ഫോണ്‍കെണി വിവാദത്തില്‍പ്പെട്ട് തങ്ങള്‍ കടന്നുപോയ സംഘര്‍ഷങ്ങളെക്കുറിച്ച് മന്ത്രി ശശീന്ദ്രന്റെ ഭാര്യ അനിത വെളിപ്പെടുത്തുന്നു

കേരള രാഷ്ട്രീയത്തില്‍ വന്‍ കോലാഹലം സൃഷ്ടിച്ച സംഭവമാണ് ഗതാഗത മന്ത്രിയായ എകെ ശശീന്ദ്രന്റെ രാജിക്ക് കാരണമായ ഫോണ്‍കെണി കേസ്. മംഗളം ചാനല്‍ തങ്ങളുടെ ഉത്ഘാടന ദിവസം പുറത്തുവിട്ട വിവാദ സംഭാഷണം മനപൂര്‍വ്വം സൃഷ്ടിച്ചതാണെന്ന് ബോധ്യപ്പെടുകയും ചാനലിന്റെ ധാര്‍മ്മികത ചോദ്യം ചെയ്യപ്പെടുകയും ചെയ്തു. എന്നാല്‍ വിവാദം ഉണ്ടായ ദിവസങ്ങളില്‍ തങ്ങള്‍ കടന്നുപോയ സംഘര്‍ഷങ്ങളെക്കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് മന്ത്രിയുടെ പത്‌നി അനിത. വനിതയ്ക്ക് അനുവദിച്ച് അഭിമുഖത്തിലാണ് തുറന്ന് പറച്ചില്‍ നടത്തിയത്.

തങ്ങളും കുടുംബവും കടന്നുപോയ വിവാദ നാളുകളെക്കുറിച്ച് അനിത ഇങ്ങനെ ഓര്‍ക്കുന്നു:

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2017 മാര്‍ച്ച് മാസത്തിലെ ഏതോ ഒരു ദിവസം. അന്നു ഞാന്‍ തിരുവനന്തപുരത്ത് മന്ത്രിമന്ദിരമായ ‘കാവേരി’യിലാണ്. ഔദ്യോഗികമായ ആവശ്യത്തിനായി അദ്ദേഹം കോഴിക്കോട്ടേക്ക് പോയിരിക്കുന്നു. വരുണ്‍ ജോലിസംബന്ധമായി കൊച്ചിയിലും. രാവിലെയാണ് ടെലിവിഷനില്‍ ആ വാര്‍ത്ത വരുന്നത്. ഗതാഗതി മന്ത്രി ഒരു സ്ത്രീയോട് അശ്ലീല സംഭാഷണത്തിലേര്‍പ്പെട്ടു എന്ന്. വലിയ ഷോക്ക് ആയി എനിക്ക്. കുറച്ചുസമയം കഴിഞ്ഞ് വരുണ്‍ ഫോണില്‍ വിളിച്ചു. ശശിയേട്ടനോടു സംസാരിച്ച ശേഷമാണ് വിളിച്ചത്. ഇതൊന്നും കാര്യമാക്കേണ്ടെന്നും ടിവി കാണരുതെന്നും അവന്‍ എന്നോടു പ്രത്യേകം പറഞ്ഞു.

പിന്നീട് അതുസംബന്ധിച്ച ഒരു വാര്‍ത്തയും ഞാന്‍ കേട്ടിട്ടില്ല. അദ്ദേഹവും എന്നെ ഫോണില്‍ വിളിച്ച് സംസാരിച്ചു. പിറ്റേ ദിവസം രാവിലെ കോഴിക്കോട് നിന്നു വരുന്നതു വരെ വല്ലാത്ത അവസ്ഥയിലായിരുന്നു ഞാന്‍. അദ്ദേഹം തളര്‍ന്നു പോകുമോ എന്നായിരുന്നു പേടി. സംഭവങ്ങളെക്കുറിച്ചു പിന്നീടു പലരും പറഞ്ഞു. മന്ത്രിയുടേത് എന്ന പേരിലാണ് ചാനല്‍ ആ ടെലിഫോണ്‍ സംഭാഷണം പുറത്തുവിട്ടത്. ഇക്കാര്യത്തില്‍ അന്വേഷണം നടത്തണമെന്നു മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട ശേഷം അദ്ദേഹം രാജിവച്ചു. മന്ത്രിസ്ഥാനത്തെക്കാള്‍ പ്രാധാന്യം രാഷ്ട്രീയ ധാര്‍മികതയ്ക്ക് നല്‍കിയതു കൊണ്ടായിരുന്നു ആ തീരുമാനം. രാജി തന്റെ കുറ്റസമ്മതമല്ലെന്നും അദ്ദേഹം അന്നു പ്രത്യേകം പറഞ്ഞിരുന്നു. 37 വര്‍ഷമായി ആരോപണങ്ങളൊന്നും കേള്‍ക്കാത്ത രാഷ്ട്രീയജീവിതമാണ് അദ്ദേഹത്തിന്റേത്. വഴിവിട്ട് ആരെയും സഹായിച്ചതായി കേട്ടിട്ടില്ല, അഴിമതി നടത്തിയിട്ടുമില്ല. രാഷ്ട്രീയത്തില്‍ ശത്രുക്കളുണ്ടോ എന്ന് അറിയില്ല. ആഗ്രഹത്തിനനുസരിച്ച് പ്രവര്‍ത്തിക്കാത്തതിന്റെ പരിഭവം പലര്‍ക്കും ഉണ്ടാകാം. അതില്‍ കൂടുതലൊന്നും പറയാനറിയില്ല.
വിശ്വാസമാണ് വിജയം

രാജിവച്ചെങ്കിലും അദ്ദേഹം സമ്മര്‍ദത്തിലായിരുന്നു. പക്ഷെ, ടെന്‍ഷനോ വിഷമമോ ഒന്നും ഞങ്ങളെ അറിയിച്ചില്ല. ഞങ്ങള്‍ക്കു മുഖം നല്‍കാതെ നടന്നിട്ടുമില്ല. പക്ഷേ, ആ സമയത്ത് അദ്ദേഹം തിരക്കുകളില്‍ കൂടുതല്‍ മുഴുകി എന്നു തോന്നിയിട്ടുണ്ട്. ഒരു ദിവസം മോന്‍ വിളിച്ചുപറഞ്ഞു, ‘അമ്മ എപ്പോഴും ഡാഡിയുടെ കൂടെ നില്‍ക്കണം. ഡാഡി അത് ആഗ്രഹിക്കുന്നുണ്ടാകും.’

വിഷമിപ്പിക്കേണ്ട എന്നുകരുതി ഞങ്ങളാരും ഒന്നും ചോദിച്ചിട്ടില്ല. ബന്ധുക്കളോ പരിചയക്കാരോ ഈ നിമിഷം വരെ ഒരു കുത്തുവാക്കും പറഞ്ഞിട്ടുമില്ല. ആശ്വസിപ്പിക്കാനും പിന്തുണയ്ക്കാനുമാണ് എല്ലാവരും കൂടെ നിന്നത്. കുടുംബവും ബന്ധുക്കളും നല്‍കിയ പിന്തുണയായിരുന്നു അദ്ദേഹത്തിന്റെ കരുത്ത്. ഒരാഴ്ചയ്ക്കു ശേഷമാണ് പലര്‍ ചേര്‍ന്നൊരുക്കിയ ഒരു െകണിയായിരുന്നു അത് എന്നൊക്കെ അറിഞ്ഞത്. ആശ്വാസമറിയിച്ച് വിളിച്ചവരെല്ലാം അദ്ദേഹത്തിനു ധൈര്യം നല്‍കി കൂ ടെ നില്‍ക്കണമെന്നാണ് എന്നോടു പറഞ്ഞത്.

നീതിപീഠം സത്യം തിരിച്ചറിയും എന്നു ഞങ്ങള്‍ക്കുറപ്പുണ്ടായിരുന്നു. ആെരങ്കിലും എന്തെങ്കിലും പറഞ്ഞാലുടന്‍ ച ര്‍ച്ച നടത്തി െചളി വാരിയെറിയാനാണ് പലരും ശ്രമിക്കുന്നത്. തെറ്റു െചയ്തു എന്നു േകാടതി വിധിച്ചു കഴിഞ്ഞ് എന്തും ഇവര്‍ പറയട്ടെ. അതുവരെ ഇക്കൂട്ടരുെട വിചാരണ ഒന്നു നിര്‍ത്തിക്കൂടെ? ഒരു ഭാര്യയുേടയും അമ്മയുേടയും വേദനയോടെയാണു ഞാന്‍ ചോദിക്കുന്നത്.

ഇപ്പോഴും ചിലര്‍ അദ്ദേഹത്തിനു നേരേ അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുന്നുണ്ട്. കുറ്റക്കാരനല്ല എന്ന് ഉറപ്പുണ്ടെങ്കില്‍ എന്തുകൊണ്ട് മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുന്നില്ല എന്നുവരെ ചോദിക്കുന്നു. അദ്ദേഹത്തിനു പറയാനുള്ളതെല്ലാം കോടതിയെ ബോധിപ്പിച്ചതാണ്. നീതിപീഠത്തിനു അത് സത്യമാണെന്ന് ബോധ്യപ്പെട്ടതുമാണ്. അതുകൊണ്ടാണല്ലോ അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയത്. എന്നിട്ടും ചിലരൊക്കെ ഇപ്പോഴും അദ്ദേഹത്തെ വേട്ടയാടുമ്പോള്‍ ഉള്ളില്‍ വലിയ വേദന തോന്നും. അകമേ കടലിരമ്പുമ്പോഴും പുറമേ ശാന്തനായിരിക്കുന്ന അദ്ദേഹത്തെ എനിക്കല്ലേ അറിയൂ.

സന്തോഷവും ആശ്വാസവുമാണ് ഇപ്പോള്‍. പക്ഷേ, ഇനിയും തിരിച്ചടികളുണ്ടാകുമെന്നു പേടിയുണ്ട്, അതല്ലേ രാഷ്ട്രീയം. വിവാദങ്ങളുണ്ടാകുന്നതു വരെ അദ്ദേഹത്തിന്റെ മാത്രം മേഖലയായിരുന്നു രാഷ്ട്രീയപ്രവര്‍ത്തനം. വരുണിനു പഠിത്തവും എനിക്കു ജോലിയും പോലെ തന്നെ അദ്ദേഹത്തിന്റെ മാത്രം കാര്യം. പക്ഷെ, ഈ സംഭവത്തോടെ രാഷ്ട്രീയം കുടുംബത്തിലേക്കു കയറിവന്നു. ഇതാണ് രാഷ്ട്രീയമെന്ന് ഞാനും പഠിച്ചു.

Top