കയ്യേറ്റക്കാരനായി ചിത്രീകരിച്ചത് വിഎസും സിപിഐ മന്ത്രിമാരും.ഭൂമി കയ്യേറിയത് തെളിയിക്കാന്‍ എംഎം ലംബോധരന്റെ വെല്ലുവിളി

മൂന്നാര്‍: താന്‍ കയ്യേറ്റക്കാരനെങ്കില്‍ അത് തെളിയിക്കാന്‍ എംഎം ലംബോധരന്റെ വെല്ലുവിളി.തന്നെ കയ്യേറ്റക്കാരനായി ചിത്രീകരിച്ചത് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണെന്ന് വൈദ്യുതിമന്ത്രി എംഎം മണിയുടെ സഹോദരനും മുന്‍ സിപിഐ(എം) രാജാക്കാട് ഏരിയാ സെക്രട്ടറിയുമായ എംഎം ലംബോധരന്‍ പറഞ്ഞു.കയ്യേറ്റക്കാരനായി ചിത്രീകരിക്കപ്പെട്ടതിന് പിന്നില്‍ വിഎസ് അച്യുദാനന്ദനും ചില സിപിഐ മന്ത്രിമാരുമാണ്. തനിക്കെതിരെ കേസില്ല. ഇപ്പോള്‍ വിവാദമുണ്ടാക്കുന്നത് മണിയുടെ പ്രതിച്ഛായ തകര്‍ക്കാനാണെന്നും ലംബോധരന്‍ പറഞ്ഞു. മാതൃഭൂമി ന്യൂസിലെ സൂപ്പര്‍ പ്രൈംടൈം ചര്‍ച്ചക്കിടെയായിരുന്നു എംഎം ലംബോധരന്റെ ആരോപണങ്ങള്‍.
എംഎം ലംബോധരന്‍ മൂന്നാറിലും മറ്റ് പ്രദേശങ്ങളിലും നൂറുകണക്കിന് ഭൂമി കയ്യേറിയതായി വാര്‍ത്തകളുണ്ടായിരുന്നു. ഒന്നാം മൂന്നാര്‍ കയ്യേറ്റമൊഴിപ്പിക്കല്‍ സമയത്ത് എംഎം മണി കയ്യേറ്റത്തിനെതിരെ രംഗത്തെത്തിയിരുന്നു. സഹോദരന്‍ എംഎം ലംബോധരന്‍ കയ്യേറിയ ഭൂമി ഒഴിപ്പിക്കാന്‍ തുനിഞ്ഞതിനാലാണ് അന്നത്തെ സിപിഐ(എം) ജില്ലാസെക്രട്ടറിയായിരുന്ന മണി ഒഴിപ്പിക്കലിനെതിരെ രംഗത്ത് വന്നതെന്ന് ആരോപണമുണ്ടായിരുന്നു

Top