പത്താം ക്ലാസുകാരനുമായി ഒളിച്ചോടിയ വല്യമ്മയെ പോലീസ് പിടികൂടി; ഫോര്‍ട്ട് കൊച്ചിയില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു ഇരുവരും

ചേര്‍ത്തല: ചേര്‍ത്തലയില്‍ നിന്നു കാണാതായ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെയും കൂടെ കടന്നുകളഞ്ഞ യുവതിയെയും ഫോര്‍ട്ട് കൊച്ചിയില്‍ നിന്നു പൊലീസ് പിടികൂടി. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇരുവരെയും കാണാതായത്. വിദ്യാര്‍ത്ഥിയുടെ വല്ല്യച്ഛന്റെ രണ്ടാം ഭാര്യയാണ് കുട്ടിയുമായി ഒളിച്ചോടിയത്. ഫോര്‍ട്ട് കൊച്ചിയില്‍ ഒരു വീട്ടില്‍ കഴിയുകയായിരുന്നു യുവതിയും വിദ്യാര്‍ത്ഥിയുമെന്ന് പൊലീസ് പറഞ്ഞു.

ഇന്നലെ രാവിലെ കടപ്പുറത്തു ചെന്ന ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ നാട്ടുകാരന്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. അറിയിച്ചു. വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയതിനു യുവതിയെ പ്രതിയാക്കി പൊലീസ് കേസെടുത്തു. യുവതിക്കെതിരെ പോക്സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഇവരെ ഇന്നു കോടതിയില്‍ ഹാജരാക്കും. വിദ്യാര്‍ത്ഥിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്കു മുന്‍പാകെ ഹാജരാക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒളിച്ചോടിയ ശേഷം ഇവര്‍ കൊച്ചിയിലെ തന്നെ ഒരു വീട്ടില്‍ താമസിക്കുകയായിരുന്നു. ബീച്ചില്‍ ഇരുവരും ഇരിക്കുന്നത് കണ്ട ഒരു അയല്‍വാസിക്ക് സംശയം തോന്നിയതാണ് കേസില്‍ നിര്‍ണായകമായത്. ഇതിന് പിന്നാലെ ഇയാള്‍ ഫോര്‍ട്ട്കൊച്ചി പൊലീസില്‍ വിവരമറിയിക്കുകയും ചെയ്തു. പൊലീസ് സ്ഥലത്തെത്തി ഇവരെ സ്റ്റേഷനിലേക്ക് കൊണ്ട് പോയി വിശദമായി കാര്യങ്ങള്‍ ചോദിച്ചിപ്പോഴാണ് ഇരുവരും കാര്യങ്ങള്‍ തുറന്ന് പറഞ്ഞത്.

മകനെ കാണാതായതായി രണ്ട് ദിവസം മുമ്പാണ് വിദ്യാര്‍ത്ഥിയുടെ വീട്ടുകാര്‍ പൊലീസില്‍ പറഞ്ഞത്. അപ്പോഴും ഇവര്‍ക്ക് അറിയില്ലായിരുന്നു കുട്ടി പോയത് വല്ല്യമ്മയ്ക്കൊപ്പമാണെന്ന്. പിന്നീട് വീട്ടുകാര്‍ തമ്മില്‍ സംസാരിച്ചപ്പോഴാണ് കുട്ടിയുടെ വല്ല്യമ്മയായ ശോഭിതയേയും എറണാകുളത്ത് നിന്നും കാണാതായതായി വിവരം ലഭിക്കുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും ഒരുമിച്ച് തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനിലെത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിക്കുന്നത്.

അതേസമയം മൊബൈലില്‍ കൂടിയാണ് യുവതിയും പയ്യനും തമ്മില്‍ അടുപ്പത്തിലായതെന്നാണ് സൂചന. ഏതാനും നാളുകള്‍ക്ക് മുമ്പ് കാണാതായ കുട്ടിയുടെ അച്ഛന്റെ അച്ഛന്‍ മരിച്ചിരുന്നു. ആ സമയത്ത് കുടുംബത്തിലുള്ള എല്ലാവരും ഒത്തുകൂടുകയും ഒരുമിച്ച് ഒരുവീട്ടില്‍ ഒരു മാസത്തോളം താമസിക്കുകയും ചെയ്തിരുന്നു. ഈ പരിചയം പിന്നീട് മൊബൈല്‍ സൗഹൃദത്തിലേക്ക് വഴിമാറുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ ഇരുവരും തിരുവനന്തപുരത്തെത്തിയിതിന്റെ സിസിടിവി ദൃശ്യങ്ങളില്‍ കുടുങ്ങിയിട്ടും ഇവരെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

Top