കൊച്ചി : വനിതാ മതിലിന് നല്‍കിയ പിന്തുണ പിന്‍വലിച്ച നടി മഞ്ജു വാര്യരെ വിമര്‍ശിച്ച് മന്ത്രി ജി. സുധാകരന്‍ രംഗത്ത് എത്തി .രാഷ്ടീയനിറം വന്നതുകൊണ്ട് വനിതാ മതിലിനെ പിന്തുണയ്ക്കുന്നില്ലെന്ന് മഞ്ജു വാര്യര്‍ പറഞ്ഞല്ലോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അത് അവരുടെ കണ്ണാടിയുടെ കുഴപ്പമായിരിക്കുമെന്നും ഇതില്‍ രാഷ്ട്രീയ നിറമില്ലെന്നുമായിരുന്നു മന്ത്രിയുടെ മറുപടി.
”അവര്‍ വലിയ കലാകാരിയാണ്. എനിക്ക് ഏറെ ബഹുമാനമുള്ള കലാകാരിയാണ്. പക്ഷേ അവരുടെ സോഷ്യല്‍ സ്‌പെക്ടക്കിള്‍, അതായത് അവരുടെ സാമൂഹ്യ കണ്ണാടി, അത് മാറേണ്ട സമയമായി”- മന്ത്രി പറഞ്ഞു.മഞ്ജുവാര്യരുടെ പിന്‍മാറ്റത്തോടെ പരിപാടിയുടെ നിറംമങ്ങിയോ എന്ന ചോദ്യത്തിന് അവരുടെ കണ്ണാടി കുറച്ചുപഴയതാണെന്നും അതിനെന്തോ കാഴ്ചക്കുറവുണ്ടെന്നുമായിരുന്നു മന്ത്രി മറുപടി നല്‍കിയത്.
എന്‍.എസ്.എസ് വനിതാ മതിലിനെതിരെ രംഗത്തെത്തിയതിനെ കുറിച്ചുള്ള ചോദ്യത്തിന് എന്‍.എസ്.എസ് വനിതാ മതിലിനെ നേരത്തെ തന്നെ എതിര്‍ത്തതാണെന്ന് ജി. സുധാകരന്‍ പറഞ്ഞു. സുകുമാരന്‍ നായര്‍ നേരത്തെ നിലപാട് എടുത്തതാണ്. അത് അദ്ദേഹം ശക്തമായി പറഞ്ഞുകൊണ്ടിരിക്കുന്നു. അതിന് പുതുമയില്ല.കേരളം മൊത്തം അന്ധകാരത്തില്‍ കഴിഞ്ഞ കാലത്ത് കേരളം ഭ്രാന്താലയമായിരുന്ന കാലത്ത് സാമൂഹിക മുന്നേറ്റത്തിന് വേണ്ടി മുന്‍പന്തിയില്‍ നിന്ന മഹാന്മാരായ നേതാക്കന്‍മാരുടെ കൂട്ടത്തില്‍ ഒരാളായിരുന്നു. മന്നത്ത് പത്മഭാനന്‍. മന്നത്ത് പത്മനാഭന്‍ പിള്ള എന്ന സ്വന്തം പേരുപോലും അദ്ദേഹം മാറ്റി. പേരില്‍ പിള്ള, ജാതി വാല് മുറിച്ച് അദ്ദേഹം ജാതിരഹിതമായ പേര് സ്വീകരിച്ചു.
ആദ്യം അദ്ദേഹം നായര്‍ സമുദായത്തിലെ ദുരാചാരങ്ങള്‍ക്കെതിരെ പോരാടി. പിന്നീട് അദ്ദേഹം അടിച്ചമര്‍ത്തപ്പെട്ട സമുദായങ്ങളുടെ മുന്നോട്ടുള്ള വരവിനും അവര്‍ക്ക് അവകാശങ്ങള്‍ കിട്ടാനുള്ള പ്രക്ഷോഭങ്ങള്‍ക്കും മുന്‍പന്തിയില്‍ നിന്നു. വൈക്കം സത്യാഗ്രഹം ഉള്‍പ്പെടെ നിരവധി സമരങ്ങള്‍.
അത്തരത്തില്‍ സാമൂഹിക മുന്നേറ്റത്തിന് വിപ്ലവകരമായ നിലപാടെടുത്ത മന്നത്ത് പത്മനാഭന്‍ സ്ഥാപിച്ച എന്‍.എസ്.എസാണ് ഇപ്പോള്‍ ഈ നിലപാട് സ്വീകരിക്കുന്നത്.പക്ഷേ എന്‍.എസ്.എസ് ഭാരവാഹികള്‍ പറയുന്നത് സാമൂഹിക ദുരാചാരവും ശബരിമല പ്രശ്‌നവുമായി ഒരു ബന്ധവുമില്ല എന്നാണ്. അത് അവരുടെ വിശദീകരണം മാത്രമാണ്. അതിനോട് ചരിത്രം യോജിക്കില്ല.
നമ്മള്‍ തള്ളിക്കളഞ്ഞ ദുരാചാരവും രാജവാഴ്ചയുടേയും പ്രബുദ്ധത്തിന്റേയും അഹങ്കാരവും ബ്രാഹ്മണ മേധാവിത്വമാണ് ഏറ്റവും പ്രധാനം അതിന്റെ അടിസ്ഥാനത്തിലാണ് എല്ലാം തീരുമാനിക്കേണ്ടത് എന്നാണ് ഇവര്‍ പറയുന്നത്. അത് അംഗീകരിക്കാനാവില്ലെന്നും ജി. സുധാകരന്‍ പറഞ്ഞു.
നേരത്തെ താന്‍ വനിതാമതിലിനൊപ്പമാണെന്നും നവോത്ഥാനമൂല്യം സംരക്ഷിക്കണമെന്നും സ്ത്രീ പുരുഷ സമത്വം അനിവാര്യമാണെന്നുമായിരുന്നു മഞ്ജു പറഞ്ഞിരുന്നത്. എന്നാല്‍ പിന്നീട് വനിതാ മതിലില്‍ നിന്നും മഞ്ജു പിന്‍മാറിയിരുന്നു. വനിതാ മതിലിന് രാഷ്ട്രീയ നിറം വന്നു ചേര്‍ന്നത് അറിഞ്ഞിരുന്നില്ലെന്നും പാര്‍ട്ടികളുടെ കൊടികളുടെ നിറത്താല്‍ വ്യാഖ്യാനിക്കപ്പെടുന്ന തരത്തിലുള്ള രാഷ്ട്രീയം തനിക്കില്ലെന്നുമായിരുന്നു മഞ്ജു പറഞ്ഞത്.
ഇതിന് പിന്നാലെ മഞ്ജുവാര്യര്‍ക്കെതിരെ വലിയ തോതില്‍ സൈബര്‍ ആക്രമണം നടന്നിരുന്നു. ജനപ്രതിനിധികളും രാഷ്ട്രീയനേതാക്കളുമടക്കം മഞ്ജുവിനെതിരെ രംഗത്തെത്തിയതിന് പിന്നാലെയായിരുന്നു വ്യാപകമായ സൈബര്‍ ആക്രമണം.
മഞ്ജുവാര്യര്‍ പങ്കെടുത്താലും ഇല്ലെങ്കിലും വനിതാ മതിലിന് ക്ഷീണമൊന്നുമുണ്ടാവില്ലെന്നായിരുന്നു വൈദ്യുതി മന്ത്രി എം.എം മണി പറഞ്ഞത്. സി.പി.ഐ.എം കേന്ദ്രകമ്മിറ്റി അംഗം പി.കെ ശ്രീമതിയും മഞ്ജുവിന്റെ നടപടിക്കെതിരെ രംഗത്തെത്തിയിരുന്നു.
അതേസമയം ജനപ്രതിനിധികളും രാഷ്ട്രീയനേതാക്കളുമടക്കം മഞ്ജുവിനെതിരെ രംഗത്ത് വന്നു വനിതാ മതിലിനുള്ള പിന്തുണ പിന്‍വലിച്ച മഞ്ജുവിനെതിരെ വ്യാപക സൈബര്‍ ആക്രമണമാണുണ്ടായത് .നേരത്തെ താന്‍ വനിതാമതിലിനൊപ്പമാണെന്നും നവോത്ഥാനമൂല്യം സംരക്ഷിക്കണമെന്നും സ്ത്രീ പുരുഷ സമത്വം അനിവാര്യമാണെന്നുമായിരുന്നു മഞ്ജു പറഞ്ഞിരുന്നത്. എന്നാല്‍ പിന്നീട് വനിതാ മതിലില്‍ നിന്നും മഞ്ജു പിന്‍മാറിയിരുന്നു. വനിതാ മതിലിന് രാഷ്ട്രീയ നിറം വന്നു ചേര്‍ന്നത് അറിഞ്ഞിരുന്നില്ലെന്നും പാര്‍ട്ടികളുടെ കൊടികളുടെ നിറത്താല്‍ വ്യാഖ്യാനിക്കപ്പെടുന്ന തരത്തിലുള്ള രാഷ്ട്രീയം തനിക്കില്ലെന്നുമായിരുന്നു മഞ്ജു പറഞ്ഞത്.
ഇതിന് പിന്നാലെ മഞ്ജുവാര്യര്‍ക്കെതിരെ വലിയ തോതില്‍ സൈബര്‍ ആക്രമണം നടന്നിരുന്നു. ജനപ്രതിനിധികളും രാഷ്ട്രീയനേതാക്കളുമടക്കം മഞ്ജുവിനെതിരെ രംഗത്തെത്തിയതിന് പിന്നാലെയായിരുന്നു വ്യാപകമായ സൈബര്‍ ആക്രമണം.മഞ്ജുവാര്യര്‍ പങ്കെടുത്താലും ഇല്ലെങ്കിലും വനിതാ മതിലിന് ക്ഷീണമൊന്നുമുണ്ടാവില്ലെന്നായിരുന്നു വൈദ്യുതി മന്ത്രി എം.എം മണി പറഞ്ഞത്. സി.പി.ഐ.എം കേന്ദ്രകമ്മിറ്റി അംഗം പി.കെ ശ്രീമതിയും മഞ്ജുവിന്റെ നടപടിക്കെതിരെ രംഗത്തെത്തിയിരുന്നു.