148 കോടി ചിലവാക്കി രാജ്യത്തെ പശുവിനും പോത്തിനും ഇനി ആധാര്‍ കാര്‍ഡ്

ന്യൂഡല്‍ഹി: 148 കോടി ചിലവാക്കി രാജ്യത്തെ പശുക്കള്‍ക്കും പോത്തുകള്‍ക്കും ആധാര്‍കാര്‍ഡ് മോഡല്‍ തിരിച്ചറിയല്‍ രേഖ തയ്യാറാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതി. രാജ്യത്തെ ആകെ ജനസംഖ്യയുടെ 92 ശതമാനവും ആധാറിന്റെ ഭാഗമായിക്കഴിഞ്ഞെന്നാണ് പുറത്തു വരുന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്. രാജ്യത്തെ പശുക്കള്‍ക്കും പോത്തിനും ആധാര്‍ മോഡല്‍ കാര്‍ഡ് നല്‍കാനുള്ള പദ്ധതിയു നരേന്ദ്ര മോദിയാണ് അവതരിപ്പിച്ചത്. 12 അക്കങ്ങളുള്ള യുഐഡി നമ്പര്‍ പശുക്കള്‍ക്കും പോത്തുകള്‍ക്കും നല്‍കാനാണ് പുതിയ തീരുമാനം.

സര്‍ക്കാരിന്റെ പുതിയ പദ്ധതി നടപ്പാക്കാന്‍ പുതുവര്‍ഷദിനത്തില്‍ തന്നെ ഒരു ലക്ഷത്തിലേറെ സാങ്കേതിക വിദഗ്ധരെ ഇതിനോടകം നിയമിച്ചിട്ടുണ്ട്. 8.8 കോടി പശുക്കള്‍ക്കും പോത്തുകള്‍ക്കുമാണ് കാര്‍ഡ് നല്‍കുക. ഇതില്‍ നാടന്‍ പശു ഇനങ്ങളും ഉള്‍പ്പെടും

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാജ്യത്തെ ഒരു പശുവിനെയും പോത്തിനെയും കണ്ടെത്തി അടയാളപ്പെടുത്തുക, അവ കൃത്യമായി കുത്തിവെപ്പെടുക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുക, രാജ്യത്തെ പാല്‍ ഉത്പാദനം കൂട്ടുക, പശുക്കളുടെ വംശവര്‍ധന എന്നിവ ലക്ഷ്യമിട്ടാണ് പുതിയ പരിഷ്‌ക്കാരങ്ങള്‍ അവതരിപ്പിക്കുന്നത്. പുതിയ പദ്ധതി പ്രകാരം 2022 ആകുമ്പോഴേക്കും രാജ്യത്തെ ക്ഷീര കര്‍ഷകരുടെ വരുമാനം ഇരട്ടിയാകുമെന്നും സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു.
എട്ടുഗ്രാമുള്ള തിരിച്ചറിയല്‍ നമ്പര്‍ പതിച്ച ടാഗ് ഓരോ പശുവിന്റെയും പോത്തിന്റെയും ചെവിയില്‍ ഘടിപ്പിക്കുന്നതാണ് പദ്ധതി. ഓരോ ടാഗിനും എട്ടു രൂപയാണ് ചെലവാകുക. പദ്ധതിയുടെ നടത്തിപ്പിനായി 148 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്.

Top