ആരോഗ്യപരമായി മെഡിക്കല്‍ രംഗത്തെ മുഴുവന്‍ ആക്ഷേപിക്കുന്ന മോഹനന്‍ വൈദ്യര്‍ കൊറോണ കാലത്തുമെത്തി. നിപ്പ കാലത്ത് ആരോഗ്യവകുപ്പിനെതിരെ രൂക്ഷമായ പ്രസ്താവന നടത്തിയ ആളാണ് മോഹനന്‍ വൈദ്യര്‍. കൊറോണ എത്തി ആഴ്ചകള്‍ പിന്നിടുമ്പോള്‍ വാദങ്ങളുമായി മോഹനന്‍ വൈദ്യരെത്തി. കൊറോണയെ ചികിത്സിച്ചു മാറ്റാവുന്നതേയുള്ളൂവെന്ന് മോഹനന്‍ പറയുന്നു.
അതേസമയം, പട്ടിക്കാട് സെന്ററിലെ ഉഴിച്ചില്‍ കേന്ദ്രത്തില്‍ എത്തിയ മോഹനന്‍ വൈദ്യരെ ആരോഗ്യവകുപ്പും പോലീസും ചേര്‍ന്ന് തടഞ്ഞുവെച്ചു. താന്‍ ചികിത്സിക്കാനെത്തിയതല്ലെന്നും ആയുര്‍വേദ ഡോക്ടര്‍മാരുടെ ക്ഷണം സ്വീകരിച്ച് ഉപദേശം നല്‍കാന്‍ എത്തിയതാണെന്നും മോഹനന്‍ വൈദ്യര്‍ പറഞ്ഞു.
ഇയാള്‍ നേരിട്ടു ചികിത്സ നടത്തിയിട്ടില്ലെന്നതിനാല്‍ അറസ്റ്റ് ചെയ്തിട്ടില്ല. ഡിഎംഒയുടെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പും എസിപിയുടെ നേതൃത്വത്തില്‍ പോലീസ് സംഘവും ചോദ്യം ചെയ്യുകയാണ്.