ആര്‍എസ് ആവശ്യപ്പെട്ടിട്ടാണ് കുരിശ് പൊളിച്ചത്.കുരിശ് പൊളിച്ചത് അയോദ്ധ്യക്ക് സമാനം’; സബ് കളക്ടറെ ഊളമ്പാറയ്ക്ക് വിടണമെന്ന് എംഎം മണി

തൊടുപുഴ: മൂന്നാര്‍ ചിന്നക്കനാല്‍ പാപ്പാത്തിച്ചോലയില്‍ സര്‍ക്കാര്‍ ഭൂമി കൈയേറി മലമുകളില്‍ സ്ഥാപിച്ച കുരിശ് പൊളിച്ചുനീക്കിയ നീക്കിയതിനെതിരെ രൂക്ഷ വിമര്‍ശവുമായി മന്ത്രി എം.എം മണി. കുരിശ് പൊളിച്ചത് അയോധ്യയിലെ പള്ളി പൊളിച്ചതിനു സമാനമാണെന്നും സബ് കലക്ടറെ ഊളമ്പാറക്ക് വിടണമെന്നും മണി പറഞ്ഞു. സി.പി.എം ഏരിയാകമ്മിറ്റി അംഗം കെ.എം. തങ്കപ്പന്‍ അനുസ്മരണം കുഞ്ചിത്തണ്ണി ഇരുപതേക്കറില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ആര്‍എസ് ആവശ്യപ്പെട്ടിട്ടാണ് കുരിശ് പൊളിച്ചത്. വിശ്വാസികള്‍ ഭൂമി കയ്യേറിയിട്ടില്ല.
നേരെ ചൊവ്വേ പോയാല്‍ എല്ലാവര്‍ക്കും നല്ലത്. ശ്രീറാം വെങ്കിട്ടരാമനെ ഊളമ്പാറയ്ക്ക് വിടണമെന്നും എംഎം മണി പറഞ്ഞു. ഇടുക്കിയിലെ ഒരു പരിപാടിയില്‍ പങ്കെടുക്കവെയായിരുന്നു മണി കുരിശ് സര്‍ക്കാര്‍ ഭൂമിയില്‍ സ്ഥാപിച്ച കുരിശ് പൊളിച്ച് മാറ്റിയതിന് ഉദ്യോഗസ്ഥര്‍ക്കെതിരെ ആഞ്ഞടിച്ചത്.ഇടുക്കിയില്‍ മതചിഹ്നങ്ങള്‍ ഇരിക്കുന്നതെല്ലാം പട്ടയമില്ലാത്തിടത്താണ്. അത് പൊളിയ്ക്കാന്‍ ഒരു കോന്തന്‍ വന്നാല്‍ അവന് തലയ്ക്ക് സുഖമില്ല. അവനെ ഊളമ്പാറയ്ക്ക് വിടണം. നേരെ ചൊവ്വേ പോയാല്‍ എല്ലാവര്‍ക്കും നല്ലത് അതാണ്. ഇവിടെ വിശ്വാസികള്‍ ആരും ഭൂമി കയ്യേറിയിട്ടില്ല. അയോധ്യയിലെ പള്ളിപൊളിച്ചത് പോലെയാണ് കുരിശ് പൊളിച്ചത്. ആര്‍എസ്എസുകാര്‍ ആവശ്യപ്പെട്ടിട്ടാണ് കുരിശ് പൊളിച്ചത്. ആര്‍എസ്എസിന് കുഴലൂതുന്ന ഒരുത്തനും ഇങ്ങോട്ട് വരേണ്ട. ആര്‍എസ്എസിനുവേണ്ടി ഉപജാപം നടത്തുകയാണ് സബ്കളക്ടര്‍ ചെയ്യുന്നത്. ഞങ്ങള്‍ കളക്ടര്‍ക്കും സബ്കളക്ടര്‍ക്കുമൊപ്പമല്ല, ജനങ്ങള്‍ക്കൊപ്പമാണ്.

പാപ്പാത്തിചോലയില്‍ സര്‍ക്കാര്‍ സ്ഥലം കൈയേറി സ്ഥാപിച്ച ഭീമന്‍ കുരിശും കെട്ടിടങ്ങളും റവന്യൂസംഘം പൊളിച്ചുമാറ്റിയതിനെ രൂക്ഷമായി മുഖ്യമന്ത്രി പിണറായി വിജയന്‍ വിമര്‍ശിച്ചിരുന്നു. ആരോട് ചോദിച്ചിട്ടാണ് കുരിശില്‍ തൊട്ടതെന്നും സര്‍ക്കാരുള്ള കാര്യം ഓര്‍ക്കാതിരുന്നതെന്തെന്നും മുഖ്യമന്ത്രി ചോദിച്ചിരുന്നു. മഹാകയ്യേറ്റം എന്ന നിലയില്‍ ഭീകരമായ ഒഴിപ്പിക്കലാണ് നടന്നത്. അനാവശ്യമായ ഒരു വികാരം സൃഷ്ടിക്കലാണ് ഇതിന് പിന്നിലെ ഉദ്ദേശം. കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ കുരിശിനെതിരെ യുദ്ധം നടത്തുന്ന ഒരു സര്‍ക്കാരാണ് എന്ന പ്രതീതി ഉണ്ടാക്കലല്ലേ ഇതിന് പിന്നിലെന്നും പിണറായി ചോദിച്ചിരുന്നു. ജില്ലാ ഭരണകൂടത്തെ വിളിച്ച് മുഖ്യമന്ത്രി ശാസിച്ചിരുന്നു. അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top