തെലങ്കാന തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് വലിയ പ്രചാരണങ്ങളാണ് ബിജെപിയും കോണ്‍ഗ്രസും നടത്തുന്നത്. പരസ്പരം ആക്രമിക്കാന്‍ കിട്ടുന്ന ഒരവസരവും ഇരു കൂട്ടരും പാഴാക്കാറില്ല. ഏറ്റവുമൊടുവില്‍ മോദിയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കടന്നാക്രമിച്ച് രംഗത്തെത്തിയത്. രാഹുല്‍ ഗാന്ധിക്ക് താന്‍ പറഞ്ഞ കാര്യങ്ങള്‍ ഒന്നും ഓര്‍മ്മയുണ്ടാകാറില്ല. ഇന്ന് പറഞ്ഞത് പോലും രാഹുല്‍ നാളെ മറക്കും. കര്‍ണാടകത്തില്‍ തിരഞ്ഞെടുപ്പിന് മുന്‍പ് ദേവഗൗഡയുടെ നേതൃത്വത്തിലുള്ള ജനതാദള്‍ ബിജെപിയുടെ ബി ടീം ആണെന്നായിരുന്നു രാഹുല്‍ പ്രസംഗിച്ചത്. തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ആര് ആരുടെ ബി ടീം ആയെന്നത് തെളിഞ്ഞതാണ്, മോദി പരിഹസിച്ചു.
കര്‍ണാടകത്തില്‍ പയറ്റി തെളിഞ്ഞ അതേ തന്ത്രങ്ങള്‍ തന്നെയാണ് രാഹുല്‍ ഗാന്ധി തെലുങ്കാനയിലും പയറ്റാന്‍ ശ്രമിക്കുന്നത്. ബിജെപിയെ കീഴ്‌പ്പെടുത്താനുള്ള ശ്രമങ്ങളാണ് കോണ്‍ഗ്രസും ടിആര്‍എസും നടത്തുന്നത്. ടിആര്‍എസിന്റേയും കോണ്‍ഗ്രസിന്റേയും ന്യൂനപക്ഷ സംവരണ വാഗ്ദാനങ്ങളേയും മോദി വിമര്‍ശിച്ചു.