ഇസ്ലാം പണ്ഡിതന്‍ എംഎം അക്ബര്‍ അറസ്റ്റില്‍; പീസ് സ്‌കൂള്‍ ചെയര്‍മാന്‍ അറസ്റ്റിലായത് ആസ്ട്രേലിയയില്‍ നിന്ന് ദോഹയിലേക്കുള്ള യാത്രക്കിടെ

ഹൈദരാബാദ്: പ്രമുഖ ഇസ്‌ലാമിക പണ്ഡിതന്‍ എം എം അക്ബര്‍ അറസ്റ്റില്‍. സലഫി പണ്ഡിതനും പീസ് എഡ്യൂക്കേഷന്‍ ഫൗണ്ടേഷന്‍ ചെയര്‍മാനുമായ എം.എം അക്ബറിനെ ഹൈദരാബാദ് പൊലീസാണ് അറസ്റ്റ് ചെയ്തത്. ആസ്ട്രേലിയയില്‍ നിന്ന് ദോഹയിലേക്കുള്ള യാത്രക്കിടയിലായിണ് പൊലീസ് നടപടി.

കസ്റ്റഡിയിലെടുത്ത അക്ബറിനെ കേരളാ പൊലീസിനു കൈമാറും. പീസ് സ്‌കൂള്‍ പാഠുപുസ്തകവുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. കേസുമായി ബന്ധപ്പെട്ട് നേരത്തെ അക്ബറിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. പീസ് സ്‌കൂളില്‍ പഠിപ്പിച്ചിരുന്ന ചിലര്‍ സിറിയയിലേക്ക് പോയെന്നും ഐ.എസ് റിക്രൂട്ട്മെന്റ് നടത്തിയെന്നും ആരോപണമുയര്‍ന്നതിനു പിന്നാലെയാണ് പൊലീസ് അക്ബറിനെ കസ്റ്റഡിയിലെടുത്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പൊലീസിന്റെ പിടിയിലായ വിവരം അക്ബര്‍ തന്നെയാണ് ഭാര്യയെ വിളിച്ച് അറിയിച്ചത്. മീഡിയാ വണ്‍ ടിവി. ഇന്‍ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പീസ് ഇന്റര്‍നാഷണലിന്റെ കീഴില്‍ കേരളത്തില്‍ 12 സ്‌കൂളുകളുണ്ട്. ലക്ഷദ്വീപ്, സൗദി അറേബ്യ, ജിദ്ദ എന്നിവിടങ്ങളിലുള്ള സ്‌കൂളുകള്‍ മറ്റ് ട്രസ്റ്റുകളുടെ കീഴിലാണ്.

Top