മിഷേൽ ഷാജിയെ കൊന്നതോ? ദുരൂഹതകൾ തുടരുന്നു ! പൊലീസ് ഒളിച്ചുകളിക്കുന്നു! ഞങ്ങടെയൊക്കെ ജീവനായിരുന്നു, എന്‍റെ ജീവന്‍ പോയപോലെ, ആരും തുണയില്ലാതായി!! കണ്ണീരോടെ മിഷേൽ ഷാജിയുടെ അമ്മ

കൊച്ചി: കൊച്ചി കായലില്‍ മരിച്ച നിലയില്‍ കാണപ്പെട്ട സി.എ. വിദ്യാര്‍ഥിനി മിഷേല്‍ ഷാജിയുടെ മരണത്തിലെ ദുരൂഹത ഇനിയും അവസാനിച്ചിട്ടില്ല. എറണാകുളത്ത് സി. എ.യ്ക്കു പഠിക്കുകയായിരുന്ന മിഷേലിനെ 2017 മാര്‍ച്ച് 6-ന് വൈകീട്ട് കാണാതാവുകയായിരുന്നു. ദുരൂഹതകൾ ഏറെ ബാക്കിയാക്കിയാണ് മിഷേൽ യാത്രയായത്. തങ്ങടെയൊക്കെ ജീവനായിരുന്നുവെന്നും അവൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും അമ്മ പറയുന്നു. മിഷേൽ സ്നേഹമുള്ളവളായിരുന്നു. ഞങ്ങളുടെ ഒക്കെ ജീവനായിരുന്നു അവൾ. എന്‍റെ ജീവന്‍ പോയപോലെ. ഒന്നിനും ആരും ഒരു തുണയില്ലാത്തത് പോലെയാണ്. ഞങ്ങളുടെ മൂന്ന് പേരുടെ കാര്യത്തിനും അവളായിരുന്നു മുന്നിൽ. എന്തിനും മുന്നിൽ ഉണ്ടാകുമായിരുന്നു’, അമ്മ പറയുന്നു.മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് മിഷേലിന്റെ അമ്മ ഇക്കാര്യം വെളിപ്പെടുത്തിയത്.

മാന്ത്രികത ഒളിപ്പിച്ച കണ്ണുകൾ, എപ്പോഴും ചുണ്ടില്‍ കൊണ്ടുനടന്ന പുഞ്ചിരി, ആരുടേയും സ്നേഹം പിടിച്ചുപറ്റുന്ന പെരുമാറ്റം ഇതൊക്കെയാണ് മിഷേൽ ഷാജി എന്ന പെൺകുട്ടിയെ എല്ലാവർക്കും പ്രയിപ്പെട്ടവളാക്കിയത്. എന്നാൽ 2017 മാർച്ച് 5ന് ഈ പുഞ്ചിരി എന്നന്നേക്കുമായി മറഞ്ഞു, കുറേയേറെ ദുരൂഹതകളും ബാക്കിയാക്കി. മിഷലിന്റെ മരണത്തെ കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ഇന്നും ലഭ്യമായിട്ടില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പഠനമികവു കൊണ്ട് ചെറുപ്പം മുതലേ അധ്യാപകരുടേയും രക്ഷിതാക്കളുടേയും പ്രിയങ്കരിയായിരുന്നു മിഷേൽ. ചെറുപ്പം മുതലേ പഠിച്ച സ്കൂളുകളിലെല്ലാം സ്കൂള്‍ ലീഡര്‍. പത്താംക്ലാസുകഴിഞ്ഞ് സയന്‍സ് ഗ്രൂപ്പ്. പക്ഷേ അതു കഴിഞ്ഞ് മിഷേല്‍ തീരുമാനിച്ചു.ഒരു സിഎക്കാരി ആകണം. എല്ലാവരും അത്ഭുതപ്പെട്ടു. സയന്‍സില്‍ നന്നായി മാര്‍ക്കുവാങ്ങിയ മിഷേൽ പഠനമാറ്റം. അങ്ങനെ കൊച്ചിയില്‍ ബികോം വിത്ത് സിഎ കോഴ്സിന് ചേര്‍ന്നു. എല്ലാവരുടേയും ആശങ്ക മാറ്റിക്കൊണ്ട് ആദ്യം മുതല്‍ മിഷേല്‍ പഠനത്തില്‍ മുന്നേറി.

2017 മാര്‍ച്ച് അഞ്ച്. ഹോസ്റ്റലില്‍ ഏഴുമണിവരൊണ് ഫോണ്‍ ഉപയോഗിക്കാന്‍ അനുമതിയുള്ളത്. പിന്നീട് മിഷേലിന്‍റെ കൂട്ടുകാരി വിളിച്ചു. അതോടെ വീട്ടുകാര്‍ അറിഞ്ഞു രാത്രിയായിട്ടും മിഷേല്‍ ഹോസ്റ്റില്‍ തിരിച്ചെത്തിയിട്ടില്ലെന്ന്. പൊലീസ് സ്റ്റേഷനില്‍ രക്ഷിതാക്കളെ പൊലീസ് വട്ടംകറക്കി. പരാതി സ്വീകരിച്ചില്ല. തൊട്ടടുത്തുള്ള കലൂര്‍ പള്ളിയില്‍ പോകുന്നുവെന്ന മിഷേലിന്‍റെ ഫോണ്‍ വിളിയിലെ സത്യം തേടി അന്വേഷണം നടത്താന്‍ പോലും പൊലീസ് തുനിഞ്ഞില്ല.

അങ്ങനെ രക്ഷിതാക്കള്‍ തനിയെ കലൂര്‍ പള്ളിയിലെ സിസിടിവികള്‍ പരിശോധിച്ചു. അപ്പോഴേക്കും സമയം രാത്രി പന്ത്രണ്ടുമണി.കഴിഞ്ഞു. ഫോണ്‍ വിവരങ്ങള്‍ എടുക്കാന്‍ വീട്ടിലെത്തിയ ഷാജിയോട് ബന്ധുക്കള്‍ വിളിച്ചു പറഞ്ഞു. സ്റ്റേഷനിലേക്ക് വരേണ്ട എന്ന്. അപ്പേഴേക്കും ഗോശ്രീ പാലത്തിനു താഴെ കായലില്‍ നിന്ന് മിഷേലിന്‍റെ ജഡം പൊലീസ് കണ്ടെടുത്തിരുന്നു. പോസ്റ്റുമോര്‍ട്ടം ജനറല്‍ ആശുപത്രിയില്‍നിന്ന് മനഃപൂര്‍വം പൊലീസ് മാറ്റിയതായി ബന്ധുക്കള്‍ ആരോപിക്കുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവരുന്നതിന് മുമ്പു തന്നെ മിഷേലിന്‍റെ മരണം ആത്മഹത്യയാക്കി ചിത്രീകരിക്കാന്‍ പൊലീസ് തിടുക്കം കാണിച്ചു.

എറണാകുളത്ത് സി. എ.യ്ക്കു പഠിക്കുകയായിരുന്ന മിഷേലിനെ 2017 മാര്‍ച്ച് 6-ന് വൈകീട്ട് കാണാതാവുകയായിരുന്നു. കലൂരില്‍ പള്ളിയില്‍ പ്രാര്‍ഥനയ്ക്കെത്തിയ മിഷേല്‍ പള്ളിയില്‍ നിന്നിറങ്ങുന്നതു വരെയുള്ള ദൃശ്യങ്ങള്‍ രേഖയിലുണ്ട്. പിന്നീട് മിഷേലിന് എന്ത് സംഭവിച്ചുവെന്ന് കണ്ടെത്താനായിട്ടില്ല. പിറ്റേന്ന് വൈകീട്ട് ഐലന്‍ഡ് വാര്‍ഫില്‍ നിന്നും മിഷേലിന്റെ മൃതദേഹം കണ്ടുകിട്ടി. വെള്ളത്തില്‍ വീണ് മുങ്ങിമരിച്ചതിന്റെ യാതൊരു ലക്ഷണങ്ങളുമില്ലാത്ത നിലയിലായിരുന്നു മൃതദേഹം. മുങ്ങിമരണമാണെന്നായിരുന്നു ലോക്കല്‍ പോലീസിന്റെയും ക്രൈംബ്രാഞ്ചിന്റെയും കണ്ടെത്തല്‍. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവരുന്നതിന് മുമ്പു തന്നെ മിഷേലിന്‍റെ മരണം ആത്മഹത്യയാക്കി ചിത്രീകരിക്കാൻ പോലീസ് തിടുക്കം കാണിച്ചതായി ബന്ധുക്കൾ ആരോപിച്ചിരുന്നു.

Top