മലയാള ചലച്ചിത്രലോകം ഒന്നടങ്കം ഇന്നലെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ അണിനിരന്നു. മലയാളത്തിലെ പ്രമുഖതാരങ്ങളുടെ ദൃശ്യവിരുന്ന് കാണാന്‍ തെന്നിന്ത്യന്‍ സൂപ്പര്‍താരം സൂര്യയും എത്തിയിരുന്നു. മോഹന്‍ലാല്‍ നേരിട്ട് ക്ഷണിച്ചതിലുള്ള സന്തോഷം പ്രേക്ഷകരോട് സൂര്യ പങ്കുവെച്ചു. വേദിയില്‍ രണ്ട് ഇതിഹാസങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ കഴിഞ്ഞത് തന്നെ ജീവിതത്തിലെ വലിയ ഭാഗ്യമായി കരുതുന്നുവെന്ന് പരിപാടിക്കിടെ സൂര്യ പറഞ്ഞു. ഇന്ത്യന്‍ സിനിമയ്ക്ക് തന്നെ പ്രചോദനമാണ് മലയാളസിനിമയെന്നും ഇവിടെ നിന്നും ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ടെന്നും സൂര്യ പ്രസംഗത്തില്‍ പറഞ്ഞു.
നിങ്ങള്‍ എങ്ങനെ ഇത്ര സുന്ദരനായിരിക്കുന്നു എന്ന് മമ്മൂട്ടിയോട് ചോദിച്ചപ്പോള്‍ കേള്‍ക്കാത്ത പോലെ എന്തോ എന്ന് മമ്മൂട്ടി ചോദിച്ചു. വീണ്ടും സൂര്യ മൈക്കിലൂടെ ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ മമ്മൂട്ടി ചിരിച്ചു. പിന്നില്‍ തിരിഞ്ഞപ്പോള്‍ മോഹന്‍ലാല്‍ നില്‍ക്കുന്നു. ആവേശഭരിതനായ സൂര്യ സര്‍ എന്ന് വിളിച്ച് മോഹന്‍ലാലിന്റെ കാലില്‍ വീണു. എല്ലാവരുടെയും ആരാധകര്‍ ഇവിടെയുള്ള സമയത്ത് താന്‍ ഒരു കാര്യം പറയാന്‍ പോകുകയാണെന്ന് സൂര്യ പറഞ്ഞു.
മമ്മൂട്ടിയുടെ വിവാഹ വാര്‍ഷികം ആണെന്ന കാര്യമാണ് സൂര്യ ആരാധകരെ ഓര്‍മപ്പെടുത്തിയത്. കൂടാതെ തെലുങ്ക് ചിത്രമായ യാത്രയില്‍ ഞാന്‍ മമ്മൂട്ടി സാറിനൊപ്പം അഭിനയിക്കുന്നുണ്ടെന്നും സൂര്യ പറഞ്ഞു.
https://youtu.be/tLzo_dDH1qo