ന്യൂഡല്‍ഹി : പ്രമുഖരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായിരുന്നു വിരാട് കൊഹ്‌ലി അനുഷ്‌ക ശര്‍മ ദമ്പതികളുടെ ഡല്‍ഹിയിലെ വിവാഹ സത്കാര ചടങ്ങ്. താജ് ഡിപ്ലോമാറ്റിക് എന്‍ക്ലേവിന്റെ ദര്‍ബാര്‍ ഹോളിലായിരുന്നു പ്രൗഢ ഗംഭീരമായ ചടങ്ങ്. പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടെത്തി ഇരുവര്‍ക്കും മംഗളങ്ങള്‍ നേര്‍ന്നു. അദ്ദേഹം താരദമ്പതികള്‍ക്ക് നല്‍കിയ സമ്മാനം എന്താണെന്നറിയേണ്ടേ. ചെറിയ രണ്ട് ബൊക്കെകളാണ് നരേന്ദ്രമോദി സമ്മാനിച്ചത്. ഇരുവര്‍ക്കും ഓരോ സിംഗിള്‍ റോസ് ബൊക്കെ കൈമാറി പ്രധാനമന്ത്രി ഭാവുകങ്ങള്‍ നേര്‍ന്നു. പ്രധാനമന്ത്രി സമ്മാനം നീട്ടിയപ്പോള്‍ തന്നെ അനുഷ്‌കയുടെയും കൊഹ്‌ലിയുടെയും മുഖത്ത് ചിരി തെളിഞ്ഞിരുന്നു. വളരെ സിംപിളായ സമ്മാനമാണ് നരേന്ദ്രമോദി നല്‍കിയത്. പക്ഷേ പ്രണയജോഡികള്‍ക്ക് റോസാപ്പൂ ബൊക്കെ തന്നെ നല്‍കി സമ്മാനത്തെ പവര്‍ഫുളുമാക്കി പ്രധാനമന്ത്രി. നേരത്തെ മോദിയെ സന്ദര്‍ശിച്ച് റിസപ്ഷന് അേേദ്ദഹത്തെ ക്ഷണിച്ച വേളയില്‍ ദമ്പതികള്‍ ഇരുവര്‍ക്കും വലിയ സമ്മാനപ്പൊതി നല്‍കിയിരുന്നുവെന്നത് വേറെ കാര്യം.വ്യാഴാഴ്ച വൈകീട്ട് നടന്ന വിവാഹ സത്കാരത്തില്‍ ക്രിക്കറ്റ് ലോകത്തെയും ചലച്ചിത്ര രംഗത്തെയും രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക മേഖലകളിലെയും നിരവധി പ്രമുഖരാണ് ഇരുവര്‍ക്കും ആശംസകള്‍ അര്‍പ്പിക്കാനെത്തിയത്.ഈ മാസം 26 ന് മുംബൈയിലും റിസപ്ഷന്‍ സംഘടിപ്പിച്ചിട്ടുണ്ട്.ഡിസംബര്‍ 11 ന് ഇറ്റലിയില്‍ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം. തുടര്‍ന്ന് ഹണിമൂണിന് ശേഷമാണ് അവര്‍ ഇന്ത്യയിലേക്ക് മടങ്ങിയത്.