രാഹുലിനെ നെഞ്ചേറ്റി ന്യൂനപക്ഷം. മുസ്ലീങ്ങളും പട്ടികജാതി വിഭാഗക്കാരും പിന്തുണയ്ക്കുന്നത് രാഹുല്‍ഗാന്ധിയെ.70% മുസ്ലിം സമൂഹത്തിനും രാഹുൽ വേണം

ന്യൂഡല്‍ഹി: രാഹുലിനെ നെഞ്ചേറ്റി ന്യൂനപക്ഷം. മുസ്ലീങ്ങളും പട്ടികജാതി വിഭാഗക്കാരും പിന്തുണയ്ക്കുന്നത് രാഹുല്‍ഗാന്ധിയെ.70% മുസ്ലിം സമൂഹത്തിനും രാഹുൽ വേണം.പ്രധാനമന്ത്രി സ്ഥാനത്തേക്ക് പട്ടികജാതി വിഭാഗവും മുസ്ലീങ്ങളും പിന്തുണയ്ക്കുന്നത് രാഹുല്‍ ഗാന്ധിയെയാണെന്ന് സര്‍വേ ഫലം. നരേന്ദ്ര മോദിയെയും രാഹുല്‍ ഗാന്ധിയെയും വെച്ച് ഇന്ത്യാ ടുഡേ നടത്തിയ സര്‍വേയിലാണ് ഇത് വ്യക്തമാക്കുന്നത്.

നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയാകണമെന്ന് 41 ശതമാനം പട്ടിക ജാതി വിഭാഗക്കാര്‍ പറയുമ്പോള്‍ 44 ശതമാനവും രാഹുല്‍ ഗാന്ധിയെയാണ് പ്രധാനമന്ത്രിയായി പരിഗണിക്കുന്നത്. പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കിടയില്‍ ജനുവരിയില്‍ നടത്തിയ സര്‍വേ ഫലത്തെക്കാളും പത്ത് ശതമാനം രാഹുല്‍ ഗാന്ധിക്ക് പിന്തുണ കൂടിയപ്പോള്‍ നരേന്ദ്രമോദിക്ക് ആറ് ശതമാനം കുറവാണ് ഉണ്ടായത്. 61 ശതമാനം മുസ്ലീംമത വിശ്വാസികളുംരാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നുണ്ട്. ഇവരില്‍ 18 ശതമാനം മാത്രമാണ് നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രി കസേരയില്‍ തിരിച്ചുവരണമെന്ന് ആഗ്രഹിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ ഫെയിസ് ബുക്ക് പേജ് ലൈക്ക് ചെയ്യൂ.. https://www.facebook.com/DailyIndianHeraldnews/

പക്ഷേ പൊതു സര്‍വേയില്‍ നരേന്ദ്ര മോദി തന്നെ വീണ്ടും പ്രധാനമന്ത്രിയാകണമെന്നാണ് ഭൂരിഭാഗം പേരും പറയുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 52 ശതമാനത്തോളം പേരുടെ പിന്തുണ ലഭിച്ചപ്പോള്‍ രാഹുല്‍ഗാന്ധിക്ക് 33 ശതമാനം മാത്രമാണ് പിന്തുണയുള്ളത്.

Top