രാജ്യത്ത് പലയിടങ്ങളിലായി ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിറന്നാള്‍ ആഘോഷിക്കുകയാണ്. ആഘോഷങ്ങളിലും വ്യത്യസ്തത കൊണ്ടുവരുകയാണ് തമിഴ്‌നാട് ബിജെപി. തമിഴ്‌നാട്ടിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഇന്ന് ജനിക്കുന്ന കുട്ടികള്‍ക്ക് സ്വര്‍ണ മോതിരം സമ്മാനമായി നല്‍കിയാണ് തമിഴ്‌നാട് ബിജെപി മോദിയുടെ പിറന്നാള്‍ ആഘോഷിക്കുന്നത്. തമിഴ്‌നാട് ബിജെപി അധ്യക്ഷയും ഗൈനക്കോളജിസ്റ്റുമായ തമിളിസൈ സുന്ദര രാജന്‍ ആണ് സമ്മാനം നല്‍കുന്നത്. നേരത്തെ, മോദിക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് തമിഴ്‌നാട് ബിജെപി രംഗത്തെത്തിയിരുന്നു.
ലോകത്തെ ഏറ്റവും ശക്തനും പ്രശസ്തനുമായ പ്രധാനമന്ത്രിക്ക് പിറന്നാള്‍ ആശംസകളെന്ന് തമിഴ്‌നാട് ബിജെപി ട്വിറ്ററില്‍ കുറിച്ചു. ഇന്ന് 68ാം പിറന്നാളാണ് മോദി ആഘോഷിക്കുന്നത്. മോദിയുടെ പിറന്നാള്‍ ആഢംബരമായി ആഘോഷിക്കാനാണ് ബിജെപി നേതൃത്വത്തിന്റെ തീരുമാനം. കഴിഞ്ഞ വര്‍ഷം ജയലളിതയുടെ ജന്മദിനത്തില്‍ ആ ദിവസം ജനിച്ച് ഏഴ് കുഞ്ഞുങ്ങള്‍ക്ക് എഐഎഡിഎംകെ സ്വര്‍ണ മോതിരം സമ്മാനം നല്‍കിയിരുന്നു.