മോദിയുടെത് പക്കവട രാഷ്ട്രീയം ; 56 ഇഞ്ച് നെഞ്ചളവ് മുസ്ലീങ്ങളോട് മാത്രം കാണിച്ചാല്‍ പോര – ഒവൈസി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേത്  പക്കാവട രാഷ്ട്രീയമാണ് എന്നും മുത്തലാഖ് നിരോധനം സ്ത്രീകളുടെ അന്തസ്സ് ഉയര്‍ത്താനാണ് എന്ന് അവകാശപ്പെടുന്ന അദ്ദേഹം ഇപ്പോള്‍ പദ്മാവത് വിഷയത്തില്‍ മൌനമായിരിക്കുന്നത് എന്തുകൊണ്ടാണ് എന്നും എഐഎംഐഎം നേതാവ് അസാദുദ്ധീന്‍ ഒവൈസി.തന്റെ 56 ഇഞ്ച് നെഞ്ചളവ് മുസ്ലീങ്ങളോട് മാത്രം കാണിച്ചാല്‍ പോര. അത് എല്ലാവരോടും ആകാം. മുത്തലാഖിനെ എല്ലാ മുസ്ലീം സംഘടനകളും സമുദായ നേതാക്കളും എതിര്‍ത്തപ്പോഴും മര്‍ക്കട മുഷ്ടി പ്രയോഗിച്ച് ബില്‍ ലോക്സഭയില്‍ പാസാക്കി എടുക്കാന്‍ കാണിച്ച ധൈര്യം എന്തുകൊണ്ട് ഹിന്ദു സംഘടനകള്‍ നടത്തുന്ന എക്രമാങ്ങള്‍ക്കെതിരെ കാണിക്കുന്നില്ല ?

ഒരു സിനിമയുടെ പേരില്‍ അവര്‍ എന്തെല്ലാമാണ് കാണിക്കുന്നത് എന്നും ഒവൈസി ചോദിച്ചു.മുസ്ലീം സ്ത്രീകള്‍ക്ക് നീതി ലഭ്യമാക്കാനാണ് എന്ന് പറഞ്ഞു  ശരീയത്ത് നിയമങ്ങളെ വെല്ലു വിളിച്ചാണ് മോദി മുന്നോട്ടു പോയത്. ആ ചങ്കൂറ്റം കര്നിസേന പ്രവര്‍ത്തകരോട് എന്താ കാണിക്കാത്തത് എന്നും ഒവൈസി ചോദിച്ചു.കര്നിസേന പ്രവര്‍ത്തകര്‍ പദ്മാവതിനെതിരെ നടത്തുന്ന അക്രമങ്ങളെ പിന്തുണച്ച് മുതിര്‍ന്ന ബിജെപി നേതാക്കള്‍ ആയ സുബ്രഹ്മണ്യന്‍ സ്വാമിയും വികെ സിങ്ങും രംഗത്ത് വന്ന ഉടനെയാണ് ഒവൈസിയുടെ ഈ പരാമര്‍ശം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പഴയ മുറിവുകള്‍ വീണ്ടും കുത്തിയെടുക്കുന്നത് കൊണ്ടാണ് ചരിത്ര സംഭവങ്ങളെ കുറിച്ച് സിനിമ ചെയ്യരുത് എന്ന് പറയുന്നത് എന്നാണു സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞത്. ഈ സിനിമക്ക് എന്ത് ചരിത്ര പ്രാധാന്യമാണ് ഉള്ളത്? ചരിത്രത്തെ വളച്ചൊടിച്ചു വികാരങ്ങളെ വ്രണപ്പെടുത്തിയാല്‍ അത് ചരിത്ര സിനിമയാകുമോ എന്നും അദ്ദേഹം ചോദിച്ചു.ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരുപറഞ്ഞ് ഒരാളെ തെറ്റിദ്ധാരണാ പരമായി ചിത്രീകരിച്ചാല്‍ അത് അംഗീകരിക്കാന്‍ ആകില്ല. ആ സിനിമയില്‍ പറയുന്നത് പോലെ എന്തെങ്കിലും ഒന്ന് ചരിത്രത്തില്‍ കാണിച്ചു തരാന്‍ സാധിക്കുമോ എന്നും വികെ സിംഗ് ചോദിക്കുന്നു.പദ്മാവതിന്‍റെ റിലീസ് ആദ്യം 2017 ഡിസംബര്‍ ഒന്നിനായിരുന്നു നിശ്ചയിച്ചിരുന്നത് എന്നാല്‍ പ്രശ്നങ്ങള്‍ രൂക്ഷമായതോടെ അത് നിലക്കുകയയിരുന്നു. ഇപ്പോഴും രാജ്യത്തിന്റെ പല ഭാഗങ്ങളിലും സിനിമക്കെതിരായ പ്രക്ഷോഭങ്ങള്‍ നടന്നു വരികയാണ്.

 

 

 

Top