പ്രധാനമന്ത്രിക്കുള്ള ഓണക്കോടി കണ്ണൂരില്‍ ഒരുങ്ങുന്നു; ഇളം പച്ചയും പിങ്കും ചന്ദനനിറവും ചേര്‍ന്ന കുര്‍ത്ത; രൂപകല്‍പ്പന ചെയ്തത് കോട്ടയംകാരി

കണ്ണൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിക്കുളള കേരളത്തിന്റെ ഔദ്യോഗിക ഓണക്കോടി കണ്ണൂരില്‍ ഒരുങ്ങുന്നു. കേരളത്തിന്റെ സ്വന്തം കൈത്തറി തുണികൊണ്ട് നിര്‍മിക്കുന്ന കൂര്‍ത്തയാണ് പ്രധാനമന്ത്രിയ്ക്ക് സമ്മാനിക്കുന്നത്. കണ്ണൂര്‍ ചൊവ്വയിലെ ലോക്‌നാഥ് കോ- ഓപ്പ് വീവിംഗ് സൊസൈറ്റിയാണ് കൂര്‍ത്ത നിര്‍മിക്കുന്നത്. കണ്ണൂര്‍ വാരത്തെ നെയ്തുകാരി കെ ബിന്ദുവാണ് പ്രധാനമന്ത്രിയ്ക്കുള്ള ഓണസമ്മാനം നെയ്‌തെടുക്കുന്നത്. അതീവശ്രദ്ധ വേണ്ടതിനാല്‍ ദിവസം മൂന്നു മീറ്റര്‍ മാത്രമേ നെയ്‌തെടുക്കാന്‍ സാധിക്കുകയുള്ളൂ.

കോട്ടയം രാമപുരം അമനകര സ്വദേശിയും പാലക്കാട് കൊടുമ്പ് കൈത്തറി ക്ലസ്റ്ററിലെ ഡിസൈനറുമായ അഞ്ജു ജോസാണ് മോദിയ്ക്കും കുര്‍ത്ത തുന്നതിനുള്ള തുണിയുടെ നിറങ്ങളും പാറ്റേണും രൂപകല്‍പ്പന ചെയ്തത്. ഇളംപച്ച, റോസ്, വെള, ചന്ദനനിറം എന്നിവയോടൊപ്പം ഇളം തളിരിലയുടെ നിറം കൂടി ചേര്‍ത്താണ് കുര്‍ത്ത ഡിസൈന്‍ ചെയ്തിരിക്കുന്നത്. ദേശീയ കൈത്തറി ദിനമായ തിങ്കളായഴ്ച കുര്‍ത്ത തുണി തിരുവനന്തപുരത്തെത്തിക്കും. ഹാന്‍ടെക്‌സിന്റെ തിരുവനന്തപുരത്തെ തുന്നല്‍കേന്ദ്രത്തിലാണ് കൂര്‍ത്ത തയ്‌ച്ചെടുക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top