കര്‍ക്കശ്ശക്കാരനായി വീണ്ടും മന്ത്രി സുധാകരന്‍; ഉത്തരവാദിത്വമില്ലാതെ പെരുമാറുന്ന ഉദ്യോഗസ്ഥരുടെ പല്ല് അടിച്ചുകൊഴിക്കും

ഗുരുവായൂര്‍: പിണറായി മന്ത്രിസഭയിലെ കര്‍ക്കശ്ശക്കാരനായ മന്ത്രിയാണ് സുധാകരന്‍. പലവട്ടം അത് തെളിയിക്കുന്ന രീതിയില്‍ പരസ്യമായി ഇടപെടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ തന്റെ കാര്‍ക്കശ്ശ്യം പരസ്യമാക്കി പ്രസ്താവിച്ചിരിക്കുകയാണ് മന്ത്രി. ഉത്തരവാദിത്വമില്ലാതെ പെരുമാറുന്ന ഉദ്യോഗസ്ഥരുടെ പല്ല് അടിച്ചുകൊഴിക്കുമെന്നാണ് പ്രസ്താവന മന്ത്രി ജി. സുധാകരന്‍.

ഡെമോക്രസിക്ക് മേലെയല്ല ബ്യൂറോക്രസിയെന്ന് ഉദ്യോഗസ്ഥര്‍ മനസ്സിലാക്കിയാല്‍ നന്നായി. സര്‍ സി.പി.യുടെ മൂക്കരിഞ്ഞ നാടാണിതെന്നുകൂടി ഉദ്യോഗസ്ഥര്‍ അറിഞ്ഞിരിക്കണം- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഗുരുവായൂരില്‍ പൊന്നാനി ദേശീയപാതയുടെ നവീകരണ ഉദ്ഘാടനം നിര്‍വഹിക്കുന്നതിനിടെയാണ് മന്ത്രി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ തുറന്നടിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ദിവസങ്ങള്‍ക്ക് മുമ്പ് ഒരു ഉദ്യഗസ്ഥയുടെ അഴിമതി കയ്യോടെ പിടിക്കുകയും നടപടി എടുക്കുകയും ചെയ്തിരുന്നു. ക്രമക്കേട് നടന്നെന്ന് തോന്നിയ തന്റെ മണ്ഡലത്തിലെ സ്‌കൂള്‍ കെട്ടിടത്തിന്റെ ഉത്ഘാടനവേദിയില്‍ നിന്നും ഇറങ്ങിപ്പോകുകയും ചെയ്ത വ്യക്തിയാണ് മന്ത്രി സുധാകരന്‍.

സെക്രട്ടേറിയറ്റില്‍ കൈക്കൂലി വാങ്ങിയ ഉന്നത ഉദ്യോഗസ്ഥയെ ഉടനടി സസ്പെന്‍ഡ് ചെയ്ത നടപടി പരാമര്‍ശിച്ചായിരുന്നു തുടക്കം. ഇത്തരക്കാരെയൊന്നും സര്‍ക്കാര്‍ വെച്ചുകൊണ്ടിരിക്കില്ല. സെക്രട്ടേറിയറ്റില്‍ ജോലി ചെയ്യുന്നവര്‍ വിരമിക്കുംവരെ അവിടെത്തന്നെ കഴിഞ്ഞുകൂടാമെന്ന് വ്യാമോഹിക്കേണ്ട.സ്വന്തം മേശപ്പുറത്ത് ഫയലുകള്‍ കുന്നുകൂടുമ്പോള്‍ അതിന്റെ സൗന്ദര്യം നോക്കിയിരിക്കുന്ന ഏര്‍പ്പാട് നടപ്പില്ല. പഠിച്ചതേ പാടൂ എന്ന ചിന്ത ഉദ്യോഗസ്ഥര്‍ മാറ്റിയെടുക്കേണ്ടതുണ്ട്- അദ്ദേഹം പറഞ്ഞു

പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥരെയും മന്ത്രി കുടഞ്ഞു. റോഡുപണിക്ക് ടാര്‍ കുറഞ്ഞപ്പോള്‍ പകരം കരിവാരിത്തേച്ച് സര്‍ക്കാരിനെയും ജനങ്ങളെയും കബളിപ്പിച്ച ഉദ്യോഗസ്ഥരുണ്ട് നാട്ടില്‍. റോഡുപണിയുന്നതും പാലംപണിയുന്നതും ഒരു കലയായി വേണം കരുതാന്‍. അത് വെട്ടിപ്പിനുള്ള മാര്‍ഗമായി കരുതുന്നതാണ് അപകടം. ഇനി റോഡുപണികള്‍ക്ക് ജനപ്രതിനിധികളും പ്രദേശവാസികളും ചേര്‍ന്ന് കമ്മിറ്റിയുണ്ടാക്കി സോഷ്യല്‍ ഓഡിറ്റ് നടത്തും.അവര്‍ നല്ലതെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുമതി അതിന്റെ ഉദ്ഘാടനച്ചടങ്ങുകള്‍- മന്ത്രി പറഞ്ഞു.

Top