മോദിയെത്തേടി റഷ്യയുടെ പരമോന്നത സിവിലിയന്‍ പുരസ്‌കാരം..!! രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്രം പ്രോത്സാഹിപ്പിച്ചു

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് റഷ്യയുടെ പരമോന്നത സിവിലിയന്‍ ബഹുമതി. ഓര്‍ഡര്‍ ഓഫ് സെന്റ് ആന്‍ഡ്രൂ ബഹുമതിയാണ് ലഭിച്ചത്. റഷ്യയും ഇന്ത്യയും തമ്മില്‍ സവിശേഷമായ പങ്കാളിത്തവും നയതന്ത്രവും പ്രോത്സാഹിപ്പിക്കുന്നതില്‍ വഹിച്ച പങ്ക് പരിഗണിച്ചാണ് പുരസ്‌കാരം. റഷ്യയിലെ ഇന്ത്യന്‍ എംബസി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

റഷ്യന്‍ പ്രസിഡന്റ് ഒപ്പുവച്ച പുരസ്‌കാരമാണിത്. റഷ്യ രാജഭരണത്തിന് കീഴിലായിരുന്ന കാലത്ത് 1698-ലാണ് ഈ സിവിലിയന്‍ പുരസ്‌കാരം പ്രഖ്യാപിച്ചത്. സോവിയറ്റ് ഭരണകാലത്ത് ഈ പുരസ്‌കാരം നിരോധിക്കപ്പെട്ടിരുന്നു. എന്നാല്‍ സോവിയറ്റ് ഭരണത്തിന് ശേഷം ഈ പുരസ്‌കാരം തിരികെ കൊണ്ടുവരികയായിരുന്നു. ഈ തിരഞ്ഞെടുപ്പ് കാലത്ത് രണ്ടാം തവണയാണ് ഒരു പരമോന്നത പുരസ്‌കാരം മോദിയെ തേടിയെത്തുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നേരത്തെ യു.എ.ഇയും പ്രധാനമന്ത്രിക്ക് യു.എ.ഇയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ സയിദ് മെഡല്‍ നല്‍കിയിരുന്നു. യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫാ ബിന്‍ സയിദ് അല്‍ നഹ്യാനാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. രാജാക്കന്മാര്‍, രാഷ്ട്രത്തലവന്മാര്‍ തുടങ്ങിയവര്‍ക്ക് സമ്മാനിക്കുന്ന ബഹുമതിയാണിത്. യു.എ.ഇയുമായുള്ള ബന്ധവും സഹകരണവും മെച്ചപ്പെടുത്തിയത് മുന്‍നിറുത്തിയായിരുന്നു ബഹുമതി. മോദിക്ക് ഇന്ത്യയുമായി ചരിത്രപരവും വിശാലവുമായ തന്ത്രപരമായ ബന്ധമാണ് ഉളളത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ദീര്‍ഘകാല സൗഹൃദം നിലനിറുത്തുന്നതിന് മോദി വഹിച്ച പങ്ക് വലുതാണെന്നും യു.എ.ഇ പ്രസിഡന്റ് പറഞ്ഞിരുന്നു.

Top