യുകെയിൽ മോദി എക്സ്പ്രസ് ബസ്’

ലണ്ടന്‍:ലണ്ടനിലെ ഒരു ബസിന്റെ പേര് ‘മോദി എക്സ്പ്രസ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായാണ് യുകെയില്‍ മോദി എക്‌സ്പ്രസ് പ്രയാണം ആരംഭിച്ചത്. ഞായറാഴ്ചയാണ് മോദി എക്‌സ്പ്രസ് യാത്ര ആരംഭിച്ചത്. വെംബ്ലിയിലെ ഏലിങ് റോഡ് ആയിരുന്നു ആദ്യ സ്‌റ്റോപ്പ്. തുടര്‍ന്ന് ലണ്ടന്‍ മേയര്‍ സംഘടിപ്പിച്ച ദീപാവലി ആഘോഷങ്ങള്‍ക്കൊപ്പം ട്രഫാല്‍ഗര്‍ സ്‌ക്വയറിലും ബസ് എത്തി.തങ്ങളുടെ രാജ്യത്തേക്ക് പ്രധാനമന്ത്രിയായ ശേഷം ആദ്യമായി എത്തുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുളള സ്നേഹ സൂചകമായാണ് ലണ്ടനിലെ ഇന്ത്യന്‍ സമൂഹം ഇത്തരത്തിലൊരു ബസിനു രൂപം നല്‍കിയത്. ഞായറാഴ്ചയാണ് ബസ് ലോഞ്ച് ചെയ്തത്.യുകെ വെല്കംസ് മോദി എന്നാണ് മോദിയെ വരവേല്‍ക്കുന്നതിനുളള പരിപാടിക്ക് നല്‍കിയിരിക്കുന്ന പേര്.ലോകത്ത് ആദ്യമായായിരിക്കും ഒരു രാജ്യത്ത് മറ്റോരു രാജ്യത്തെ പ്രധാനമന്ത്രിയുടെ പേരില്‍ ബസ് സര്‍വീസ് തുടങ്ങുന്നത്.നാളീകേരം ഉടച്ചാണ് ബസ് നിരത്തിലിറക്കിയത്. പ്രധാനമന്ത്രിയെ വരവേല്‍ക്കാനുള്ള ഇന്ത്യന്‍ സമൂഹത്തിന്റെ ആവേശത്തില്‍ യുകെയിലെ രാഷ്ട്രീയപ്രവര്‍ത്തകരും സജീവമായി പങ്കെടുക്കുന്നുണ്ട്. സന്ദര്‍ശനത്തിന് മുന്നോടിയായി ട്വിറ്ററിലും ഫെയ്‌സ്ബുക്കിലും യുകെ വെല്‍കംസ് മോദി എന്ന പേരില്‍ പ്രത്യേക പേജുകള്‍ ആരംഭിച്ചു കഴിഞ്ഞു. വെബ്സൈറ്റ് അടുത്ത ആഴ്ച നിലവില്‍ വരുമെന്ന് സംഘാടകര്‍ അറിയിച്ചു.

വെംബ്ലിയിലെ സ്റ്റേഡിയത്തില്‍ സംഘടിപ്പിക്കുന്ന പൊതുസമ്മേളനത്തിലാണ് പ്രധാനമന്ത്രി ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യുക. മാഡിസണ്‍ സ്‌ക്വയറില്‍ മോദിക്ക് ലഭിച്ചതിനെക്കാള്‍ ഗംഭീര സ്വീകരണമാണ് ഇവിടെ ഒരുങ്ങുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top