ഊഹാപോഹങ്ങള്‍ തള്ളാതെ മോഹന്‍ലാല്‍; ‘സ്ഥാനാര്‍ത്ഥിത്വ വാര്‍ത്തകളോട് പ്രതികരിക്കുന്നില്ല’

തിരുവനന്തപുരത്ത് ബിജെപിയുടെ ലോക്‌സഭാ സ്ഥാനാര്‍ത്ഥിയാകുന്നവെന്നതിനെ കുറിച്ച് താന്‍ അറിയാത്തതിനാല്‍ പ്രതികരിക്കാനില്ലെന്ന് മോഹന്‍ലാല്‍. താന്‍ തന്റെ ജോലി ചെയ്തു കൊണ്ടിരിക്കുകയാണെന്നും മോഹന്‍ലാല്‍ പ്രതികരിച്ചു. ബിജെപിയുടെ സ്ഥാനാര്‍ത്ഥിയാകുന്നതിനെ കുറിച്ചുള്ള വാര്‍ത്തകള്‍ പ്രചരിക്കുമ്പോള്‍ ഊഹാപോഹങ്ങള്‍ തള്ളാതെയാണ് മോഹന്‍ലാലിന്റെ പ്രതികരണം. വളരെ നേരത്തെ നിശ്ചയിച്ച കൂടിക്കാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി നടത്തിയതെന്നാണ് കൂടിക്കാഴ്ചയെ കുറിച്ചുള്ള അമ്മ പ്രസിഡന്റിന്റെ പ്രതികരണം. വലിയ ലക്ഷ്യങ്ങളുള്ള ഒരു ട്രസ്റ്റിനെ കുറിച്ച് അറിയിക്കാന്‍ വോണ്ടിയായിരുന്നു അതെന്നും വിശദീകരണം.

മുമ്പ് മറ്റ് പാര്‍ട്ടികളുടെ പ്രധാനമന്ത്രിമാരെ കണ്ടിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനേയും പലതവണ കാണുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട്. അപ്പോഴെല്ലാം ഇതുപോലെ പലതും പുറത്തുവന്നിട്ടുണ്ടെന്നും മോഹന്‍ലാല്‍ പ്രതികരിച്ചു. മോഹന്‍ലാലിനെ സ്ഥാനാര്‍ത്ഥിയാക്കാനും സാമൂഹിക പ്രവര്‍ത്തക പരിവേഷം നല്‍കാനും ആര്‍എസ്എസ് നീക്കങ്ങള്‍ നടത്തുകയാണെന്നും വാര്‍ത്തയിലുണ്ട്. മോഹന്‍ലാലിനെ രംഗത്തിറക്കുന്നതിനേക്കുറിച്ച് ആര്‍എസ്എസില്‍ നേതൃത്വത്തില്‍ ഗൗരവതരമായ ചര്‍ച്ചകള്‍ നടക്കുകയാണെന്ന് സംഘ് വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് വ്യക്തമാക്കുന്നുണ്ട്. ബിജെപി സംസ്ഥാനനേതൃത്വത്തിനെ അറിയിക്കാതെയാണ് ചര്‍ച്ചകള്‍ നടന്നത്. തെരഞ്ഞെടുപ്പിന് മുമ്പ് മോഹന്‍ലാലിന്റെ സാമൂഹിക പ്രതിച്ഛായ വളര്‍ത്തിയെടുക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി മോഹന്‍ലാല്‍ നടത്തിയ കൂടിക്കാഴ്ച്ച ഇതിന്റെ ഭാഗമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

Latest
Widgets Magazine