരിക്കാന്‍ ഒരു രാസപദാര്‍ത്ഥം ചേര്‍ക്കും. അതിന്റെ കെമിക്കല്‍ നെയിം എനിക്കറിയില്ല. പക്ഷെ അതിനു ഡ്രിങ്കിങ് വാട്ടര്‍ കമ്പനികളില്‍ വിളിക്കുന്ന പേര് ‘ഗ്രാം ആസിഡ്’ എന്നാണെന്നും കിരണ്‍ പറഞ്ഞു. മഴക്കാലത്ത് കലങ്ങികിടക്കുന്ന സോര്‍സ് അഥവാ കമ്പനി വെള്ളം എടുക്കുന്ന കിണര്‍ വെള്ളം തെളിയാന്‍ ഒരു നിഷ്‌കര്‍ഷയും ഇല്ലാതെ ആണ് ആലം ചേര്‍ക്കുന്നത്.

മുകളില്‍ പറഞ്ഞിരിക്കുന്ന ഓരോ രാസപദാര്‍ത്ഥങ്ങളും നമുക്ക് രോഗങ്ങള്‍ സമ്മാനിക്കാന്‍ ശേഷി ഉള്ളതാണ്. രാസപരിശോധനയും, ബയോളജിക്കല്‍ ടെസ്റ്റും കഴിഞ്ഞു പുറത്തുവിടുന്ന ഈ വെള്ളം ഗുണനിലവാരം ഉറപ്പുവരുത്താന്‍ മാര്‍ക്കറ്റില്‍ നിന്നും സാമ്പിള്‍ എടുത്തു ടെസ്റ്റ് ചെയ്യേണ്ടത് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് ആണ്. എല്ലാ കുപ്പി വെള്ളത്തിനും മുകളില്‍ കാണാം കട 14543 എന്നൊരു ലേബല്‍. അതാണ് കുപ്പിവെള്ളനിര്‍മ്മാണത്തിനുള്ള ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്.

ഈ രാസ വെള്ളം കുടിച്ച് ആരോഗ്യം ഉറപ്പുവരുത്തിഎന്ന് കരുതുന്ന മലയാളിക്ക് ഇന്നലെ വരെ നിങ്ങള്‍കുടിച്ച വിഷം എന്തെന്നറിയാന്‍ നിസാരമായി ചെയ്യാവുന്ന രണ്ടു ടെസ്റ്റുകളും കിരണ്‍ പറയുന്നുണ്ട്.

‘ഒരു ലിറ്റര്‍ കുപ്പിവെള്ളം തണുപ്പിക്കാതെ വയ്ക്കുക. ആ കുപ്പിയിലെ കുറച്ചു വെള്ളം പുറത്തു കളയുക. ശേഷം ആ കുപ്പി ശകതിയായി നന്നായി കുലുക്കുക, വെള്ളം ഇളകിതെറിച്ചു കുലുങ്ങട്ടെ. പെട്ടെന്ന് അടപ്പ് തുറന്ന ശേഷം മണത്തു നോക്കുക… നല്ല ക്ലോറിന്‍ ഗന്ധം കിട്ടുന്നുണ്ട് എന്ന് പറയാന്‍ വരട്ടെ. കുലുക്കാത്ത വെള്ളത്തില്‍ ഈ ഗന്ധം ഇല്ലല്ലോ? എവിടെനിന്ന് വന്നു ഈരൂക്ഷ ഗന്ധം?’

രണ്ടാമത്തെ ടെസ്റ്റ് ഇങ്ങനെയാണ്: ‘കുപ്പിയിലെ വെള്ളം വേഗം ഒരു തുള്ളി നാവില്‍ ഒഴിച്ച് രുചിച്ചു ഇറക്കൂ… നല്ല കരിക്കിന്‍വെള്ളം കുടിക്കുന്ന ഫീല്‍ കിട്ടും. ആ മണവും ഒരു ചെറുരുചിയും. അതെവിടെനിന്ന് വന്നു അല്ല ഈ ഓഡര്‍ലെസ്സ്, കളര്‍ലെസ്സ്, ടെസ്റ്റ്‌ലെസ്സ് വെള്ളത്തില്‍ എവിടുന്നാണ് ഇതെല്ലം വന്നത്?’

ഈ രണ്ടു ടെസ്റ്റും ചെയ്താല്‍ നിങ്ങള്ക്ക് പിടികിട്ടും ഇന്നലെവരെ തൊണ്ടനനച്ചത് വെള്ളം കൊണ്ടല്ല വിഷം കൊണ്ടാണ് എന്നു കിരണ്‍ വ്യക്തമാക്കുന്നു. പുറത്തുപോകുമ്പോള്‍ വെള്ളം വീട്ടില്‍ നിന്നും കൊണ്ടുപോകുന്നതാണു നല്ലതെന്നും കിരണ്‍ ഓര്‍മിപ്പിക്കുന്നു. അതുകൊണ്ടുപോകാന്‍ പ്ലാസ്റ്റിക് കണ്ടൈനര്‍ എടുത്താല്‍ അത് ഫുഡ്‌ഗ്രേഡ് പ്ലാസ്റ്റിക് ആണെന്ന് ഉറപ്പുവരുത്തുന്ന കാര്യത്തിലും ശ്രദ്ധവേണം.

കുപ്പിവെള്ളത്തിന്റെ രാസഘടനയുടെ കാര്യത്തില്‍ അധികൃതര്‍ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും കിരണ്‍ ആവശ്യപ്പെടുന്നു. ഭക്ഷ്യ സുരക്ഷ കമ്മീഷണര്‍ ടി.വി.അനുപമ, സര്‍ക്കാര്‍, ബിഐഎസ് തുടങ്ങി എല്ലാവരും ഇത് അടിയന്തിരമായി പരിശോധിക്കണമെന്നും കിരണ്‍ അഭ്യര്‍ത്ഥിക്കുന്നു. എന്തായാലും കുപ്പിവെള്ളം വാങ്ങിക്കുടിക്കുംമുമ്പു രണ്ടുവട്ടം ആലോചിക്കുക.

പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ശുദ്ധജലത്തില്‍ മനുഷ്യന് ആവശ്യമായ എല്ലാ മിനറലുകളും സോള്‍ട്ടുകളും ഉണ്ടായിരുന്നു. അത് മുഴുവന്‍ മലിനമാക്കിയിട്ടാണു വില കൊടുത്തു വെള്ളവും ഒപ്പം രോഗങ്ങളും മനുഷ്യന്‍ വാങ്ങി കൂട്ടുന്നത്. 40 വര്‍ഷം മുന്‍പ് വെള്ളം കുപ്പിയിലാക്കി വിലക്കാന്‍ കഴിയുന്ന ഒന്നാണ് എന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കുമായിരുന്നില്ല. അതും കഴിഞ്ഞ് ശുദ്ധവായു പണംകൊടുത്തു വാങ്ങിക്കേണ്ട അവസ്ഥയാണിപ്പോള്‍ വന്നുകൊണ്ടിരിക്കുന്നത്. പ്രകൃതി സൗജന്യമായി നല്‍കിയ സമ്മാനങ്ങള്‍ ചൂഷണം ചെയ്തും ദുരുപയോഗം ചെയ്തും നശിപ്പിക്കുന്ന മനുഷ്യര്‍ ഇനി എന്നു പാഠം പഠിക്കും.

ദാഹമകറ്റാന്‍ കുടിക്കുന്നതെന്ത്??വേനല്‍………… കത്തുന്ന വെയിലില്‍ വെന്തുരുകാന്‍ മലയാളി… ഓരോവര്‍ഷവും വര്‍ധിക്കുന്…

Posted by Kiran Krishna on Monday, 21 March 2016

Top