ബാഹുബലിയില്‍ കട്ടപ്പയാകാന്‍ ആദ്യം ക്ഷണിച്ചത് മോഹന്‍ലാലിനെ

ബാഹുബലി സിനിമയില്‍ അവസരം ലഭിച്ചിട്ടും വേണ്ടെന്നു വച്ചവരുടെ പട്ടികയില്‍ മലായത്തിലെ സൂപ്പര്‍ താരവും., ബാഹുബലി വേണ്ടെന്നുവച്ച താരങ്ങളുടെ പട്ടികയില്‍ മോഹന്‍ലാലും. സത്യരാജ് അഭിനയിച്ച കട്ടപ്പയുടെ വേഷം ചെയ്യാന്‍ ആദ്യം സമീപിച്ചത് മോഹന്‍ലാലിനെയായിരുന്നുവെന്ന് തെലുങ്ക് മാധ്യമങ്ങള്‍ പുറത്തുവിട്ടു.

മൂന്നുവര്‍ഷം മാറ്റിവെക്കാന്‍ ഡേറ്റ് ഇല്ലാതിരുന്നതിനെ തുടര്‍ന്നാണ് കട്ടപ്പയാകാന്‍ മോഹന്‍ലാല്‍ തയാറാകാതെയിരുന്നതെന്നാണ് വാര്‍ത്ത. മോഹന്‍ലാലുമൊന്നിച്ചൊരു സിനിമ രാജമൗലിയുടെ സ്വപ്നമായിരുന്നു. അതിനുവേണ്ടിയുള്ള ചര്‍ച്ചകള്‍ നടന്നിട്ടുമുണ്ട്. ബാഹുബലി 1000 കോടി കടക്കുമ്പോള്‍ അവസരം വേണ്ടെന്നുവച്ച താരങ്ങളുടെ നിര ഇനിയുമുണ്ട്. ബല്ലാലദേവനായി വിവേക് ഒബ്‌റോയിയും ആവന്തികയായി സോനം കപൂറുമായിരുന്നു രാജമൗലിയുടെ മനസില്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബാഹുബലിയില്‍ നായികയായി അനുഷ്‌ക ഷെട്ടിയ്ക്കു പകരം സംവിധായകന്‍ രാജമൗലി ആദ്യം സമീപിച്ചത് നയന്‍താരയെ. എന്നാല്‍ തമിഴില്‍ ആ സമയത്തു നിരവധി അവസരങ്ങളുണ്ടായിരുന്നതിനാല്‍ നയന്‍താര ഒഴിഞ്ഞു മാറി. മാത്രമല്ല തെലുങ്കില്‍ കൂടുതല്‍ സിനിമ ചെയ്യേണ്ട എന്നും നയന്‍താര തീരുമാനിച്ചിരുന്നു. ഇതോടെ രാജമൗലി അനുഷ്‌കയെ സമീപിക്കുകയായിരുന്നു.

ചിത്രത്തിന്റെ ഹിന്ദി പതിപ്പില്‍ പ്രഭാസിനെ മാറ്റി ഋത്വിക് റോഷനേയോ ജോണ്‍ ഏബ്രഹാമിനേയോ പരീക്ഷിക്കാനും സംവിധായകനു നീക്കമുണ്ടായിരുന്നു. നടി ശ്രീദേവിയ്ക്കും ബാഹുബലിയില്‍ അഭിനയിക്കാനുള്ള അവസരം നഷ്ടപ്പെട്ടിരുന്നു. രമ്യ കൃഷ്ണയ്ക്കു പകരം ശ്രീദേവിയെ ആണ് ആദ്യം സംവിധായകന്‍ സമീപിച്ചത്. എന്നാല്‍ വിജയ് നായകനായ പുലി എന്ന ചിത്രത്തിനു വേണ്ടി നേരത്തെ തന്നെ കരാര്‍ ഒപ്പിട്ടതിനാല്‍ ശ്രീദേവിയ്ക്കു അവസരം നഷ്ടപ്പെട്ടു.

Top