രാജ്യദ്രോഹികളെ ആവിഷ്‌ക്കാര സ്വാതന്ത്രത്തിന്റെ ആളുകളായി ചിത്രീകരിക്കുന്നു; രാജ്യസ്‌നേഹത്തെ വൃത്തിക്കെട്ട രീതിയില്‍ തല്ലുകൂടുന്നു

കൊച്ചി: ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികള്‍ക്കെതിരെ വിമര്‍ശനമവുമായി മോഹന്‍ലാല്‍. രാജ്യദ്രോഹികളെ ആവിഷ്‌കാരസ്വാതന്ത്രത്തിന്റെ ആളുകളായി ചിത്രീകരിക്കുന്നുവെന്ന് മോഹല്‍ലാല്‍ ആരോപിക്കുന്നു.

സിയാച്ചിനില്‍ മരിച്ച ലാന്‍സ് നായിക് സുധീഷ്, ഹനുമന്തപ്പയെപ്പോലുള്ളവര്‍ തങ്ങളുടടെ ജീവന്‍ ബലി നല്‍കി നിലനിര്‍ത്തുന്ന സ്വാതന്ത്രത്തിലും സുരക്ഷയിലും ഇരുന്ന് നമ്മള്‍ പരിഹാസ്യരായി പകിട കളിക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒരച്ഛന്‍ മകള്‍ക്കയച്ച് കത്തുകള്‍ വായിച്ചാല്‍ മാത്രം മതി ഒരു മകനും മകളും ഇന്ത്യക്കെതിരെ ജീവിച്ചുകൊണ്ട് മുദ്രാവാക്യം വിളിക്കില്ല. കുട്ടികളെ അയക്കുന്നത് സംസ്‌കാരത്തിന്റെ സര്‍വകലാശാലകളിലേക്കായിരിക്കണമെന്ന് മോഹന്‍ലാല്‍ പറയുന്നു. ഇന്ത്യ മരിച്ചിട്ട് നാം ജീവിക്കുന്നതെന്തിന് മോഹന്‍ലാല്‍ ചോദിക്കുന്നു.

സിയാച്ചിനില്‍ ഹിമപാതത്തില്‍ മരിച്ച ഇന്ത്യന്‍ സൈനികരെ അനുസ്മരിച്ചാണ് മോഹന്‍ലാല്‍ തന്റെ കൈയ്യൊപ്പിലെഴുതിയ ലേഖനം ആരംഭിക്കുന്നത്.ജീവന്‍ നിലനില്‍ക്കാത്ത ഉയരങ്ങളില്‍ സ്വന്തം രാജ്യത്തിന് വേണ്ടി കാവല്‍ നിന്ന ഒരു സൈനികന്‍ തനിക്ക് പിറന്ന മകളെ പോലും കാണാന്‍ സാധിക്കാതെ വീരമൃത്യു വരിച്ചു.അവരെപ്പോലെയുള്ളവര്‍ തന്റെ ജീവന്‍ ബലി നല്‍കി നിലനിര്‍ത്തുന്ന സ്വാതന്ത്ര്യത്തിലും സുരക്ഷയിലും ഇരുന്ന് നമ്മള്‍ പരിഹാസ്യരായി പകിട കളിക്കുന്നു. എന്താണ് രാജ്യസ്‌നേഹം എന്നതിനെ കുറിച്ച് പറഞ്ഞ് വൃത്തികെട്ട രീതിയില്‍ തല്ലു കൂടുന്നു.ഇതില്‍ പരം നാണംകെട്ട മറ്റെന്തുണ്ട് ഭൂമിയില്‍. രാജ്യത്തിന് വേണ്ടി സ്വന്തം ജീവന്‍ ബലി വെക്കുന്ന മനുഷ്യരെ അപമാനിക്കാന്‍ ഇതില്‍ കൂടുതല്‍ മറ്റെന്ത് വേണമെന്ന് മോഹന്‍ലാല്‍ ചോദിക്കുന്നു.

എല്ലാ തരത്തിലുള്ള ചിന്തകളും നല്ലതാണ്. അവ രാജ്യത്തെ ഏതെങ്കിലും തരത്തില്‍ പുരോഗതിയിലേക്ക് നയിക്കുമെങ്കില്‍ എല്ലാ സമരങ്ങളും നല്ലതാണെന്ന് മോഹന്‍ലാല്‍ അഭിപ്രായപ്പെടുന്നു. അല്ലാത്തതെല്ലാം വ്യര്‍ത്ഥമെന്ന് മാത്രമല്ല, മാതൃനിന്ദ കൂടിയാണെന്ന് മോഹന്‍ലാല്‍ തന്റെ ബ്ലോഗില്‍ വ്യക്തമാക്കുന്നു.

ബ്ലോഗ് ഇവിടെ വായിക്കാം.

Top