യുഎഇയിലെ പുതിയ ക്ഷേത്രത്തിന്റെ മാതൃക പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്തു

ബിജു കല്ലേലിഭാഗം 

അബുദാബി: ആർപ്പു വിളികളാല്‍ മുഖരിതമായ ദുബായ് ഒപ്പേറ ഹൗസിനെ സാക്ഷിയാക്കി യുഎഇയിലെ പുതിയ ക്ഷേത്രത്തിന്റെ മാതൃക പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്തു. വീഡിയോ കോണ്‍ഫറന്‍സിലൂടെ ക്ഷേത്രത്തിന്റെ ശിലാസ്ഥാപനത്തിനും അദ്ദേഹം സാക്ഷിയായി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഭാരത് മാതാ കീ ജയ് എന്ന മന്ത്രിച്ചുകൊണ്ടാണ് പ്രധാനമന്ത്രി ദുബായിലെ ജനങ്ങളെ അഭിസംബോധന ചെയ്തത്. ക്ഷേത്ര നിര്‍മാണത്തിന് അനുമതി നൽകിയ യു എ ഇ കിരീടാവകാശികള്‍ക്ക് അദ്ദേഹം നന്ദി അറിയിച്ചു. ഐക്യത്തിന്റെ പ്രതീകമാണ് ക്ഷേത്രം. വസുധൈവ കുടുംബകം എന്ന സന്ദേശമാണ് ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് ക്ഷേത്രങ്ങള്‍ നല്‍കുന്നത്.

യു എ ഇയുമായുള്ള ഇന്ത്യയുടെ ബന്ധം ദൃഢവും ഏറെ സവിശേഷത നിറഞ്ഞതുമാണ്. ഗള്‍ഫ് രാജ്യങ്ങള്‍ ഇന്ത്യക്കാരുടെ മറ്റൊരു വീടാണ്. ഇന്ത്യയിലെ വ്യാപാര രംഗം കൂടുതല്‍ സൗഹൃദപരമായി. ഇരുപത്തി ഒന്നാം നൂറ്റാണ്ട് ഇന്ത്യയുടേതാണ്. കഴിഞ്ഞ നാലു വര്‍ഷത്തിനുള്ളില്‍ ഇന്ത്യക്കാരുടെ ആത്മവിശ്വാസം ഏറെ വര്‍ദ്ധിച്ചിട്ടുണ്ട്. ജനപ്രിയ പരിപാടികളല്ല ജനങ്ങളുടെ ഉന്നമനമാണ് തന്റെ ലക്ഷ്യമെന്നും നരേന്ദ്രമോഡി  പറഞ്ഞു.

അബുദാബിയിലെ ആദ്യ ഹൈന്ദവക്ഷേത്രത്തിന്റെ അനാച്ഛാദനമാണ് പ്രധാനമന്ത്രി  നിര്‍വഹിച്ചത്. ഭാരതീയ വാസ്തുവിദ്യ ശില്‍പകലാ രീതിയില്‍ പൈതൃകത്തനിമയോടെയാകും ക്ഷേത്രം നിര്‍മിക്കുക.ക്ഷേത്രം നിര്‍മ്മിക്കാനായി 55,000 ചതുരശ്രമീറ്റര്‍ ഭൂമിയാണ് യുഎഇ ഭരണകൂടം അനുദിച്ചത്. ഡെല്‍ഹിയിലെ അക്ഷര്‍ധാം ഉള്‍പ്പെടെ 1200ലേറെ പടുകൂറ്റന്‍ ക്ഷേത്രങ്ങള്‍ നിര്‍മിച്ച ബോചാസന്‍വാസി അക്ഷര്‍ പുരുഷോത്തം സന്‍സ്തയാണ് ക്ഷേത്രനിര്‍മാണത്തിന് നേതൃത്വം നല്‍കുക. ജാതിമത ഭേദമന്യേ എല്ലാവര്‍ക്കും സന്ദര്‍ശിക്കാവുന്ന ക്ഷേത്രമെന്നതിനാല്‍ യുഎഇയിലെ പില്‍ഗ്രിം ടൂറിസം ശക്തമാക്കാനും ഇതു സഹായിക്കും. 2020ഓടെ ക്ഷേത്ര നിര്‍മാണം പൂര്‍ത്തിയാക്കാനാവുമെന്ന് അധികൃതര്‍ അറിയിച്ചു.

Top