മുംബൈ: തെരഞ്ഞടുപ്പുകളില്‍ കനത്ത തിരിച്ചടിയേറ്റ ബിജെപിക്ക് പ്രതീക്ഷ നല്‍കി സര്‍വ്വേ ഫലം. മഹാരാഷ്ട്രയില്‍ നടത്തിയ സര്‍വ്വേയില്‍ ബിജെപി സര്‍ക്കാരിന്റെയും മോദിയുടെയും ജനപ്രീതി ഇടിഞ്ഞിട്ടില്ലെന്ന് ഫലം. ഇന്ത്യാ ടുഡേ പൊളിറ്റിക്കല്‍ എക്‌സ്‌ചേഞ്ച് സര്‍വ്വേയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. മറാത്തകളെ പ്രീതിപ്പെടുത്താനായി 16 ശതമാനം സംവരണം നടപ്പിലാക്കിയിട്ടും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ജനപ്രീതി ഉയര്‍ന്നിട്ടില്ലെന്നും സര്‍വ്വേ വ്യക്തമാക്കുന്നു
സര്‍വ്വേയില്‍ പങ്കെടുത്ത 45ശതമാനം പേരും കേന്ദ്രസര്‍ക്കാരില്‍ തൃപ്തി രേഖപ്പെടുത്തി. 33 ശതമാനം ആളുകള്‍ മാത്രമാണ് അസംതൃപ്തി രേഖപ്പെടുത്തിയത്. പ്രധാനമന്ത്രിയെന്ന നിലയില്‍ മോദിയുടെ ജനപ്രീതി ഇടിഞ്ഞിട്ടില്ലെന്നും സര്‍വ്വേ രേഖപ്പെടുത്തുന്നു.48 ശതമാനം പേരും മോദിയെ പിന്തുണച്ച് രംഗത്തെത്തി. അടുത്ത പ്രധാനമന്ത്രിയായി വെറും 29 ശതമാനം ആളുകള്‍ മാത്രമാണ് രാഹുല്‍ ഗാന്ധിയെ പിന്തുണച്ചത്.
വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സര്‍ക്കാരിനെതിരായ പ്രതിപക്ഷത്തിന്റെ പ്രധാന പ്രചരണ ആയുധമാണ് റാഫേല്‍ വിഷയം. എന്നാല്‍ സംസ്ഥാനത്ത് റാഫേല്‍ വിഷയം ജനങ്ങളെ ബാധിച്ചേ ഇല്ലെന്ന് സര്‍വ്വേ വ്യക്തമാക്കുന്നു.സര്‍വ്വേയില്‍ പങ്കെടുത്ത 63 ശതമാനം പേര്‍ക്കും റാഫേല്‍ വിഷയം എന്താണെന്ന് പോലും അറിയില്ല. അതേസമയം 35 ശതമാനം പേര്‍ റാഫേല്‍ ഇടപാടില്‍ ഒരു അഴിമതിയും നടന്നതായി വിശ്വസിക്കുന്നില്ലെന്നും വ്യക്തമാക്കി.
എന്നാല്‍ തൊഴിലില്ലായ്മ ഇപ്പോഴും പ്രധാന പ്രശ്‌നമാണെന്ന് സര്‍വ്വേയില്‍ ഉയര്‍ത്തിക്കാട്ടുന്നു. തൊഴിലില്ലായ്മയ്‌ക്കെതിരെ 25 ശതമാനം പേര്‍ സര്‍വ്വേയില്‍ അതൃപ്തി വ്യക്തമാക്കി. 21 ശതമാനം പേര്‍ കുടിവെള്ള പ്രശ്‌നങ്ങളിലം 20 ശതമാനം പേര്‍ വില വര്‍ധനവിലും അതൃപ്തി അറിയിച്ചു.