മോദി:അമിത് ഷാ ബുദ്ധി പ്രതിപക്ഷ ഐക്യത്തെ തകര്‍ത്തു.മോദിയും ബിജെപിയും ഇനിയും 10 വര്‍ഷം ഭരിക്കും

ന്യുഡല്‍ഹി :പ്രതിപക്ഷ ഐക്യത്തോടെ മോഡിയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാമെന്ന കണക്കുകൂട്ടല്‍ തെറ്റി; ദലിത് നേതാവ് റാം നാഥ് കോവിന്ദിനെ അവതരിപ്പിച്ചതോടെ പ്രതിപക്ഷം തകര്‍ന്നു.ബീഹാര്‍ ഗവര്‍ണറും ദളിത് വിഭാഗക്കാരനുമായ രാംനാഥ് കോവിന്ദിനെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വത്തിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോഡി കൊണ്ടുവന്നത് തന്റെ ക്യാബിനറ്റിലെ മുന്‍നിര പേരുകളെ വെട്ടി. ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്, വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്, സാമൂഹ്യ നീതീ വകുപ്പ് താവര്‍ചന്ദ് ഗെലോട്ട്, എന്നിവരെയെല്ലാം മറികടന്നാണ് രാംനാഥ് കോവിന്ദിന്റെ പേര് മുന്നോട്ട് വെച്ചത്. ബിജെപിയുടെ ദളിത് കാര്‍ഡ് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും തിരിച്ചടിയായി മാറിയിട്ടുണ്ട്.
രാഷ്ട്രപതി സ്ഥാനാര്‍ഥിയായി ദലിത് നേതാവ് റാം നാഥ് കോവിന്ദിനെ പ്രധാനമന്ത്രി നരേന്ദ്ര മോഡി തീരുമാനിച്ചതോടെ പ്രതിപക്ഷം തകര്‍ന്നുപോയി. പാര്‍ട്ടിക്കുള്ളിലെ എതിരാളികളെയും ഇത് വെട്ടിലാക്കി. സംഘപരിവാറിന്റെ പരമ്പരാഗതമായ മുന്നാക്ക സമുദായ അടിത്തറയ്ക്ക് അപ്പുറം പിന്നാക്ക, ദലിത് പിന്തുണ സമാഹരിക്കുന്ന നരേന്ദ്ര മോഡിയുടെ തന്ത്രം വരും തിരഞ്ഞെടുപ്പുകളില്‍ കൂടുതല്‍ ഫലപ്രദമാക്കാനാണ് മോഡിയുടെ ശ്രമം.കോവിന്ദിനെ പ്രഖ്യാപിച്ചതോടെ യുപിയില്‍നിന്നുള്ള ദലിത് സ്ഥാനാര്‍ഥിയെ എതിര്‍ക്കാന്‍ എസ്പി, ബിഎസ്പി കക്ഷികള്‍ക്കു പ്രയാസമാകും. ബിഹാര്‍ ഗവര്‍ണറായ റാം നാഥ് കോവിന്ദിനെ ജനതാദള്‍ (യു) നേതാവ് മുഖ്യമന്ത്രി നിതീഷ് കുമാര്‍ സന്ദര്‍ശിച്ച് ആശംസയറിയിച്ചതു ബിജെപിക്കു പ്രതീക്ഷ പകരുന്നുമുണ്ട്. എന്‍ഡിഎ സഖ്യകക്ഷികളില്‍ ഇടഞ്ഞുനില്‍ക്കുന്ന ശിവസേനയ്ക്കും ദലിത് സ്ഥാനാര്‍ഥിക്കെതിരെ നിലപാടെടുക്കുക എളുപ്പമല്ലെന്നാണു ബിജെപി പ്രതീക്ഷ.

ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്‍പു നരേന്ദ്ര മോഡിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിത്വത്തെ എതിര്‍ത്ത എല്‍.കെ.അഡ്വാനിയും മുരളീമനോഹര്‍ ജോഷിയും സുഷമ സ്വരാജും രാഷ്ട്രപതി സ്ഥാനാര്‍ഥിത്വത്തില്‍ വെട്ടിനിരത്തപ്പെട്ടു. പ്രായാധിക്യത്തിന്റെ പേരില്‍ അഡ്വാനിയെയും ജോഷിയെയും ഒഴിവാക്കുക മോഡിക്ക് എളുപ്പമായിരുന്നു.എന്നാല്‍ സുഷമയെ ഒഴിവാക്കാന്‍ ദലിത് കാര്‍ഡ് തന്നെ വേണമായിരുന്നു. അതു കൃത്യമായി മോഡി പ്രയോഗിച്ചു. യുപിയില്‍ കഴിഞ്ഞ ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബിജെപിയെ പിന്തുണച്ച ദലിത് സമുദായത്തിനുള്ള സമ്മാനമാണു റാം നാഥ് കോവിന്ദിന്റെ സ്ഥാനാര്‍ഥിത്വം.ADV KOVIND -MODI -AMIT SHAH

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

യുപിയില്‍ മായാവതിയുടെ ദലിത് വോട്ടു ബാങ്ക് തകര്‍ക്കുന്നതിലൂടെ ബിജെപിയുടെ നില സുരക്ഷിതമാക്കാനും കഴിയും. രാജ്യവ്യാപകമായി ദലിത് പിന്തുണ സമാഹരിക്കാനും റാം നാഥ് കോവിന്ദിന്റെ സാന്നിധ്യം സഹായകമാകും. യുപി നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം മുഖ്യമന്ത്രിയെ തീരുമാനിച്ചപ്പോള്‍ യോഗി ആദിത്യനാഥിനെ രംഗത്തിറക്കി ആര്‍എസ്എസ് നടത്തിയ അട്ടിമറിയുടെ പശ്ചാത്തലത്തില്‍ രാഷ്ട്രപതി സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ മോഡിയും അമിത് ഷായും അതീവ ജാഗ്രതയിലായിരുന്നു.
നിര്‍ണായകമായ പാര്‍ലമെന്ററി യോഗം വരെ സ്ഥാനാര്‍ഥിയുടെ പേര് രഹസ്യമായി സൂക്ഷിക്കുന്നതിലും മോഡിയും അമിത് ഷായും വിജയിച്ചു. ദലിത് സ്ഥാനാര്‍ഥി തന്ത്രം മറികടന്ന് ഇടപെടാന്‍ ആര്‍എസ്എസ് നേതൃത്വത്തിനും കഴിഞ്ഞില്ല.
ക്യാബിനറ്റിലെ മുന്‍നിരക്കാരെ ആരെയെങ്കിലും പരിഗണിക്കുന്നത് തന്നെ ദുര്‍ബ്ബലപ്പെടുത്തുമെന്ന് മോഡി ബിജെപി പാര്‍ലമെന്ററി യോഗത്തില്‍ പറഞ്ഞതായിട്ടാണ് വിവരം. ഇതിനൊപ്പം തന്നെ പ്രതിരോധമന്ത്രി സ്ഥാനത്തു നിന്നും മനോഹര്‍ പരീക്കര്‍ മാറുമെന്നും അരുണ്‍ ജെയ്റ്റ്‌ലി താല്‍ക്കാലികമായി ഈ ചുമതല വഹിക്കുമെന്നും മോഡി പറഞ്ഞു. മനോഹര്‍ പരീക്കറെ പ്രതിരോധ വകുപ്പില്‍ നിന്നും മാറ്റി ഗോവന്‍ മുഖ്യമന്ത്രിയാക്കാനാണ് നീക്കം. ഇതിനൊപ്പം പരിസ്ഥിതി മന്ത്രി അനില്‍ മാധവ് ദാവേ മരിച്ചതിനെ തുടര്‍ന്ന് തന്റെ ടീമില്‍ ഒരു സീനിയര്‍ മെമ്പര്‍ വേണമെന്നും മോഡി ആവശ്യപ്പെട്ടു. ശാസ്ത്ര സാങ്കേതികമന്ത്രി ഹര്‍ഷ വര്‍ദ്ധനാണ് പരിസ്ഥിതി വകുപ്പിലേക്ക് പരിഗണിക്കുന്ന പേരുകളില്‍ ഒന്ന്.എല്‍കെ അദ്വാനി, മുരളി മനോഹര്‍ ജോഷി എന്നിവരുടെ പേരുകള്‍ പാര്‍ലമെന്ററി ബോര്‍ഡ് കാര്യമായി ചര്‍ച്ച ചെയ്തില്ല. ലോക്‌സഭാ സ്പീക്കാര്‍ സുമിത്രാ മഹാജനെയും പറഞ്ഞു കേട്ടിരുന്നെങ്കിലും ചര്‍ച്ചയിലേക്ക് വന്നില്ല. ഒഡീഷയിലും ജാര്‍ഖണ്ഡിലും പിടി മുറുക്കുന്നതിന്റെ ഭാഗമായി ഗോത്ര വംശീയതയില്‍ നിന്നുള്ള ഒഡീഷസ്വദേശി ദ്രൗപതി മുര്‍മുവിനെയും ജാര്‍ഖണ്ഡില്‍ നിന്നുള്ള ലോക്‌സഭാ കെയ്‌റാ മുണ്ടയുടെയും പേരുകളും ചര്‍ച്ചയ്ക്ക് എടുത്തിരുന്നെങ്കിലും തീരുമാനം എടുക്കുന്ന ഉന്നത സമിതി തള്ളുകയായിരുന്നു.

അമിത്ഷായാണ് കോവിന്ദിന്റെ പേര് മുന്നോട്ട് വെച്ചത്. യുപി ഗവര്‍ണര്‍ രാം നായികിന്റെ പേരും പാര്‍ലമെന്ററി ബോര്‍ഡിന് മുന്നിലേക്ക് എത്തിയിരുന്നു. എന്നാല്‍ കോവിന്ദിന്റെ പേരിന് മുന്നില്‍ നിഷ്പ്രഭമായെന്ന് മാത്രം. കോവിന്ദിനെ പ്രഖ്യാപിച്ചതിന് പിന്നാലെ അനേകം ദളിത് നേതാക്കളാണ് പിന്തുണയുമായി എത്തിയത്. രാംവിലാസ് പാസ്വാന്‍ കോവിന്ദിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ സ്വാഗതം ചെയ്തു. പ്രതിപക്ഷം മുന്നോട്ട് വെയ്ക്കുന്ന സ്ഥാനാര്‍ത്ഥി ദളിതനല്ലെങ്കില്‍ കോവിന്ദിനെ പിന്തുണയ്ക്കുമെന്ന് മായാവതിയും വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ബിജെപി ഉന്നത തല സമിതിയുടെ തീരുമാനത്തോട് ശിവസേന വിമുഖത പ്രകടിപ്പിക്കുന്നുണ്ട്. ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ ഇക്കാര്യത്തില്‍ മുംബൈയില്‍ യോഗം വിളിച്ചു. ദളിത് വോട്ടുബാങ്ക് ലക്ഷ്യമിട്ടാണ് കോവിന്ദിനെ മുന്നോട്ട് വെയ്ക്കുന്നത് എങ്കില്‍ പിന്തുണയ്ക്കില്ലെന്ന് ശിവസേന തുറന്നടിച്ചിരിക്കുകയാണ്. ഭാരതം ഹിന്ദു രാഷ്ട്രമാണെന്നും ഈ സ്ഥാനത്തേക്ക് ഏറ്റവും അനുയോജ്യനായ സ്ഥാനാര്‍ത്ഥി മോഹന്‍ ഭഗവതാണെന്നും ഉദ്ധവ് പാര്‍ട്ടിയുടെ 51 ാം സ്ഥാപകദിനത്തില്‍ പറഞ്ഞു. ഇന്ന് വിളിച്ചു ചേര്‍ത്ത പാര്‍ട്ടിയോഗത്തില്‍ ചര്‍ച്ച ചെയ്ത ശേഷമാകും തീരുമാനം എടുക്കുക.

Top