അബ്ദുള്ളക്കുട്ടിയുടെ മോദി പ്രശംസയില്‍ കെപിസിസി കാരണംകാണിക്കല്‍ നോട്ടീസ് നല്‍കി; നേതാക്കളെ അവഹേളിച്ചതിന് വിശദീകരണം നല്‍കണം

കണ്ണൂര്‍: കോണ്‍ഗ്രസ് നേതാവ് എപി അബ്ദുള്ളക്കുട്ടിയുടെ വിവാദ മോദി പ്രശംസയ്ക്ക് പിന്നാലെ അദ്ദേഹത്തിനെതിരെ കെപിസിസി നടപടി. കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിയിരിക്കുകയാണ് കെപിസിസി. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെയാണ് അബ്ദുള്ളകുട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തിക്കൊണ്ട് ഫെയ്‌സ്ബുക്കിലൂടെ പ്രസ്താവന നടത്തിയത്.

നരേന്ദ്രമോദിയെ സ്തുതിച്ചതിലും നേതാക്കളെ അവഹേളിച്ചതിലും വിശദീകരണം നല്‍കണമെന്ന് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രസ്താവന വിവാദമായെങ്കിലും പോസ്റ്റ് പിന്‍വലിക്കാന്‍ അബ്ദുള്ളകുട്ടി തയ്യാറായിരുന്നില്ല. പറഞ്ഞ കാര്യത്തില്‍ താന്‍ ഉറച്ച് നില്‍ക്കുകയാണെന്നാണ് അബ്ദുള്ളകുട്ടിയുടെ നിലപാട്. അബ്ദുള്ള കുട്ടിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് നിരവധി നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കണ്ണൂര്‍ ഡിസിസിയുടെ പരാതിയിലാണ് കെ.പി.സി.സി വിശദീകരണം ചോദിച്ചിരിക്കുന്നത്. മുമ്പ് മോദിയെ സ്തുതിച്ചതിന്റെ പേരിലാണ് അബ്ദുള്ളകുട്ടിയെ സിപിഎമ്മില്‍ നിന്ന് പുറത്താക്കിയത്. പിന്നീട് അദ്ദേഹം കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു. വീണ്ടും മോദിയെ സ്തുതിച്ചത് കോണ്‍ഗ്രസ് നേതാക്കളുടെ പ്രതിഷേധത്തിന് ഇടയാക്കി.

Top