മാര്‍ക്ക് ദാന വിവാദം;കെ.ടി ജലീലിന്റെ വാദം പൊളിച്ച് ദൃശ്യങ്ങള്‍. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഡോ കെ.ഷറഫുദീന്‍ അദാലത്തില്‍ പങ്കെടുത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്

തിരുവനന്തപുരം :മാര്‍ക്ക് ദാന വിവാദത്തില്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി ജലീലിന്റെ വാദം പൊളിയുന്നു.മന്ത്രി കെ.ടി ജലീലിന്റെ വാദം പൊളിച്ച് ദൃശ്യങ്ങള്‍. പ്രൈവറ്റ് സെക്രട്ടറി ആശംസാപ്രസംഗം നടത്തിയ ശേഷം മടങ്ങിയെന്നായിരുന്നു മന്ത്രിയുടെ വാദം .തന്റെ പ്രൈവറ്റ് സെക്രട്ടറി അദാലത്തിൽ പൂര്‍ണമായി പങ്കെടുത്തില്ലെന്ന മന്ത്രിയുടെ വാദം തെറ്റാണെന്ന് തെളിയിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നു .


വൈകുന്നേരം അദാലത്ത് കഴിഞ്ഞ് സർട്ടിഫിക്കറ്റ് വിതരണം ചെയ്യുന്ന ചടങ്ങ് വരെ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഡോ. കെ ഷറഫുദ്ദീന്‍ പങ്കെടുത്തു.ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഉഷാ ടൈറ്റസും അദാലത്തിലുണ്ടായിരുന്നു. ഉദ്ഘാടന ചടങ്ങ് കഴിഞ്ഞ് പ്രൈവറ്റ് സെക്രട്ടറി സർവകലാശാലയുടെ ഗേറ്റ് വിട്ട് പോയെന്ന് വിസിയുടെ വാർത്താ സമ്മേളനത്തിൽ അവകാശപ്പെട്ടിരുന്നു. സർവകലാശാല തന്നെ ശേഖരിച്ച ദൃശ്യങ്ങൾ തന്നെ മന്ത്രിയുടെ വാദങ്ങൾ പൊളിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top