കായംകുളം നിയോജക മണ്ഡലത്തിലെ വോട്ട് ചോര്‍ച്ച എങ്ങും ചര്‍ച്ചയായില്ലെന്ന ഫേസ്ബുക്ക് പോസ്റ്റ് യു പ്രതിഭ എംഎല്‍എയ്ക്ക് വിനയായി. വ്യക്തിപരമായ മനോവിഷമത്തെ തുടര്‍ന്നായിരുന്നു ആ ഫേസ്ബുക്ക് പോസ്റ്റിട്ടതെന്നും പാര്‍ട്ടിക്ക് അപ്രിയമായ ഒരു പ്രവര്‍ത്തിയും ഇനി ഉണ്ടാവില്ലെന്ന് എംഎല്‍എ ഖേദപ്രകടനം നടത്തി.
കാരണങ്ങള്‍ ഇല്ലാത്ത കുറ്റപ്പെടുത്തലുകളും ആക്ഷേപങ്ങളും ചിലരില്‍ നിന്ന് ഉണ്ടായി എന്നും സമൂഹ മാധ്യമ വേദികളില്‍ നിന്ന് തല്ക്കാലം വിട്ടുനില്‍ക്കുന്നു എന്നും പ്രതിഭ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. എംഎല്‍എ യുടെ വിവാദമായ ഫേസ്ബുക്ക് പോസ്റ്റില്‍ കടുത്ത അതൃപ്തിയുമായി സിപിഎം നേതൃത്വം നേരത്തെ രംഗത്തെത്തിയിരുന്നു.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
വീഡിയോ വാര്‍ത്ത :