മിഷേലിനെ കൊന്നതല്ല, ആത്മഹത്യ ചെയ്തത് തന്നെ. അന്വേഷണം അവസാനിപ്പിക്കുന്നു. ഇനി കണ്ടെത്തേണ്ടത് കാരണം മാത്രം

കൊച്ചി :മിഷേല്‍ ഷാജിയെ ആരും കൊന്നതല്ല ,മിഷേല്‍ ആദ്മഹത്യ ചെയ്യുകയായിരുന്നു എന്നും പോലീസ് ഭാഷ്യം .അതിനാല്‍ തന്നെ മിഷേല്‍ ഷാജിയുടെ മരണം സംബന്ധിച്ച അന്വേഷണം ക്രൈംബ്രാഞ്ച് അവസാനിപ്പിക്കുന്നു. കേസില്‍ കുറ്റപത്രം തയ്യാറാക്കാനുള്ള ഒരുക്കത്തിലാണ് ക്രൈംബ്രാഞ്ച്.സൈബര്‍ ഫോറന്‍സിക് പരിശോധനാ ഫലം ലഭിക്കാനായുള്ള കാത്തിരിപ്പിലാണ് ക്രൈം ബ്രാഞ്ച്. അതു ലഭിച്ചാലുടന്‍ കേസില്‍ കുറ്റപത്രം നല്‍കുമെന്ന് ക്രൈം ബ്രാഞ്ച് അറിയിച്ചു.

ആത്മഹത്യാ പ്രേരണാക്കുറ്റത്തിനു അറസ്റ്റിലായ ക്രോണിന്‍ അലക്സാണ്ടറുടെ പിടിച്ചെടുത്ത മൊബൈല്‍ ഫോണിലെ മായ്ച്ചുകളഞ്ഞ ഉള്ളടക്കത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടാണ് ഇനി കിട്ടാനുള്ളത്.മിഷേലിന്റേത് മരണം കൊലപാതകമാണോയെന്ന് നേരത്തേ സംശയങ്ങളുയര്‍ന്നിരുന്നു. എന്നാല്‍ പെണ്‍കുട്ടി ആത്മഹത്യ ചെയ്തത് തന്നെയാണെന്ന് ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചുകഴിഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആത്മഹത്യ ചെയ്യാനുള്ള കാരണത്തെക്കുറിച്ചു മാത്രമാണ് ക്രൈം ബ്രാഞ്ചിനു ഇനി അറിയാനുള്ളത്. ക്രോണിന്റെ ഫോണിലെ വിവരങ്ങള്‍ ലഭിച്ചാല്‍ ഇതേക്കുറിച്ചു സൂചനകള്‍ ലഭിക്കുമെന്നു പോലീസ് കണക്കുകൂട്ടുന്നു.ഗോശ്രീ പാലത്തില്‍ നിന്നു മിഷേല്‍ കായലിലേക്കു ചാടുന്നതു കണ്ട ആരെയും കണ്ടെത്താന്‍ ക്രൈം ബ്രാഞ്ചിനു സാധിച്ചിരുന്നില്ല. എന്നാല്‍ മിഷേല്‍ കാണാതായ ദിവസം ഒരു പെണ്‍കുട്ടിയെ ഗോശ്രീ പാലത്തില്‍ കണ്ടതായി വൈപ്പിന്‍ സ്വദേശി അമല്‍ പോലീസില്‍ മൊഴി നല്‍കിയിരുന്നു.

മിഷേലിനെ കൊലപ്പെടുത്തിയതല്ല ആത്മഹത്യ ചെയ്തതു തന്നെയാണെന്നു തെളിയിക്കുന്ന ചില ദൃശ്യങ്ങള്‍ അന്വേഷണസംഘത്തിനു ലഭിച്ചിരുന്നു. മിഷേല്‍ ഗോശ്രീ പാലത്തിലൂടെ നടന്നുപോവുന്ന ദൃശ്യങ്ങളാണ് ഹൈക്കോടതി പരിസരത്തു നിന്നു ലഭിച്ച സിസിടിവി ദൃശ്യങ്ങളില്‍ കണ്ടത്.മിഷേലിന്റെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മിഷേലിന്റെ ശരീരത്തില്‍ ദേഹോപദ്രവം ഏറ്റതായി തെളിയിക്കുന്നതൊന്നും കണ്ടെത്തിയിരുന്നില്ല. ഇതും മരണം ആത്മഹത്യ തന്നെയാണെന്ന നിഗമനത്തില്‍ എത്തിച്ചേരാന്‍ പോലീസിനെ സഹായിച്ചു.മരിക്കുന്നതിനു തൊട്ടു തലേ ദിവസം മിഷേലും ക്രോണിനും തമ്മില്‍ വഴക്കുണ്ടായിരുന്നു. തിങ്കളാഴ്ച വിവരമറിയുമെന്ന മുന്നറിയിപ്പോടെയാണ് അന്നു മിഷേല്‍ ഫോണ്‍ ഓഫ് ചെയ്തത്.

Top