കര്‍ണാടയില്‍ രാഹുലും മോദിയും നേര്‍ക്ക് നേര്‍.. ഗോവധ നിരോധനം തിരികെ കൊണ്ടുവരുമെന്ന് ബി.ജെ.പി; പ്രചാരണത്തിനിടെ കുഴഞ്ഞുവീണ ബിജെപി സ്ഥാനാർഥി മരിച്ചു

ബാഗ്ലൂർ :കർണാടകയിൽ മോദിയും രാഹുലും നേർക്കുനേർ പോരാട്ടം .മേയ് 12 ന് തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പ്രാചരണപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന രാഹുല്‍ ഗാന്ധി ഏതാണ് എട്ട് റൗണ്ട് പ്രചാരണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. അതേസമയം യെദ്യൂരപ്പയെ മുന്‍ നിര്‍ത്തി തിരഞ്ഞെടുപ്പിനെ നേരിടുന്നത് അപകടം ചെയ്യുമെന്ന തിരിച്ചറിഞ്ഞ ബിജെപിയുടെ പ്രചാരണ നേതൃത്വം നരേന്ദ്ര മോദി ഏറ്റെടുത്തിട്ടുണ്ട്.

ഇതോടെ കര്‍ണാടക തിരഞ്ഞെടുപ്പ് മോദിയുടേയും രാഹുല്‍ ഗാന്ധിയുടേയും നേരിട്ടുള്ള ഏറ്റുട്ടലിലേക്ക് മാറി. ഇതിനിടെ. ദേശീയത പോലുള്ള വികാരങ്ങളെ കൂട്ടു പിടിച്ച് പ്രചാരണം നയിക്കുന്ന മോദി നെഹ്രു കുടുംബത്തിനെതിരെ വന്‍വിമര്‍ശനമഴിച്ചുവിട്ടു. ഇന്ത്യയുടെ സൈനീക മേധാവികളായിരുന്ന ജനറല്‍ കരിയപ്പയെയും ജനറല്‍ തിമ്മയ്യയെയും മുന്‍ പ്രധാനമന്ത്രി നെഹ്രുവും പ്രതിരോധമന്ത്രിയായിരുന്ന വി കെ കൃഷ്ണമേനോനും അപമാനിച്ചെന്നാണ് മോദി പറഞ്ഞത്. 1948ലെ ഇന്തോ-പാക് യുദ്ധത്തിന് ശേഷം ഇവര്‍ സേനാ മേധാവികളെ അപമാനിച്ചെന്നായിരുന്നു മോദിയുടെ വാക്കുകള്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇരു നേതാക്കളില്‍ നിന്നും തുടര്‍ച്ചയായി അപമാനങ്ങള്‍ ഏറ്റ് തിമ്മയ്യക്ക് രാജി വയ്‌ക്കേണ്ടി വന്നുവെന്നും മോദി പറഞ്ഞതായി ബിജെപി പിന്നീട് ട്വീറ്റ് ചെയ്തു. എന്നാല്‍ ഇത് ശുദ്ധമണ്ടത്തരമാണെന്ന് ചൂണ്ടിക്കാണിച്ച് യോഗേന്ദ്ര യാദവ് രംഗത്തു വന്നു.

അധികാരത്തിലെത്തിയാല്‍ സംസ്ഥാനത്ത് ഗോവധ നിരോധന നിയമം വീണ്ടും കൊണ്ടുവരുമെന്ന് കര്‍ണാടക തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി പുറത്തിറക്കിയ പ്രകടനപത്രികയില്‍ വാഗ്ദാനം. ദാരിദ്ര്യ രേഖയ്ക്ക് താഴെയുളള കുടുംബങ്ങളിലെ വനിതകള്‍ക്ക് സൗജന്യ സ്മാര്‍ട്ട് ഫോണ്‍ അനുവദിക്കുമെന്നും കര്‍ഷകര്‍ക്ക് ഒട്ടനവധി പുതിയ പദ്ധതികള്‍ വാഗ്ദാനം ചെയ്യുന്ന പ്രകടന പത്രിക പുറത്തിറക്കികൊണ്ട് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി യെദ്യൂരപ്പ വ്യക്തമാക്കി.

ലിംഗായത്തുകളടക്കമുള്ള മേല്‍ജാതിക്കാര്‍ ബിജെപിയുമായി ബന്ധം വിച്ഛേദിച്ച് ഇക്കുറി കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഗോവധ നിരോധനമനമടക്കമുള്ള വാഗ്ദാനം ഇൗ പശ്ചാത്തലിത്തിലാണെന്ന് വിലയിരുത്തപ്പെടുന്നു. രാജ്യത്ത് കാര്‍ഷികമേഖല കഴിഞ്ഞ ഏതാനം വര്‍ഷങ്ങളായി വന്‍ തകര്‍ച്ച നേരിടുകയാണ്. കര്‍ണാടയും ഇക്കാര്യത്തില്‍ വ്യത്യസ്തമല്ല,പ്രത്യേകിച്ച് മുംബൈ കര്‍ണാട,ഹൈദരാബാദ് കര്‍ണാടക മേഖല. പൊതുവെ കടുത്ത പ്രതിസന്ധി നേരിടുന്ന കാര്‍ഷികമേഖലയുടെ നട്ടെല്ലൊടിച്ച തീരുമാനമായിരുന്ന നോട്ട് നിരോധനവും ചരക്ക് സേവന നികുതിയും. ഈ സാഹചര്യത്തില്‍ കളം മറിയാന്‍ സാധ്യതയുള്ള ദരിദ്ര വിഭാഗങ്ങളെ കൂടെ നിര്‍ത്താനുള്ള ശ്രമമെന്ന നിലയില്‍് കാര്‍ഷീകമേഖലയ്ക്ക വന്‍തോതില്‍ അനുകൂല പദ്ധതികള്‍ പ്രകടനപത്രികയില്‍ അക്കമിട്ടു നിരത്തുന്നത്.

അതേസമയം മേയ് 12 ന് തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പ്രാചരണപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന രാഹുല്‍ ഗാന്ധി ഏതാണ് എട്ട് റൗണ്ട് പ്രചാരണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. അതേസമയം യെദ്യൂരപ്പയെ മുന്‍ നിര്‍ത്തി തിരഞ്ഞെടുപ്പിനെ നേരിടുന്നത് അപകടം ചെയ്യുമെന്ന തിരിച്ചറിഞ്ഞ ബിജെപിയുടെ പ്രചാരണ നേതൃത്വം നരേന്ദ്ര മോദി ഏറ്റെടുത്തിട്ടുണ്ട്.

Top