വേൾഡ് മലയാളി കൗൺസിലിനോട് സംഭാവന ചോദിച്ചിട്ടുണ്ട്.യാത്ര വെട്ടിച്ചുരുക്കി മടങ്ങും:വിദേശ പര്യടനത്തിൽ വിവാദത്തിലായ മന്ത്രി രാജു

ബേൺ:റോമാ നഗരം കത്തി എറിയുമ്പോൾ വീണ വായിച്ച് എന്ന് പോലെ കേരളം പ്രയക്കെടുതിയിൽ ജീവിതങ്ങൾ പൊളിയുമ്പോൾ പകച്ചു നിൽക്കുന്ന ജനതയെയും ഭരണ കൂടത്തെയും പെരുവഴിയിലാക്കി ഉത്തരവാദപ്പെട്ട വനം വകുപ്പ് മന്ത്രി വിദേശ പര്യടനം നടത്തുന്നതിനെതിരെ പരക്കെ വിമര്ശനം ഉയർന്ന സാഹചര്യത്തിൽ പ്രതികരണവുമായി രംഗത്ത് . വിദേശയാത്ര വെട്ടിച്ചുരുക്കി ഉടൻ മടങ്ങിയെത്തുമെന്ന് വനം മന്ത്രി കെ.രാജു വെളിപ്പെടുത്തി . മഴക്കെടുതിക്കിടെ കോട്ടയത്തിന്റെ ചുമതലയുള്ള അദ്ദേഹം ജർമനിയിലേക്കു തിരിച്ചത് വിവാദമായിരുന്നു.മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ ഊണും ഉറക്കവും നഷ്ടപ്പെട്ട ദുരിതാശ്വാസ പ്രവർത്തനത്തിൽ മുഴുകുമ്പോഴാണ് സർക്കാരിനെ പ്രതിക്കൂട്ടിലാക്കി മന്ത്രിയുടെ വിദേശ യാത്ര . ഒരാഴ്ചത്തെ സന്ദർശനപരിപാടി ചുരുക്കി രണ്ടു ദിവസത്തിനകം കേരളത്തിലെത്തുമെന്ന് മന്ത്രി രാജു അദ്ദേഹം മനോരമ ഓൺലൈനോട് പറഞ്ഞതായി റിപ്പോർട്ട് .

‘‘വേൾഡ് മലയാളി കൗൺസിലിന്റെ സമ്മേളനത്തിൽ പങ്കെടുക്കാനാണ് ജർമനിയിൽ എത്തിയത്. എത്രയും പെട്ടെന്നു പരിപാടികളിൽ പങ്കെടുത്ത് തിരിച്ചു നാട്ടിലെത്തണം, ഒരാഴ്ചത്തെ പരിപാടി വെട്ടിച്ചുരുക്കി രണ്ടു ദിവസം കൊണ്ട് തീർത്ത് നാട്ടിൽ തിരിച്ചെത്താനാണ് തീരുമാനം. വേൾഡ് മലയാളി കൗൺസിലിന്റെ ഭാരവാഹികളോട് കേരളത്തിലെ പ്രളയ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട അവസ്ഥ പറഞ്ഞു. കൂടാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകണമെന്നും ആവശ്യപ്പെട്ടു. അനുഭാവ നിലപാടെടുക്കുമെന്നാണ് ഭാരവാഹികൾ അറിയിച്ചത്.’’ – മന്ത്രി രാജു പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജർമനിയിലെ വിവിധ ദേവാലയങ്ങളിൽ ദുരിതാശ്വാസത്തിനുള്ള ഫണ്ട് പിരിവ് ആരംഭിച്ചതായും വേൾഡ് മലയാളി കൗൺസിലിന്റെ വിവിധ പ്രൊവിൻസുകളിൽ നിന്നു നാട്ടിലെത്തി നേരിട്ടു സഹായം ചെയ്യാനുള്ള കാര്യങ്ങളും തീരുമാനിച്ചെന്ന് മന്ത്രിക്കൊപ്പമുണ്ടായിരുന്ന വേൾഡ് മലയാളി കൗൺസിൽ പ്രസിഡന്റ് ടി.എം.ജേക്കബ് പറഞ്ഞു. യാത്ര ചെയ്യാനുള്ള അസൗകര്യങ്ങൾ നിലവിലുണ്ട് എങ്കിലും സഹായവുമായി ഉടൻ നാട്ടിൽ എത്താമെന്ന പ്രതീക്ഷയിലാണ് വേൾഡ് മലയാളി കൗൺസിൽ അംഗങ്ങൾ.ഇ.ടി. മുഹമ്മദ് ബഷീർ എംപിയും മന്ത്രി കെ.രാജുവിനൊപ്പം ജർമനിയിലുണ്ട്. കേരളം മഴക്കെടുതിയില്‍ മുങ്ങുമ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ ചുമതലയുള്ള വനം മന്ത്രി കെ.രാജു ജര്‍മനിയിൽ പോയത് വിവാദമായിരുന്നു‍. ജർമനിയിലെ വേൾഡ് മലയാളി കൗൺസിലിന്റെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഇന്നലെയാണ് കെ.രാജു ജര്‍മനിയിലേക്ക് പോയത്. ഓഗസ്റ്റ് 17 മുതല്‍ 19വരെയാണ് സമ്മേളനം.

സംസ്ഥാനം പ്രളയക്കെടുതിയില്‍ മുങ്ങിത്താഴുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ചികിത്സാര്‍ഥമുള്ള അമേരിക്കന്‍ യാത്ര നീട്ടി വച്ചിരുന്നു . സംസ്ഥാനത്തു പ്രളയക്കെടുതി രൂക്ഷമായ സാഹചര്യത്തിലാണു തീരുമാനം. ഇന്നലെ ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗത്തില്‍ ഇക്കാര്യം മുഖ്യമന്ത്രി തന്നെ സൂചിപ്പിച്ചു.അതിനിടെയാണ് വനം മന്ത്രി വിദേശ ടൂർ നടത്തി വിവാദത്തിലായത് .

പ്രളയക്കെടുതിക്കു ശമനമുണ്ടായ ശേഷം മാത്രമേ അമേരിക്കന്‍ യാത്ര ഉണ്ടായിരിക്കുകയുള്ളു. ബക്രീദിനെ തുടര്‍ന്ന് അടുത്ത ആഴ്ചയിലെ പതിവു മന്ത്രിസഭാ യോഗം 21നാകും ചേരുക. ഈ മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കുമെന്ന് അദ്ദേഹം തന്നെ അറിയിച്ചിട്ടുണ്ട്. ഈ മാസം 19 മുതല്‍ സെപ്റ്റംബര്‍ ആറുവരെയാണു മേയോ ക്ലിനിക്കിലെ ചികിത്സയുടെ ഭാഗമായുള്ള മുഖ്യമന്ത്രിയുടെ യാത്ര നിശ്ചയിച്ചിരുന്നത്.

വെള്ളിയാഴ്ച രാത്രി പ്രത്യേക സൈനിക വിമാനത്തില്‍ കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ഡോക്ടര്‍മാര്‍, രക്ഷാപ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ സംഘവും ഉണ്ടാകും. മുഖ്യമന്ത്രിമായുള്ള ചര്‍ച്ചയ്ക്കുശേഷം അടിയന്തിര സഹായവും പ്രധാനമന്ത്രി പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കന്മാരും അഭിപ്രായഭിന്നതകള്‍ മറന്ന് രക്ഷാപ്രവര്‍ത്തനത്തിനായി ഒന്നിച്ചിറങ്ങുന്ന നിമിഷങ്ങള്‍ക്കാണ് കേരളം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്.

Top