മോദിക്ക് തന്നോടുള്ള വിദ്വേഷം നീക്കാനായിരുന്നു ആ ആലിംഗനം;ലോകസഭയില്‍ മോദിയെ ആലിംഗനം ചെയ്തതില്‍ വിശദീകരണവുമായി രാഹുല്‍ ഗാന്ധി

ലോക്‌സഭയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആലിംഗനം ചെയ്ത സംഭവത്തില്‍ വിശദീകരണവുമായി രാഹുല്‍ ഗാന്ധി.മോദിക്ക് തന്നോടുള്ള വിദ്വേഷം നീക്കാനാണ് അന്ന് അദ്ദേഹത്തെ ആലിംഗനം ചെയ്തത്. അതിനപ്പുറം മറ്റൊരു ഉദ്ദേശവുമുണ്ടായിരുന്നില്ലെന്നും രാഹുല്‍ പറഞ്ഞു. പതിനാറാം ലോക്‌സഭയിലെ അവസാന പ്രസംഗത്തില്‍ രാഹുലിന്റെ ആലിംഗനത്തെ മോദി പരിഹസിച്ചിരുന്നു.

ആത്മാര്‍ത്ഥമായ ആലിംഗനവും നിര്‍ബന്ധിതമായ ആലിംഗനവും തനിക്ക് വേര്‍തിരിച്ചറിയാമെന്നായിരുന്നു മോദിയുടെ വിമര്‍ശനം. വലിയ ഭൂകമ്പം വരുമെന്ന് ചിലര്‍ പറഞ്ഞുവെങ്കിലും ചെറിയ ഭൂകമ്പം പോലും ഉണ്ടായില്ലെന്നും രാഹുല്‍ ഗാന്ധിയെ പേരെടുത്ത് പരാമര്‍ശിക്കാതെ മോദി പരിഹസിച്ചിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ലോക്‌സഭയിലെ അവിശ്വാസ പ്രമേയ ചര്‍ച്ചക്കിടെ ‘ഞാന്‍ ഇത്രയും നേരം നിങ്ങളെ വിമര്‍ശിച്ചു. പക്ഷേ വ്യക്തിപരമായി നിങ്ങളോട് എനിക്ക് ദേഷ്യമില്ല. എന്റേത് കോണ്‍ഗ്രസ് സംസ്‌കാരമാണെന്നും’ പറഞ്ഞ് രാഹുല്‍ പ്രസംഗം അവസാനിപ്പിച്ച് മോദിയുടെ സമീപമെത്തി അദ്ദേഹത്തെ ആലിംഗനം ചെയ്യുകയായിരുന്നു. ലോക്‌സഭയിലെ രാഹുല്‍ ഗാന്ധിയുടെ കെട്ടിപ്പിടുത്തവും കണ്ണിറുക്കലുമെല്ലാം രുപോലെ അഭിനന്ദനങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിയൊരുക്കിയിരുന്നു.

Top