ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി വിശ്രമമില്ലാതെ പറക്കുകയാണ്. ഒറ്റ ദിവസം കൊണ്ട് 3 സംസ്ഥാനങ്ങളിലാണ് പ്രധാനമന്ത്രി പര്യടനം നടത്തിയത്. 5 ദിവസത്തിനകം അദ്ദേഹം 10 സംസ്ഥാനങ്ങളിലെ പരിപാടികളില്‍ പങ്കെടുക്കും. ഇന്നലെ ഛത്തീസ്ഗഡിലെ രാജ്ഗഡിലും ബംഗാളിലെ ജല്‍പായ്ഗുഡിയിലും റാലികളില്‍ പങ്കെടുത്ത അദ്ദേഹം രാത്രിയോടെ അസമിലെത്തി. ഇന്നു ഗുവാഹത്തിയില്‍ ബ്രഹ്മപുത്ര പാലത്തിനും എയിംസിനും പ്രധാനമന്ത്രി തറക്കല്ലിടും. അരുണാചല്‍പ്രദേശിലെ പുതിയ വിമാനത്താവളത്തിനു തറക്കല്ലിടുന്നതും ത്രിപുരയിലെ പാര്‍ട്ടി റാലിയില്‍ പങ്കെടുക്കുന്നതും ഇന്നു തന്നെ. നാളെ യാത്ര ദക്ഷിണേന്ത്യയിലേയ്ക്കാണ്. തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍ പാര്‍ട്ടി സമ്മേളനമാണ് ആദ്യ പരിപാടി. നാളെ കര്‍ണാടകയിലും പ്രധാനമന്ത്രി റാലിയില്‍ പങ്കെടുക്കും. നാളെ ആന്ധ്രയിലെ ഗുണ്ടൂരില്‍ നടക്കുന്ന റാലിയിലും പ്രധാനമന്ത്രി പ്രസംഗിക്കും. തിങ്കളാഴ്ച യുപിയിലെ മഥുരയില്‍ അക്ഷയപാത്ര ഫൗണ്ടേഷന്റെ പരിപാടിയാണ്. രാജ്യത്തു 18 ലക്ഷം കുട്ടികള്‍ക്ക് ഉച്ചഭക്ഷണം നല്‍കുന്ന സംഘടനയാണിത്.
അഞ്ച് ദിവസം കൊണ്ട് 10 സംസ്ഥാനങ്ങള്‍; വിശ്രമമില്ലാതെ പറന്ന് മോദി
Tags: modi