പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം മോര്‍ഫ് ചെയ്ത് ഫേസ്ബുക്ക് വാളില്‍ പോസ്റ്റ് ചെയ്ത അജ്ഞാതന് വേണ്ടി പൊലീസ് തെരച്ചില്‍ നടത്തുന്നു. ബല്‍കുന്ദ് സിംഗ് ഗൗതം എന്ന പേരിലുള്ള വ്യാജ പ്രൊഫൈലില്‍ നിന്നാണ് മോദിയുടെ മോര്‍ഫ് ചെയ്ത ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ദാവൂദി ബോറ സമുദായത്തിന്റെ, ഇന്‍ഡോറില്‍ നടന്ന പരിപാടിക്കിടെ എടുത്ത മോദിയുടെ ചിത്രമാണ് മോര്‍ഫ് ചെയ്തിരിക്കുന്നത്. തല മറച്ച നിലയിലാണ് മോദിയുടെ മോര്‍ഫ് ചെയ്ത പടമുള്ളത്. എന്നാല്‍ പരിപാടിക്കിടെ ഒരു സമയത്തും മോദി ഇത്തരത്തില്‍ ഒരു വേഷമണിഞ്ഞിരുന്നില്ലെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് സൈബര്‍ സെല്ലും പൊലീസും സംഭവം അന്വേഷിച്ചത്. വ്യാജ പ്രൊഫൈലില്‍ നിന്നാണ് ഫോട്ടോ പോസ്റ്റ് ചെയ്തതെന്ന് തുടര്‍ന്ന് മനസ്സിലായി. ഇയാള്‍ക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പലാസിയ പൊലീസ് അറിയിച്ചു. പ്രാദേശിക ബിജെപി നേതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഐടി ആക്ട് പ്രകാരവും, ഐപിസി 505ാം വകുപ്പ് (2) പ്രകാരവുമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
മോദിയുടെ മോര്‍ഫ് ചെയ്ത ചിത്രം ഫേസ്ബുക്കില്‍; വ്യാജ പ്രൊഫൈലിന്റെ ഉടമയ്ക്കായി തെരച്ചില്‍
Tags: modi