ഉമ്മന്‍ചാണ്ടിയെ പോലെ കടിച്ചു തൂങ്ങിയില്ല, ശശീന്ദ്രന്‍ കാണിച്ചത് അന്തസ്..രാ​ജി തീ​രു​മാ​ന​മെ​ടു​ത്ത​തു ശ​ശീ​ന്ദ്ര​ന്‍ തനിച്ച്.

തിരുവനന്തപുരം:മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് എതിരെ ലൈമ്ഗിക ആരോപണവും ഇരയുടെ പരാതിയും ഇരയുടെ ഉണ്ടായിട്ടും ഉമ്മന്‍ ചാണ്ടി മന്ത്രി സ്ഥാനത്തു നിന്നും രാജി വെച്ചില്ല .എന്നാല്‍ മന്ത്രി ശശീന്ദ്രന്‍ ഉമ്മന്‍ചാണ്ടിയെ പോലെ കടിച്ചു തൂങ്ങിയില്ല, ശശീന്ദ്രന്‍ കാണിച്ചത് അന്തസ്..രാജി തീരുമാനമെടുത്തതു ശശീന്ദ്രന്‍ തനിച്ച്. ലൈംഗിക വൈകൃത സംഭാഷണ ആരോപണത്തെ തുടര്‍ന്ന് രാജിവെച്ച മന്ത്രി എകെ ശശീന്ദ്രനെ പിന്തുണച്ച് എന്‍സിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍. കുറ്റം സമ്മതിച്ചല്ല അദ്ദേഹം രാജിവെച്ചതെന്നും, രാഷ്ട്രീയ ധാര്‍മ്മികതയുടെ പേരിലാണ് രാജിവെച്ചതെന്നും ഉഴവൂര്‍ പറഞ്ഞു.

രണ്ട് എം.എല്‍.എമാര്‍ മാത്രമുള്ള എന്‍.സി.പിയില്‍ തോമസ് ചാണ്ടിയാണ് സ്വാഭാവികമായി മന്ത്രിയാകേണ്ടത്. പുതിയ രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്ത് വിദേശത്തുള്ള അദ്ദേഹം അടുത്ത ദിവസംതന്നെ സംസ്ഥാനത്തെത്തും. എന്നാല്‍, മന്ത്രിയുടെ രാജിക്ക് ഇടയാക്കിയ ചാനല്‍ വാര്‍ത്തയെക്കുറിച്ച് അന്വേഷിക്കണമെന്നാണ് നേതൃത്വത്തിലെ ഒരു വിഭാഗത്തിെന്‍റയും ശശീന്ദ്രെന്‍റയും ആവശ്യം. രാജിക്കു മുമ്പ് അദ്ദേഹം മുഖ്യമന്ത്രിയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ താന്‍ മന്ത്രി സ്ഥാനത്തുനിന്ന് മാറിനിന്നുള്ള അന്വേഷണം വേണമെന്ന് പറഞ്ഞിരുന്നു. പരാതിക്കാരിയില്ലാത്തതും സംഭാഷണം എഡിറ്റ് ചെയ്തതാണെന്നതും അടക്കമുള്ളത് ദുരൂഹത വര്‍ധിപ്പിക്കുെന്നന്നാണ് ശശീന്ദ്രനുമായി അടുപ്പുമുള്ളവരുടെ ആരോപണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അന്വേഷണത്തില്‍ കുറ്റക്കാരനല്ലെന്ന് തെളിഞ്ഞാല്‍ മന്ത്രിസ്ഥാനത്ത് തിരികെ കൊണ്ടുവരണമെന്നാണ് ആവശ്യം. സര്‍ക്കാര്‍ രൂപവത്കരണത്തിെന്‍റ തുടക്കത്തില്‍ മന്ത്രിസ്ഥാനത്തിന് തോമസ് ചാണ്ടിയും ശശീന്ദ്രനും തമ്മില്‍ ഉണ്ടായ തര്‍ക്കവും ഇതില്‍ ഒരു ഘടകമാണ്. ദേശീയ നേതൃത്വം ഇടപെട്ടാണ് ശശീന്ദ്രന് നറുക്ക് വീണത്. രണ്ടു വര്‍ഷത്തിനു ശേഷം താന്‍ മന്ത്രിയാവുമെന്ന് അന്ന് തോമസ് ചാണ്ടി പറെഞ്ഞങ്കിലും നേതൃത്വം അതു നിഷേധിച്ചു. ഇപ്പോള്‍ മറ്റൊരു തര്‍ക്കത്തിലേക്ക് പോകാന്‍ സി.പി.എമ്മിനും താല്‍പര്യമില്ല. എന്നാല്‍, എന്‍.സി.പി നേതൃത്വത്തിലെ അഭിപ്രായം കൂടി പരിഗണിച്ചാവും പുതിയ മന്ത്രി. അടുത്ത ദിവസംതന്നെ സംസ്ഥാന ഭാരവാഹി യോഗവും നിര്‍വാഹകസമിതിയും ചേരും. അതിനുമുമ്പ് ദേശീയ പ്രസിഡന്‍റ് ശരദ്പവാര്‍, കേരളത്തിെന്‍റ ചുമതലയുള്ള പ്രഫുല്‍ പേട്ടല്‍ എന്നിവരുമായി സംസ്ഥാന പ്രസിഡന്‍റ് ഉഴവൂര്‍ വിജയന്‍ കൂടിയാലോചന നടത്തും.
രാജിവച്ച ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രനു പകരം മന്ത്രി ഉടനുണ്ടാകില്ല. പകരം മന്ത്രിയുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയനും എന്‍സിപി നേതൃത്വവുമായി ഒരു തരത്തിലുള്ള ചര്‍ച്ചയും ഇതുവരെ നടത്തിയിട്ടില്ല. പകരം മന്ത്രി വൈകുമെന്ന് എന്‍സിപി നേതൃത്വവും വ്യക്തമാക്കിയിട്ടുണ്ട്.
ശശീന്ദ്രന്‍ കൈകാര്യം ചെയ്തിരുന്ന ഗതാഗത വകുപ്പിന്‍റെ ചുമതല തത്കാലം മുഖ്യമന്ത്രി തന്നെ ഏറ്റെടുക്കും. ഇന്നലെ രാത്രിയോടെ എ.കെ. ശശീന്ദ്രന്‍റെ രാജിക്കത്തു മുഖ്യമന്ത്രിക്കു കൈമാറി. ഇതു ഗവര്‍ണര്‍ക്കു കൈമാറിയിട്ടുണ്ട്. പുതിയ മന്ത്രിയെ എന്‍സിപി കേന്ദ്ര നേതൃത്വത്തിന്‍റെ അംഗീകാരത്തോടെ മാത്രമേ തെരഞ്ഞെടുക്കാന്‍ കഴിയൂ.ശശീന്ദ്രന്‍റെ രാജിയുമായി ബന്ധപ്പെട്ടുള്ള രാഷ്‌ട്രീയ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ എന്‍സിപി ഉന്നതാധികാര സമിതി നാളെ ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്. കുറ്റവിമുക്തനായി ശശീന്ദ്രന്‍ മടങ്ങിയെത്തിയാല്‍ മന്ത്രിസ്ഥാനം നല്‍കുമെന്നു മുതിര്‍ന്ന എന്‍സിപി ദേശീയ നേതാവ് ടി.പി. പീതാംബരന്‍ മാസ്റ്ററും വ്യക്തമാക്കിയിട്ടുണ്ട്.

ഉന്നതതല യോഗത്തിലാകും പുതിയ മന്ത്രിയുമായി ബന്ധപ്പെട്ട കാര്യങ്ങളും ചര്‍ച്ചയാകുക. എന്നാല്‍, എന്‍സിപിക്കു പുതിയ മന്ത്രിയെ നല്‍കുന്ന കാര്യത്തില്‍ സിപിഎമ്മിലും ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്. ഗോവയില്‍ ബിജെപിക്കു പിന്തുണ നല്‍കിയ എന്‍സിപിക്കു പകരം മന്ത്രിയെ നല്‍കുന്നതില്‍ സിപിഎമ്മിലെ ഒരു വിഭാഗം എതിര്‍പ്പു മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയാകും അന്തിമതീരുമാനം കൈക്കൊള്ളുക.

സ്ത്രീയോട് അശ്ലീല സംഭാഷണം നടത്തിയ മന്ത്രിയുടെ പേരു വാര്‍ത്ത നല്‍കിയ സ്വകാര്യ ടിവി ചനല്‍ ഇന്നലെ ഉച്ചയ്ക്ക് 12 മണിക്കു പുറത്തുവിട്ടതോടെ കോഴിക്കോട്ടായിരുന്ന മന്ത്രി എ.കെ. ശശീന്ദ്രന്‍ തിരുവനന്തപുരത്തെ എകെജി സെന്‍ററില്‍ സിപിഎം സംസ്ഥാന കമ്മിറ്റിയിലുണ്ടായിരുന്ന മുഖ്യമന്ത്രി പിണറായി വിജയനെ ഫോണില്‍ ബന്ധപ്പെട്ടു. സ്ത്രീയുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ സാഹചര്യത്തില്‍ ഇനി മന്ത്രിസ്ഥാനത്തു ധാര്‍മികമായി തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നു ശശീന്ദ്രന്‍ മുഖ്യമന്ത്രിയെ അറിയിച്ചു. മലപ്പുറം ഉപതെരഞ്ഞെടുപ്പുകൂടി വരുന്ന സാഹചര്യത്തില്‍ തന്‍റെ പേരില്‍ സമരങ്ങളും മാര്‍ച്ചും ഉണ്ടാകുന്നതിനോടു താത്പര്യമില്ലെന്നും സര്‍ക്കാരിന്‍റെ പേരു മോശമാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ശശീന്ദ്രന്‍ മുഖ്യമന്ത്രിയെ അറിയിച്ചു.
ഇക്കാര്യത്തില്‍ എന്‍സിപിയുമായി ആലോചിച്ചു ശശീന്ദ്രന്‍ ഉചിതമായ നിലപാടു സ്വീകരിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. ഫോണ്‍ സംഭാഷണവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
തുടര്‍ന്ന് എന്‍സിപി സംസ്ഥാന പ്രസിഡന്‍റ് ഉഴവൂര്‍ വിജയനുമായി എ.കെ. ശശീന്ദ്രന്‍ ഫോണില്‍ ബന്ധപ്പെട്ടു രാജിവയ്ക്കാന്‍ ആഗ്രഹിക്കുന്ന കാര്യം അറിയിച്ചു. പരാതിക്കാരിയായ യുവതിപോലും രംഗത്തുവരാത്ത സാഹചര്യത്തില്‍ ഉടന്‍ രാജിയെക്കുറിച്ചു ചിന്തിക്കേണ്ടതില്ലെന്നായിരുന്നു ഉഴവൂര്‍ വിജയന്‍റെ അഭിപ്രായം. എന്നാല്‍, ധാര്‍മികത മുന്‍നിര്‍ത്തി രാജിവയ്ക്കുകയാണെന്ന് എ.കെ. ശശീന്ദ്രന്‍ അറിയിച്ചു. തുടര്‍ന്നു പാര്‍ട്ടി കേന്ദ്ര നേതൃത്വവുമായി ആലോചിച്ച് ഇന്നലെ ഉച്ചകഴിഞ്ഞ് 2.50ന് കോഴിക്കോട്ട് രാജി പ്രഖ്യാപിക്കുകയായിരുന്നു.

Top