മിഷേലിന്റെ മരണത്തിലെ ദുരൂഹത നീക്കാന്‍ ക്രൈംബ്രാഞ്ച്; ബൈ്കകിലെത്തിയ സംഘത്തെ കണ്ടെത്താന്‍ ശ്രമം

കൊച്ചി: കൊച്ചിയില്‍ കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മിഷേലിന്റെ മരണ്തതിലെ ദുരൂഹത നീങ്ങുന്നില്ല. ലോക്കല്‍ പൊലീസില്‍ നിന്നും ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തെങ്കിലും മിഷേലിന്റെത് ആത്മഹത്യ തന്നെ എന്ന നിഗമനത്തില്‍ തന്നെ ആയിരുന്നു. എന്നാല്‍ പള്ളിയില്‍ ബൈക്കിലെത്തിയ യുവാക്കളെ ഇപ്പോള്‍ ക്രൈംബ്രാഞ്ച് തിരയുകയാണ്.

മിഷേല്‍ പള്ളിയില്‍ നിന്ന് പുറത്തേക്കിറങ്ങുമ്പോള്‍ ഇവിടേക്ക് ബൈക്കിലെത്തിയവരെ സിസിടിവി ദൃശ്യങ്ങളിലൂടെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് ക്രൈംബ്രാഞ്ച്. ഇവര്‍ക്ക് കേസുമായി ബന്ധമുണ്ടോ എന്ന് ഉറപ്പിക്കാനാകില്ലെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൊച്ചി കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സിഎ വിദ്യാര്‍ഥിനി മിഷേല്‍ ഷാജി, കലൂര്‍ പള്ളിയില്‍ നിന്നിറങ്ങുമ്പോഴാണ് ബൈക്കില്‍ രണ്ടുപേര്‍ എത്തിയത്. ദൃശ്യങ്ങളില്‍ കാണുന്ന പോലെ ഇവര്‍ മിഷേലിനെത്തിരഞ്ഞാണോ വന്നത് എന്നും ബന്ധുക്കള്‍ക്ക് സംശയമുണ്ട്. ബൈക്കിലെത്തിയവരെ കണ്ട് മിഷേല്‍ ഭയപ്പെട്ടുവെന്നും ബന്ധുക്കള്‍ വിശ്വസിക്കുന്നു. ഈ സംശയം കൂടി അന്വേഷിക്കാനാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം.

ബൈക്കിലെത്തിയ യുവാക്കള്‍ നിലവില്‍ കേസിലെ പ്രതികളല്ലെന്നും അവര്‍ പള്ളിയിലെത്തിയത് എന്തിനാണെന്ന് അന്വേഷിക്കാനാണ് ശ്രമിക്കുന്നതെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി. ദൃശ്യങ്ങളില്‍ കാണുന്ന യുവാക്കളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ക്രൈംബ്രാഞ്ചിനെ അറിയിക്കണമെന്നാണ് നിര്‍ദേശം. ക്രൈംബ്രാഞ്ച് എസ്പി: 9497996947, ഡിവൈഎസ്പി: 9497990207, സിഐ: 9497987285, 0484 -2778238.

ബൈക്കിലെത്തിയവരെ കേന്ദ്രീകരിച്ച് മുന്‍പ് പൊലിസ് അന്വേഷണം നടത്തിയിരുന്നു. ഇവരെ തിരിച്ചറിഞ്ഞെന്നും കേസുമായി ബന്ധമില്ലെന്നുമായിരുന്നു അന്ന് പൊലീസ് പറഞ്ഞത്. എന്നാല്‍, ഇവരെക്കുറിച്ച് അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ലെന്ന് ക്രൈംബ്രാഞ്ച് വെളിപ്പെടുത്തി. പള്ളിയില്‍ നിന്നിറങ്ങിയതിന്റെ പിറ്റേദിവസം ഐലന്‍ഡിലെ വാര്‍ഫിനടത്ത് കൊച്ചി കായലില്‍ നിന്നാണ് മിഷേലിന്റെ മൃതദേഹം ലഭിച്ചത്.

Top