പോക്കറ്റിലെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന്റെ ശരീരത്തില്‍ തീപിടിച്ചു; വീഡിയോ കാണാം

ഇസ്ലാമാബാദ്: മൊബൈല്‍ അപകടകാരിയാകുന്നത് വളരെ അപൂര്‍വ്വമാണെങ്കിലും മൊബല്‍ പൊട്ടിതെറിച്ച് ചില അപകടങ്ങള്‍ ഈ അടുത്ത കാലത്ത് റിപ്പോര്‍ട്ട് ചെയ്യപെട്ടിട്ടുണ്ട്. എന്നാല്‍ ഇതാദ്യമായാണ് പോക്കറ്റിലിരിക്കുന്ന ഫോണ്‍ പൊട്ടിതെറിച്ച് ശരീരത്തില്‍ തീപിടിക്കുന്ന വീഡിയോ പുറത്ത് വരുന്നത്.

പാകിസ്താനിലാണ് സംഭവം. റോഡിലൂടെ നടന്നു പോവുകയായിരുന്ന യുവാവിന്റെ പാന്റില്‍ കിടന്ന മൊബൈലിനാണ് തീ പിടിച്ചത്. സഹയാത്രികന്‍ മൊബൈലില്‍ പകര്‍ത്തിയ സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ദൃശ്യത്തില്‍ ഒരു യുവാവ് ബസില്‍നിന്നും പുറത്തേയ്ക്ക് ഇറങ്ങിപ്പോവുന്നത് വ്യക്തമാണ്. പെട്ടെന്ന് ഇയാളുടെ പാന്റിന് തീ പിടിക്കുകയും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് തീ പടരുകയും ചെയ്യുന്നു. ഭയചകിതനായ യുവാവ് റോഡിലൂടെ എങ്ങോട്ടെന്നില്ലാതെ ഓടുന്നതും ഒടുവില്‍ സഹയാത്രികന്‍ വെള്ളം കോരിയൊഴിച്ച് കെടുത്തുന്നതും വ്യക്തമാണ്.

Top